Cricket

4 റൺസ് വഴങ്ങി 3 വിക്കറ്റ്; അണ്ടർ 19 ടീം അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം

അണ്ടർ 19 ടീമിലെ അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം നജ്ല സിഎംസി. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടി-20യിൽ തകർത്ത് പന്തെറിഞ്ഞ നജ്ല 3 ഓവറിൽ വെറും 4 റൺസ് വഴങ്ങി വീഴ്ത്തിയത് 3 വിക്കറ്റ്. മലപ്പുറം തിരൂർ സ്വദേശിനിയായ നജ്ല ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. പിന്നീടുള്ള രണ്ട് മത്സരങ്ങൾ മഴ മൂലം മുടങ്ങുകയും ചെയ്തു. ഈ മാസം 14ന് ആരംഭിക്കുന്ന അണ്ടർ 19 ലോകകപ്പ് ടീമിൻ്റെ റിസർവ് നിരയിലും നജ്ല ഉൾപ്പെട്ടിട്ടുണ്ട്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് […]

Cricket Sports

മൂന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി, ഓസീസ് ജയം 21 റൺസിന്

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം വനിതാ ടി20യിൽ ഇന്ത്യക്ക് തോൽവി. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ 21 റൺസിനായിരുന്നു പരാജയം. 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്‌ട്രേലിയ 2-1ന് മുന്നിലെത്തി. ഓസ്‌ട്രേലിയയുടെ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ വനിതകൾക്ക് മികച്ച തുടക്കമായിരുന്നില്ല. മൂന്നാം ഓവറിൽ 10 പന്തിൽ ഒരു റൺ നേടിയ ശേഷം സ്മൃതി മന്ദാന പുറത്തായി. മന്ദാനയ്ക്ക് പിന്നാലെ അഞ്ചാം […]

Sports

വനിതാ ഐപിഎലിൻ്റെ കർട്ടൻ റെയ്സർ; ഇന്ത്യ – ഓസ്ട്രേലിയ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയത് 45,000ലധികം കാണികൾ

ഇന്നലെ നടന്ന ഇന്ത്യ – ഓസ്ട്രേലിയ വനിതാ ടി-20 മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയത് 45,000ലധികം കാണികൾ. പരമ്പരയിലെ രണ്ടാം മത്സരമായ ഇന്നലെ സ്റ്റേഡിയത്തിലെ സീറ്റുകളെല്ലാം നിറഞ്ഞു. ടിക്കറ്റ് തീർന്നു എന്ന ബോർഡ് പുറത്ത് സ്ഥാപിക്കേണ്ടിയും വന്നു. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നെങ്കിലും ഒരു വനിതാ ടി-20 മത്സരം കാണാൻ ഇത്രയധികം ആളുകളെത്തിയെന്നത് ലോകത്ത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ കഴിയാത്ത കാര്യമാണ്. വനിതാ ഐപിഎലിൻ്റെ അവസാന വട്ട ഒരുക്കങ്ങൾ നടക്കുകയാണ്. കഴിഞ്ഞ ദിവസം വനിതാ ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ടെൻഡറുകൾ ബിസിസിഐ […]

Cricket

വനിതാ ഏഷ്യാ കപ്പ്: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ജമീമ റോഡ്രിഗസ് ടീമിൽ

വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻ പ്രീത് കൗറിൻ്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തെയാണ് സെലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചത്. പരുക്കേറ്റതിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടാതിരുന്ന ജമീമ റോഡ്രിഗസ് തിരികെയെത്തി. ഇംഗ്ലണ്ടിനെതിരെ ടീമിലുണ്ടായിരുന്ന തനിയ ഭാട്ടിയയെ ലോകകപ്പ് ടീമിൽ സ്റ്റാൻഡ് ബൈ താരമാക്കി. അടുത്ത മാസം 1 മുതൽ 15 വരെയാണ് ഏഷ്യാ കപ്പ്.  ഇംഗ്ലണ്ടിനെതിരെ ടി-20 പരമ്പര കളിച്ച അതേ ടീമിനെയാണ് ഇന്ത്യ ടി-20 ലോകകപ്പിനും അയക്കുന്നത്. സ്മൃതി […]

Cricket

വനിതാ ഏഷ്യാ കപ്പ് ടി-20; ഇന്ത്യ-പാകിസ്താൻ മത്സരം ഒക്ടോബർ ഏഴിന്

വനിതാ ഏഷ്യാ കപ്പിൻ്റെ മത്സരക്രമം പുറത്തുവിട്ട് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. ഒക്ടോബർ ഒന്ന് മുതൽ 15 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പർ പോരാട്ടം ഒക്ടോബർ ഏഴിനു നടക്കും. ബംഗ്ലാദേശും തായ്ലൻഡും തമ്മിൽ ഒക്ടോബർ ഒന്നിനാണ് ഉദ്ഘാടന മത്സരം. ബംഗ്ലാദേശിലെ സിൽഹെറ്റിലാണ് മത്സരങ്ങളെല്ലാം നടക്കുക. ആകെ ഏഴ് ടീമുകൾ ഏഷ്യാ കപ്പിൽ മത്സരിക്കും. ഇന്ത്യക്കും പാകിസ്താനും ഒപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, തായ്‌ലൻഡ് എന്നിവരാണ് മറ്റ് ടീമുകൾ. റൗണ്ട് ടോബിൻ മാതൃകയിൽ […]

