Kerala

മുന്നറിയിപ്പോ ജാ​ഗ്രതാ നിർദേശമോ നൽകിയില്ല; കാട്ടാന ആക്രമണത്തിൽ വനം വകുപ്പിനെതിരെ വയനാട്ടിൽ പ്രതിഷേധം

വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. കർണാടക വനംവകുപ്പ് തുറന്നുവിട്ട ആനയുടെ ആക്രമണത്തിൽ രാവിലെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച ആന എത്തിയതായി മുന്നറിയിപ്പോ ജാഗ്രതാ നിർദേശമോ വനം വകുപ്പ് നൽകിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. റോഡുകൾ ഉപരോധിച്ചുകൊണ്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധക്കാർ എംഎൽഎയെ തടയുകയും എസ്പിക്കെതിരെ ഗോ ബാക്ക് മുദ്രവാക്യം വിളിക്കുകയും ചെയ്തു. അതേസമയം കാട്ടാന ആക്രമത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം ഉയർന്നു. മാനന്തവാടിയിൽ കടകൾ അടച്ചും നാട്ടുകാർ പ്രതിഷേധിക്കുന്നുണ്ട്. […]

Kerala

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ജനവാസ മേഖലയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ആന

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിഗദ്ധ കോളനിയിലെ ട്രാക്ടർ ഡ്രൈവറായ അജിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ കയറിയ ആന യുവാവിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനവാസമേഖലയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ്. വീട്ടുമുറ്റത്തുവെച്ചായിരുന്നു ആക്രമണം. ആന വീട്ടുമുറ്റത്തേക്ക് ഓടിക്കയറുന്നതും അജിയുടെ പുറകെ പോകുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആനയെ പ്രദേശത്ത് നിന്ന് തുരത്താൻ ശ്രമം തുടരുകയാണ്. കർണാടക വനാതിർത്തിയിൽ നിന്ന് ആനയെത്തിയെന്നാണ് വിവരം. വിഷയത്തിൽ ഉന്നതതല യോഗം ഉടൻ ആരംഭിക്കുമെന്ന് […]

Kerala

പിടികൊടുക്കാതെ അരിക്കൊമ്പന്‍; ജനവാസ മേഖലയിലെത്തിയാല്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കും

തമിഴ്‌നാട് വനം വകുപ്പിനെ വട്ടം കറക്കി അരിക്കൊമ്പന്‍ വനാതിര്‍ത്തിയില്‍ തന്നെ തുടരുന്നു. ഷണ്മുഖ നദി ഡാം പരിസരത്താണ് അരികൊമ്പന്‍ കൂടുതല്‍ സമയവും ഉള്ളതെന്നാണ് ജിപിഎസ് സിഗ്‌നലില്‍ നിന്ന് വ്യക്തമാകുന്നത്. ആനയെ വനം വകുപ്പിന്റെ ഒരു സംഘം നേരിട്ട് കണ്ടു. ഷണ്മുഖ നദി ഡാമില്‍ വെള്ളം കുടിക്കാന്‍ എത്തിയ ആനയെ നാട്ടുകാരും കണ്ടതായി പറയുന്നുണ്ട്. മേഘമല കടുവാ സങ്കേതത്തിന്റെ ദിശയിലേക്കാണ് അരിക്കൊമ്പന്‍ സഞ്ചരിക്കുന്നത്. നിലവില്‍ ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല. വനംവകുപ്പിന്റെ നിരീക്ഷണം തുടരുകയാണ്. ദൗത്യത്തിനായി വനം വകുപ്പ് പ്രത്യേക […]

Kerala

അരിക്കൊമ്പന്‍ തമിഴ്‌നാട് ജനവാസ മേഖലയില്‍; കൃഷി നശിപ്പിക്കാന്‍ ശ്രമിച്ചു

പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ ഇന്നലെ തമിഴ്‌നാട്ടിലെ ജനവാസ മേഖലയിലെത്തി. ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാന്‍ ശ്രമിച്ച ആനയെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തിരികെ കാട്ടിലേക്ക് തുരത്തി. തമിഴ്‌നാട് വനമേഖലയില്‍ തുടരുകയാണ് നിലവില്‍ അരിക്കൊമ്പന്‍. മഴ മേഘങ്ങള്‍ അടക്കമുള്ള പ്രതികൂല കാലാവസ്ഥ കാരണം ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ കൃത്യമായി ലഭിക്കാന്‍ വൈകുന്നുവെന്നാണ് വിവരം. ഇന്നലെ വൈകിട്ട് വരെ പെരിയാര്‍ കടുവ സങ്കേതത്തിന് പരിസരത്തുതന്നെയായിരുന്നു അരിക്കൊമ്പന്‍. അതിനുശേഷമായിരിക്കാം തമിഴ്‌നാട് ജനവാസമേഖലയിലേക്ക് […]

Kerala

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരുക്ക്

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടത്ത് കൃഷിയിടങ്ങൾ നശിപ്പിച്ചു. ആനയെ കണ്ട് ഭയന്നോടിയ രണ്ട് പരുക്ക്. സിങ്കുകണ്ടം സ്വദേശികളായ വത്സൻ, വിൻസെന്റ്‌ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ജനവാസ മേഖലയില്‍ ആനയിറങ്ങിയത്. അതേസമയം ചിന്നക്കനാലിൽ അരിക്കൊമ്പനെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചു. അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ ഇടുക്കിയിൽ പ്രതിഷേധം ശക്തമാകുന്നു. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് രാപ്പകൽ സമരം ആരംഭിച്ചു.കൊമ്പനെ പിടികൂടാൻ തീരുമാനമാകും […]

