ധോണിയെ നാല് വര്‍ഷത്തോളം വിറപ്പിച്ച പിടി സെവന്‍ എന്ന കൊമ്പന്‍ കൂട്ടിലായിട്ട് ഒരു വര്‍ഷം പിന്നിട്ടു.കഴിഞ്ഞവര്‍ഷം ജനുവരി 22നാണ് പിടിസെവനെ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയത്. അഞ്ച് മാസം പ്രത്യേക കൂട്ടിലായിരുന്ന പിടി സെവനെ ഇപ്പോള്‍ കൂടിന് പുറത്താണ് കെട്ടിയിടുന്നത്.പിടി സെവനെ കുങ്കിയാനയാക്കില്ലെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചിട്ടുണ്ട്. പിടി സെവന്റെ ഭാവി സംബന്ധിച്ച തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ല. ധോണി കാടുകളില്‍ നിന്നും ഇറങ്ങിവന്ന പി ടി സെവന്‍ ജനജീവിതത്തിന് തടസമായതോടെയാണ് പിടികൂടാന്‍ വനം വകുപ്പ് തീരുമാനിച്ചത്. നാല് വര്‍ഷത്തോളം […]
Tag: Wild Elephant
ജനവാസ മേഖലയിൽ കാട്ടാന; കണ്ണൂര്‍ ഉളിക്കലിലെ സ്കൂളുകള്‍ക്ക് അവധി
കണ്ണൂര്‍ ജില്ലയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. ഉളിക്കല്‍ ടൗണിന് സമീപമാണ് കാട്ടാനയിറങ്ങിയത്. ഇന്നലെ രാത്രിയോടെയാണ് കാട്ടാന സ്ഥലത്തെത്തിയത്. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് കാട്ടാനയിപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ളത്. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. കാട്ടാനയിറങ്ങിയതിനെതുടര്‍ന്ന് ഉളിക്കലിലെ കടകൾ അടയ്ക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. വയത്തൂർ വില്ലേജിലെ അംഗന്‍വാടികള്‍ക്കും സ്കൂളുകൾക്കും അവധിയും നല്‍കി. ഉളിക്കലിലെ 9 മുതൽ 14 വരെയുള്ള വാർഡുകളില്‍ തൊഴിലുറപ്പ് ജോലിയും നിർത്തിവച്ചു. വനാതിര്‍ത്തിയില്‍നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയിരിക്കുന്നത്. പുലര്‍ച്ചെ കൃഷി ഭവന് സമീപത്തെ കശുമാവിൻ തോട്ടത്തിലാണുണ്ടായിരുന്നത്. […]
ട്രാക്കില്‍ ഒറ്റയാന്‍, ഊട്ടി പൈതൃക ട്രെയിനിന്‍റെ യാത്രയില്‍ കാലതാമസം
ഊട്ടി: തമിഴ്നാട്ടിലെ പൈതൃക ട്രെയിനിന്‍റെ യാത്ര തടസ്സപ്പെടുത്തി ഒറ്റയാന്‍റെ കുറുമ്പ്. മേട്ടുപ്പാളയം – കുന്നൂര്‍ ട്രെയിനാണ് ഒറ്റയാന്‍റെ കുറുമ്പിനെ തുടര്‍ന്ന് അരമണിക്കൂറിലധികം ട്രാക്കില്‍ പിടിച്ചിടേണ്ടി വന്നത്. ആന കാട്ടിലേക്ക് മടങ്ങിപ്പോയശേഷമാണ് യാത്ര തുടരാനായത്. മേട്ടുപ്പാളയത്ത് നിന്ന് നീലഗിരി ഭാഗത്തേക്ക് വരികയായിരുന്ന ട്രെയിനിന് മുന്നിലേക്കാണ് ഒറ്റയാനെത്തിയത്. കുന്നൂരിന് സമീപത്തെ മരപ്പാലം മേഖലയിലാണ് ഒറ്റയാന്‍ ട്രാക്കില്‍ നിലയുറപ്പിക്കുകയായിരുന്നു. എന്നാല്‍ ഒറ്റയാന്‍ മറ്റ് അക്രമത്തിലേക്കൊന്നും കടക്കാതിരുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ കൊമ്പന്‍റെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തി യാത്ര ആസ്വദിക്കുകയായിരുന്നു. സമാനമായ മറ്റൊരു സംഭവത്തില്‍ […]
അരിക്കൊമ്പന്‍ ഷണ്‍മുഖ നദി ഡാം പരിസരത്ത് തന്നെ; നിരീക്ഷണം തുടര്‍ന്ന് വനംവകുപ്പ്
