Kerala

ഓൺലൈൻ കൺസൾട്ടേഷനിടെ നഗ്നതാ പ്രദർശനം; പ്രതി കസ്റ്റഡിയിൽ

ഓൺലൈൻ കൺസൾട്ടേഷനിടെ വനിതാ ഡോക്ടർക്കു നേരെ നഗ്‌നതാപ്രദർശനം നടത്തിയ സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. തൃശൂർ സ്വദേശി മുഹമ്മദ് സുഹൈദിനെയാണ് ആറൻമുള പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തൃശൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് സുഹൈബ് കൺസൾട്ടേഷനിടെ സ്വകാര്യഭാഗങ്ങൾ കാണിച്ചുവെന്നാണ് പരാതി. കോന്നി സർക്കാർ മെഡിക്കൽ കോളജിലെ മാനസികാരോഗ്യവിഭാഗത്തിലെ ഡോക്ടറാണ് പരാതിക്കാരി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഓൺലൈൻ കൺസൾട്ടേഷൻ ഡ്യൂട്ടിയായിരുന്നു ഡോക്ടർക്കുണ്ടായിരുന്നത്. വീട്ടിൽ ഇരുന്ന് ലാപ്‌ടോപ് ഉപയോഗിച്ച് ഇ സഞ്ജീവനി മുഖാന്തരം ഡോക്ടർ കൺസൾട്ടേഷൻ നടത്തുകയായിരുന്നു. ഇതിനിടെ മുഹമ്മദ് സുഹൈബ് […]

Kerala

തിരുവനന്തപുരത്ത് നടുറോഡിൽ വീട്ടമ്മയെ മധ്യവയസ്കൻ ചവിട്ടി വീഴ്ത്തി

നടുറോഡിൽ വീട്ടമ്മയെ മധ്യവയസ്കൻ ചവിട്ടി വീഴ്ത്തി. തിരുവനന്തപുരം വെള്ളനാട് ജംഗ്ഷനിലാണ് സംഭവം. വീട്ടമ്മ ഓട്ടോറിക്ഷയിൽ കയറുന്നതിനിടെ മധ്യ വയസ്കന്റെ ദേഹത്തു തട്ടിയിരുന്നു. പിന്നാലെ ഇരുവരും നിലത്തു വീണു. എഴുന്നേറ്റയുടൻ മധ്യവയസ്കൻ വീട്ടമ്മയുടെ നടുവിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു. സംഭവത്തിൽ വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Kerala

ചെങ്ങന്നൂർ മുളകുഴയിൽ 80 കാരിയെ വെട്ടിക്കൊന്നു

ചെങ്ങന്നൂർ മുളകുഴയിൽ 80 കാരിയെ വെട്ടിക്കൊന്നു. മുളക്കുഴ സ്വദേശി മറിയാമ്മ വർഗീസാണ് കൊല്ലപ്പെട്ടത്. ബന്ധുവായ രെഞ്ചു സാമിനെ പൊലീസ് പിടികൂടി. ഇയാൾക്ക് മാനസിക വിഭ്രാന്തി ഉള്ളതായിയാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ 2 മണിക്കായിരുന്നു കൊലപാതകം. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. മറിയാമ്മ വർഗീസ് കിടപ്പുരോഗിയാണ്. രെഞ്ചു മാതാപിതാക്കളുമായി വഴക്കിടുകയും തർക്കത്തിന് പിന്നാലെ ഇവരെ വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളെ പുറത്താക്കിയതിന് ശേഷം അവരോടുള്ള ദേഷ്യത്തിനാണ് ഉറങ്ങിക്കിടന്ന 80 കാരിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

Kerala

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; യുവതിയോട് തെളിവെടുപ്പിന് ഹാജരാകാൻ അനേഷണ കമ്മിറ്റി

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ യുവതിയോട് തെളിവെടുപ്പിന് ഹാജരാകാൻ അനേഷണ കമ്മിറ്റി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് ഹാജരാകണമെന്നാണ് ആവശ്യം. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് യുവതി മറുപടി നൽകി. യുവതിയുടെ ശരീരത്തില്‍ ശസ്ത്രക്രിയ ഉപകരണം മറന്നുവച്ചതില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു . 15 ദിവസത്തിനകം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടിനാണു നിര്‍ദേശം നല്‍കിയത്.ഒക്ടോബർ 28ന് മനുഷ്യാവകാശ കമ്മിഷൻ കോഴിക്കോടുവച്ച് ചേരുന്ന സിറ്റിങ്ങിൽ ഈ കേസ് പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. […]

Kerala

കൊല്ലത്ത് യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

കൊല്ലത്ത് ഭർതൃഗൃഹത്തിലെ കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം. വിളക്കുടി സ്വദേശിയും റെയിൽവേയിൽ ഉദ്യോഗസ്ഥനുമായ ജോമോനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീധന പീഡനത്തെത്തുടർന്നാണ് ജയമോൾ മരിച്ചതെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. മരിച്ച ജയമോളും ഭർത്താവ് ജോമോനും തമ്മിൽ കലഹം പതിവായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

India

ആംബുലൻസിനു നൽകാൻ കാശില്ല; ഭർത്താവ് ട്രോളിയിൽ 90 കിലോമീറ്റർ ദൂരം വലിച്ച് ആശുപത്രിയിലെത്തിച്ച കാൻസർ രോഗി മരിച്ചു

ഭർത്താവ് ട്രോളിയിൽ 90 കിലോമീറ്റർ ദൂരം ദൂരം വലിച്ച് ആശുപത്രിയിലെത്തിച്ച കാൻസർ ബാധിത മരിച്ചു. ആംബുലൻസിനു നൽകാൻ പണമില്ലാത്തതിനെ തുടർന്നാണ് ഒഡീഷയിലെ പുരിയിൽ നിന്ന് കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളജിലേക്ക് 90 കിലോമീറ്ററോളം ദൂരം ട്രോളി വലിച്ച് ഭർത്താവ് ക്യാൻസർ ബാധിതയായ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത്. ക്യാൻസർ ബാധിതയായ സുകന്തിക്ക് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് കബീർ ഭോയിയോട് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ആംബുലൻസിനുള്ള പണം കയ്യിൽ […]