Kerala

മലമ്പുഴയിൽ കാട്ടാനക്കൂട്ടം സ്കൂട്ടർ തകർത്തു; മത്സ്യതൊഴിലാളി രക്ഷപെട്ടത് തലനാരിഴയ്ക്ക്

പാലക്കാട് മലമ്പുഴയിൽ ആനക്കൂട്ടം സ്കൂട്ടർ തകർത്തു. കല്ലേപ്പുള്ളി സ്വദേശി സുന്ദരൻ ആണ് കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെട്ടത്. തലനാരിഴയ്ക്ക് ആണ് സുന്ദരൻ രക്ഷപെട്ടത്. സുന്ദരൻ്റെ ഇരുചക്രവാഹനം ആനക്കൂട്ടം പൂർണമായി നശിപ്പിച്ചു. ആനകളെ കണ്ടതും സുന്ദരൻ വണ്ടിയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പുലർച്ചെ 5 മണിയ്ക്കാണ് സംഭവം ഉണ്ടായത്. മലമ്പുഴ ഡാമിലേക്ക് മത്സ്യബന്ധനത്തിനായി വരുമ്പോഴാണ് ആനക്കൂട്ടം ആക്രമിച്ചത്. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥരെ അടക്കം വിവരം അറിയിച്ചിട്ടും അധികൃതർ ആരും സ്ഥലത്ത് ഇതുവരെ എത്തിയിട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

Kerala

വീടും കടകളും തകർക്കുന്ന കാട്ടാനകൾ: വയനാട്ടിൽ നിന്നുള്ള ആർആർടി സംഘം ഇന്ന് ഇടുക്കിയിലെത്തും

ജനവാസമേഖലയിൽ കാട്ടാന ശല്യം പതിവാകുന്ന സാഹചര്യത്തിൽ വയനാട്ടിൽ നിന്നുള്ള ആർആർടി സംഘം ഇന്ന് ഇടുക്കിയിലെത്തും. ശല്യമുണ്ടാക്കുന്ന ആനയെ മയക്കുവെടി വയ്ക്കുന്നത് ഉൾ‌പ്പെടെ ആർആർടി സംഘത്തിന്റെ പരി​ഗണനയിലുണ്ട്. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ അക്രമകാരികളായ ആനകളെ സംഘം നിരീക്ഷിക്കും. ആനകൾ ജനജീവിതം ദുസഹമാക്കുകയും വീടുകളും കടകളും തകർക്കുകയും ചെയ്തതോടെയാണ് തുടർനടപടികൾ സ്വീകരിക്കാൻ ഇടുക്കിയിലേക്ക് ആർആർടി സംഘം എത്തുന്നത്. തുടർച്ചയായുണ്ടാകുന്ന കാട്ടാനയാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനകീയ പ്രതിഷേധമുയർന്നതോടെ സർവകക്ഷി യോ​ഗം ഉൾപ്പെടെ നടന്നിരുന്നു. ചിന്നക്കനാലിൽ കാട്ടാനകൾ വീട് തകർക്കുകയും വീട്ടിലുണ്ടായിരുന്നവർക്ക് പരുക്ക് പറ്റുകയും […]

Kerala

കാറില്‍ നിന്ന് ഇറങ്ങിയോടിയിട്ടും രക്ഷപ്പെടാനായില്ല; ഇടുക്കിയില്‍ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കി മറയൂര്‍ ചിന്നാറില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശി അക്ബര്‍ അലിയാണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. വനാതിര്‍ത്തിയിലൂടെ കാറില്‍ സഞ്ചരിക്കുമ്പോള്‍ കാട്ടാനയെ കണ്ടതിനെത്തുടര്‍ന്ന് അക്ബര്‍ കാറില്‍ നിന്നിറങ്ങി ഓടുകയായിരുന്നു. എന്നാല്‍ ഇതിനിടെ പിന്നാലെയെത്തി ആന ആക്രമിക്കുകയായിരുന്നു. മറയൂരിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ മൂന്നംഗസംഘത്തില്‍ ഒരാളാണ് അക്ബര്‍ അലി. വനപാലകരും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Kerala

മുതിര്‍ന്ന ബിജെപി നേതാവിന്റെ വാഹനം തടഞ്ഞ് കാട്ടാന; കുന്നിലേക്ക് ഓടിക്കയറിയ നേതാക്കള്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുതിര്‍ന്ന ബിജെപി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ വാഹനവ്യൂഹം തടഞ്ഞ് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച് കാട്ടാന. പൗരിയില്‍ നിന്നും കോട്വാറിലേക്ക് പോകും വഴിയാണ് റാവത്തിന്റെ വാഹനവ്യൂഹത്തിന് മുന്നില്‍ കാട്ടാന പ്രത്യക്ഷപ്പെട്ടത്. മലയോരത്തുകൂടിയുള്ള ഹെയര്‍പിന്നില്‍ റാവത്തിനും കൂട്ടര്‍ക്കും ഒരു മണിക്കൂറോളം വാഹനം നിര്‍ത്തിയിടേണ്ടി വന്നു. വാഹനവ്യൂഹത്തെ പൂര്‍ണമായും തടഞ്ഞുകൊണ്ട് വഴിയുടെ ഒത്ത നടുവിലാണ് ആന നിലയുറപ്പിച്ചത്. ഇന്നലെ സന്ധ്യയ്ക്കാണ് സംഭവം നടന്നത്. റാവത്തിന്റെ വാഹനവ്യൂഹം ടുട്ട് ഗാഡ്രെയ്ക്ക് സമീപമുള്ള റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ ഇരുട്ട് വീണിരുന്നു. […]