Cricket

Commonwealth Games 2022 കൊവിഡ് പോസിറ്റീവായിട്ടും ഓസീസ് താരം കളത്തിൽ; വിവാദം

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയ ആയിരുന്നു ജേതാക്കൾ. കലാശപ്പോരിൽ 9 റൺസിനു കാലിടറിയ ഇന്ത്യക്ക് വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇതിനിടെ ഓസീസ് ടീമിനായി കളത്തിലിറങ്ങിയ ഒരു താരത്തിന് കൊവിഡ് പോസിറ്റീവായിരുന്നു എന്ന വിവരം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഓൾറൗണ്ടർ തഹിലിയ മഗ്രാത്ത് ആണ് കൊവിഡ് ബാധിതയായിട്ടും കലാശപ്പോരിൽ പാഡ് കെട്ടിയത്. കൊവിഡ് ബാധിതയായിട്ടും ഐസിസിയുടെയും കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ്റെയുമൊക്കെ പ്രത്യേക അനുമതിയോടെയാണ് തഹിലിയ കളത്തിലിറങ്ങിയത്. മത്സരത്തിനു മുൻപ് രോഗലക്ഷണങ്ങളുണ്ടായിരുന്ന താരത്തെ ടെസ്റ്റ് ചെയ്തപ്പോൾ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. […]

Cricket

Commonwealth Games 2022 ബാർബഡോസിനെതിരെ 100 റൺസ് വിജയം; ഇന്ത്യൻ ക്രിക്കറ്റ് ടീം സെമിയിൽ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സെമിയിൽ. ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ബാർബഡോസിനെ 100 റൺസിനു തകർത്താണ് ഇന്ത്യ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 162 റൺസ് നേടിയപ്പോൾ വിൻഡീസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുക്കാനേ സാധിച്ചുള്ളൂ. ജമീമ റോഡ്രിഗസ് (46 പന്തിൽ 56) ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ബൗളിംഗിൽ രേണുക സിംഗ് 4 വിക്കറ്റ് […]

Cricket

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റ്; ശക്തമായ ടീമുമായി ഇന്ത്യ

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ദനയാണ് വൈസ് ക്യാപ്റ്റൻ. ഷഫാലി വർമ, യസ്തിക ഭാട്ടിയ, സബ്ബിനേനി മേഘന, ജമീമ റോഡ്രിഗസ്, സ്നേഹ് റാണ, രാധ യാദവ്, പൂജ വസ്ട്രാക്കർ, മേഘന സിംഗ്, രാജേശ്വരി ഗെയ്ക്‌വാദ് തുടങ്ങിയ താരങ്ങൾ ഇടംപിടിച്ചു. സിമ്രാൻ ബഹാദൂർ, റിച്ച ഘോഷ്, പൂനം യാദവ് എന്നിവർ സ്റ്റാൻഡ് ബൈ താരങ്ങളാണ്. ഇത് ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റ് മത്സര ഇനമാകുന്നത്. ഇന്ത്യൻ […]

Cricket

പുരുഷ-വനിതാ താരങ്ങൾക്ക് തുല്യ വേതനം; ചരിത്ര പ്രഖാപനവുമായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്

ചരിത്ര പ്രഖാപനവുമായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. പുരുഷ-വനിതാ താരങ്ങൾക്ക് തുല്യ വേതനം നൽകുമെന്ന് ബോർഡ് പ്രഖ്യാപിച്ചു. എല്ലാ ഫോര്‍മാറ്റിലെ മത്സരങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. ഇതുസംബന്ധിച്ച് കളിക്കാരുടെ സംഘടനയും സ്‌പോര്‍ട്‌സ് ഗവേണിങ് ബോഡിയും അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവച്ചു. കരാര്‍ അനുസരിച്ച്, വനിതകളുടെ ആഭ്യന്തര കരാറുകളുടെ എണ്ണം 54ല്‍ നിന്ന് 72 ആയി വര്‍ധിക്കും. കളിച്ച മത്സരങ്ങളുടെ എണ്ണം, മത്സരിച്ച ഫോര്‍മാറ്റുകള്‍, പരിശീലനത്തിനും കളിക്കുന്നതിനും ചെലവഴിച്ച സമയം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പ്രതിഫലം നിര്‍ണയിക്കുക. ഇത് പുരുഷ, വനിതാ […]

Cricket

മന്ദനയ്ക്കും ഷഫാലിയ്ക്കും ഫിഫ്റ്റി; ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 10 വിക്കറ്റ് ജയം. ശ്രീലങ്ക മുന്നോട്ടുവച്ച 174 റൺസ് വിജയലക്ഷ്യം 25.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നു. സ്മൃതി മന്ദന (94), ഷഫാലി വർമ (71) എന്നിവർ പുറത്താവാതെ മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ൻ്റെ അനിഷേധ്യ ലീഡ് നേടി.  ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക തകർച്ചയോടെയാണ് തുടങ്ങിയത്. ന്യൂ ബോളിൽ രേണുക സിംഗ് തീതുപ്പിയപ്പോൾ ഹാസിമി പെരേര (0), വിഷ്മി […]