Kerala

കേരളത്തിൽ വീണ്ടും പരിഭ്രാന്തി പരത്തി കാട്ടുപോത്ത്; കണ്ണൂരിൽ ഓട്ടോറിക്ഷക്ക് നേരേ ആക്രമണം

കേരളത്തിൽ വീണ്ടും കാട്ടുപോത്ത് ആക്രമണം. ഇന്നലെ രാത്രി കണ്ണൂരിലെ കോളയാഡിൽ ചങ്ങലഗേറ്റ് – പെരുവ റോഡിലാണ് ആക്രമണം. ഓട്ടോറിക്ഷക്ക് നേരേയാണ് ആക്രമണമുണ്ടയത്. ഓട്ടോയുടെ ചില്ലും ഹെഡ് ലൈറ്റും തകർന്നു. കാട്ടുപോത്ത് വാഹനത്തിൽ ഇടിച്ചതോടെ ഓട്ടോ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മറ്റ് വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ പ്രകാശം മൂലം കാട്ടുപോത്ത് കാടുകയറിയത് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കി.കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഈ പ്രദേശത്തു രണ്ട് ഇരുചക്രവാഹന യാത്രക്കാർക്ക് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ മാസം പ്രദേശത്ത് മുപ്പതിലധികം കാട്ടുപോത്തുകൾ തമ്പടിച്ചിരുന്നു.  മെയ് അവസാന […]

Kerala

കണ്ണൂർ കോളയാട് ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടുപോത്തുകൾ

കണ്ണൂർ കോളയാട് ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടുപോത്തുകൾ. കണ്ണവം വനമേഖലയോട് ചേർന്ന പെരുവയിലാണ് കട്ടുപോത്തുകളിറങ്ങിയത്. നെടുംപൊയിൽ, കറ്റ്യാട്, കോളയാട്, പെരുവ, കണ്ണവം, മേഖലകളിലാണ് കാട്ടുപോത്തുകളുടെ സന്നിധ്യം. മേഖലയിൽ ആശങ്കയെന്ന് പ്രദേശവാസികൾ പറഞ്ഞു. കാട്ടുപോത്ത് ആക്രമണത്തിൽ കഴിഞ്ഞ വർഷം കോളയാട് ഒരാൾ കൊല്ലപ്പെട്ടിരുന്നു. അതേസമയം ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി ഇ​ട​മു​ള​യ്ക്ക​ൽ, ഇ​ട്ടി​വ, ച​ട​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചു​റ്റി​ക്ക​റ​ങ്ങി​യ കാ​ട്ടു​പോ​ത്തി​നെ വ​നം വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​നൊ​ടു​വി​ൽ കു​ള​ത്തൂ​പ്പു​ഴ വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു.

Kerala

വനംമന്ത്രി എ.കെ ശശീന്ദ്രൻ നാടിന്റെ ശാപവും വന്യമൃഗങ്ങളുടെ ഐശ്വര്യവും; പരിഹാസവുമായി കെ സുധാകരന്‍

പിണറായി സര്‍ക്കാരിന്റെ വനംവകുപ്പും റവന്യൂവകുപ്പും തമ്മിലടിക്കുന്നക് മൂലം കാട്ടുപോത്തിന്റെ ആക്രമത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാനാവാത്ത അവസ്ഥയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നാട്ടുകാരുടെ വെടിയേറ്റ കാട്ടുപോത്താണ് ജനവാസമേഖലയില്‍ കടന്നുകയറി 3 പേരെ കൊന്നതെന്നു പ്രചരിപ്പിക്കുകയും വനംവകുപ്പിനെ വെള്ളപൂശുകയും നിലപാടുകളില്‍ മലക്കംമറിയുകയും വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്ത വനംമന്ത്രി നാടിന്റെ ശാപവും വന്യമൃഗങ്ങളുടെ ഐശ്വര്യവുമാണ്. കണമലയില്‍ രണ്ടു പേരെ കൊന്ന കാട്ടുപോത്തിനെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് വെടിവച്ചു കൊല്ലാനായിരുന്നു ജില്ലാ കളക്ടറുടെ പരസ്യമായ തീരുമാനം. പരിഭ്രാന്തരായിരുന്ന ജനങ്ങള്‍ക്ക് ഏറെ സ്വീകാര്യമായ […]