അഞ്ചാം ദിവസവും അരിക്കൊമ്പനെ നിരീക്ഷിച്ച് തമിഴ്‌നാട് വനം വകുപ്പ്. ഷണ്‍മുഖ നദി ഡാം പരിസരത്തുള്ള അരിക്കൊമ്പനെ മുതുമലയില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ സഹായത്തോടെ ഉള്‍ക്കാട്ടിലേക്ക് തുരത്താനാകുമെന്നാണ് വനം വകുപ്പിന്റെ കണക്ക് കൂട്ടല്‍. ആന കമ്പത്തെ വനാതിര്‍ത്തി ഗ്രാമങ്ങളിലെത്തുമോയെന്ന ആശങ്കയും നിലവിലുണ്ട്. പല സംഘങ്ങളായി തിരിഞ്ഞ് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. ജനവാസ മേഖലയിലേക്കിറങ്ങിയാല്‍ മാത്രം ആനയെ മയക്ക് വെടിവെക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. തമിഴ്നാട് വനം വകുപ്പിന് പിടികൊടുക്കാതെ വട്ടം കറക്കുകയാണ് അരിക്കൊമ്പന്‍. വനാതിര്‍ത്തിയില്‍ തന്നെ തുടരുന്ന […]
അരിക്കൊമ്പന്റെ കാര്യത്തില്‍ ആശങ്ക വേണ്ട; സിഗ്നലുകള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് വനംമന്ത്രി
അരിക്കൊമ്പന്‍ കാട്ടാനയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ആശങ്ക വേണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്ന് സിഗ്നലുകള്‍ ലഭിക്കുന്നില്ലെന്ന വാര്‍ത്ത തെറ്റാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ടെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. അരിക്കൊമ്പന്‍ കാട്ടാന തിരികെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് നീങ്ങുന്നതായി റേഡിയോ കോളറില്‍ നിന്ന് ലഭിക്കുന്ന സൂചന. നിലവില്‍ തമിഴ്‌നാട് വനമേഖലയിലെ മേഘമലയിലാണ് ഇപ്പോള്‍ അരികൊമ്പനുള്ളത്. അതിര്‍ത്തിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് […]
അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം; മോക്ക് ഡ്രിൽ ഇന്ന് നടക്കും
അരിക്കൊമ്പൻ കാട്ടാനയെ പിടികൂടുന്നതിന്റെ മുന്നോടിയായുള്ള മോക്ക് ഡ്രിൽ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 നാണ് ദൗത്യ സംഘങ്ങളെ അണിനിരത്തി മോക്ക് ഡ്രിൽ നടത്തുക. വയനാട്ടിൽ നിന്നുള്ള ആർ ആർ ടി ചിന്നക്കനാലിൽ ഇന്നലെ തിരിച്ചെത്തിയിട്ടുണ്ട്. അരിക്കൊമ്പനെ പിടികൂടാനായാൽ പെരിയാർ കടുവാ സങ്കേതത്തിലേക്കോ അഗസ്ത്യവനം ബയോസ്ഫിയർ റിസർവിലേക്കോ മാറ്റാനാണ് വനം വകുപ്പ് ആലോചിക്കുന്നത്. സർക്കാരിന് ലഭിച്ച വിദഗ്‌ധ സമിതി റിപ്പോർട്ടും ഹൈക്കോടതി നിർദേശവും കണക്കിലെടുത്ത് ആനയെ പിടികൂടുന്നതിലും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതും സംബന്ധിച്ച് വനം വകുപ്പിനോട് ഉചിതമായ തീരുമാനമെടുക്കാൻ […]
ഇടുക്കിയിൽ വീണ്ടും കാട്ടാന അക്രമണം; വീടിനോട് ചേർന്നുള്ള ഷെഡും വാതിലും തകർത്തു
