National

ഇന്ത്യയില്‍ വരാനിരിക്കുന്നത് വലിയ ചൂടുകാലം; മനുഷ്യന് താങ്ങാനാകാത്ത താപതരംഗം പോലുമുണ്ടായേക്കാമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്

മനുഷ്യര്‍ക്ക് അതിജീവിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ തീവ്രമായ താപതരംഗം ഇന്ത്യയില്‍ രൂപം കൊണ്ടേക്കാമെന്ന് ലോകബാങ്കിന്റെ വിലയിരുത്തല്‍. രാജ്യത്തെ ചൂട് കൂടിവരികയാണെന്നും ഉയര്‍ന്ന താപനില നീണ്ടുനില്‍ക്കുന്നതിന്റെ കാലയളവും വര്‍ധിച്ചുവരികയാണെന്നും ലോകബാങ്ക് വിലയിരുത്തി. ഇന്ത്യയുടെ കാലാവസ്ഥാ മേഖലയിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ലോകബാങ്ക് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്.  മാര്‍ച്ച്, ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് അനുഭവപ്പെട്ട ചൂടിന്റെ കാഠിന്യം ചൂണ്ടിക്കാട്ടിയാണ് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ മാസത്തില്‍ രാജ്യം താപതരംഗത്തിന്റെ പിടിയില്‍ അമര്‍ന്നെന്നും രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 46 ഡിഗ്രി സെല്‍ഷ്യസ് താപനില ദൃശ്യമായെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് റിപ്പോര്‍ട്ട്. ചൂട് […]

Business

ഇന്ത്യയുടെ വളർച്ചാ നിരക്ക് താഴ്ത്തി ലോകബാങ്ക്; ആർബിഐ പലിശനിരക്ക് കൂടുമോ എന്ന് ഇന്നറിയാം

ഇന്ത്യയുടെ വളർച്ചാ നിരക്ക് താഴ്ത്തി ലോകബാങ്ക്. വളർച്ചാ നിരക്ക് 8 ൽ നിന്നും 7.5 ആക്കിയാണ് കുറച്ചത്. അന്തർദേശീയ സാഹചര്യങ്ങളും, വിതരണ ശൃംഖലയിലെ അപാകതകളും വളർച്ചനിരക്ക് കുറയാൻ കാരണമാകും. 8.7 ആയിരുന്നു 2022 സാമ്പത്തിക വർഷത്തിലെ രാജ്യത്തിന്റെ ജിഡിപി. അതേസമയം ആർബിഐ വീണ്ടും പലിശനിരക്ക് കൂട്ടുമോ എന്ന് ഇന്നറിയാം. റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗം ഇന്ന് പൂർത്തിയാകും. വീണ്ടും പലിശ നിരക്ക് വർധിപ്പിക്കാൻ ശുപാർശ ചെയ്യുമെന്നാണ് വിവരം. റിപ്പോ റേറ്റ് 50 ബേസിക് പോയിന്റ് […]

World

ഭക്ഷ്യസുരക്ഷാ പ്രതിസന്ധി; 30 ബില്യൺ ഡോളർ അനുവദിച്ച് ലോക ബാങ്ക്

ആഗോള ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതികൾക്കായി ലോക ബാങ്ക് 12 ബില്യൺ ഡോളർ അധിക ധനസഹായം പ്രഖ്യാപിച്ചു. 15 മാസത്തിനുള്ളിൽ ഭക്ഷ്യ-വളം ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, ദുർബലരായ കുടുംബങ്ങളെയും ഉൽപ്പാദകരെയും പിന്തുണയ്ക്കുന്നതിനുമാണ് അധിക സഹായമെന്ന് ലോക ബാങ്ക് വ്യക്തമാക്കി. ഭക്ഷ്യവിലക്കയറ്റം ദരിദ്രരും ദുർബലരുമായവരിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പ്രസ്താവനയിൽ പറഞ്ഞു. ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ്, മധ്യേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതികൾക്കായി 18.7 ബില്യൺ ഡോളർ ധനസഹായം […]

International

കോവിഡ്; 2021ഓടെ 150 ദശലക്ഷം ആളുകള്‍ കടുത്ത പട്ടിണിയിലായേക്കാമെന്ന് ലോകബാങ്ക്

കോവിഡ് 19ന്റെ പിടിയില്‍ നിന്നും ഇതുവരെ ലോകം മുക്തമായിട്ടില്ല. രോഗം മാറിയിട്ടില്ലെന്ന് മാത്രമല്ല അനുനിമിഷം രോഗവ്യാപനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സമ്പന്ന രാജ്യങ്ങളുടെ പോലും സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞു. ദരിദ്രരാജ്യങ്ങള്‍ ആടിയുലഞ്ഞുകൊണ്ടിരിക്കുന്നു. കോവിഡ് തീര്‍ക്കുന്ന പ്രതിസന്ധി ഇന്നോ നാളെയോ കൊണ്ട് മാറുന്നതല്ലെന്ന് വിദഗ്ദ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലോകബാങ്ക്. 2021ഓടെ ലോകത്തിലെ 150 ദശലക്ഷം ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴുമെന്നാണ് ലോകബാങ്കിന്റെ വെളിപ്പെടുത്തല്‍. അതുകൊണ്ട് തന്നെ മൂലധനം, തൊഴില്‍, […]