ഇടുക്കിയിൽ വീണ്ടും രൂക്ഷമായ കാട്ടാന ആക്രമണം. ചിന്നക്കനാൽ 301 കോളനി നിവാസിയായ ലീല ചന്ദ്രൻ്റെ വീടിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വീടിനോട് ചേർന്നുള്ള ഷെഡും വീടിന്റെ വാതിലും ആന തകർത്തു. ചക്കകൊമ്പനാണ് ആക്രമണത്തിന് പുറകിലെന്ന് നാട്ടുകാർ സംശയിക്കുന്നു. ഇന്നലെ കോളനിയുടെ സമീപം ചക്കകൊമ്പൻ തമ്പടിച്ചിരുന്നു. ആനയുടെ സാമീപ്യം മനസിലാക്കിയ ലീല മോട്ടോര് സ്ഥലത്തേക്ക് ഇന്നലെ മാറിയിരുന്നു. രാത്രിയിൽ ഷെഡ് തകർത്തത് കണ്ട നാട്ടുകാർ ബഹളം വെച്ച് ആനയെ ഓടിക്കുകയായിരുന്നു. കുങ്കിയാനകളെ ഈ 301 കോളനിക്ക് സമീപമാണ് […]
അരിക്കൊമ്പന്‍ പ്രശ്‌നത്തില്‍ പ്രതിഷേധം തുടരുന്നു; സിങ്കുകണ്ടത്ത് ഇന്ന് മുതല്‍ രാപകല്‍ സമരം
ഇടുക്കിയിലെ അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതല്‍ രാപ്പകല്‍ സമരം ആരംഭിക്കും. കൊമ്പനെ പിടികൂടാന്‍ തീരുമാനമാകും വരെയാണ് സമരം. പൂപ്പാറ കേന്ദ്രീകരിച്ചും ജനസമരം ശക്തമാവുകയാണ്. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ധര്‍ണ നടത്തും. അടുത്ത ദിസങ്ങളില്‍ അരിക്കൊമ്പന്റെ ആക്രമണങ്ങള്‍ക്ക് ഇരകളായവരെ ഉള്‍പ്പെടുത്തിയും സമരം തുടരാനാണ് തീരുമാനം. കോടതി നിയോഗിച്ച വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദര്‍ശിച്ച് വിലയിരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. […]
അരിക്കൊമ്പനെ പൂട്ടാനൊരുങ്ങി വനംവകുപ്പ്; നാളത്തെ മോക്ഡ്രില്‍ ഒഴിവാക്കും
ഇടുക്കിയിലെ അക്രമകാരിയായ അരികൊമ്പന്‍ കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതിനു വേണ്ടിയുള്ള വനം വകുപ്പിന്റെ സംഘങ്ങളെ രൂപീകരിച്ചു. എട്ടു സംഘങ്ങളെയാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ മോക്ക് ഡ്രില്‍ ഒഴിവാക്കാനാണ് നിലവിലെ തീരുമാനം. സി സി എഫ് മാരായ നരേന്ദ്ര ബാബു, ആര്‍ എസ് അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും അരിക്കൊമ്പനെ മയക്ക് വെടി വെക്കുന്ന ദൗത്യം നടക്കുക. 8 സംഘങ്ങള്‍ക്കും ചെയ്യേണ്ട ജോലികള്‍ ഡോക്ടര്‍ അരുണ്‍ സഖറിയ വിശദീകരിച്ചു നല്‍കി. ദൗത്യത്തിനു വേണ്ടിയുള്ള ഉപകരണങ്ങളും പരിചയപ്പെടുത്തി. ഓരോ […]
മിഷന്‍ അരിക്കൊമ്പന്‍; ചിന്നക്കനാലിലും ശാന്തന്‍പാറയിലും നിരോധനാജ്ഞ പ്രഖ്യാപിക്കും
ഇടുക്കിയില്‍ ഭീതി പരത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലില്‍ ശനിയാഴ്ച നിരോധനാജ്ഞ പ്രഖ്യാപിക്കും. ശാന്തന്‍പാറ പഞ്ചായത്തിലും ചിന്നക്കനാലിലുമാണ് നിരോധനാജ്ഞ. മിഷന്‍ അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ഭാഗയമായി ആളുകള്‍ കൂട്ടം കൂടാതിരിക്കാന്‍ ബോധവത്ക്കരണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോടനാട്ടേക്ക് പോകുന്ന വഴിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. 301 കോളനിയില്‍ നിന്ന് ആളുകളെ മാറ്റുന്നതില്‍ തീരുമാനം നാളെയുണ്ടാകും. 71 പേരടങ്ങുന്ന 11 ദൗത്യ സംഘമാണ് മിഷന്‍ അരിക്കൊമ്പന്റെ ഭാഗമാകുന്നത്. വെള്ളിയാഴ്ച മോക്ഡ്രില്‍ നടത്തും. പുലര്‍ച്ചെ നാല് മണിക്ക് […]