Kerala

ആശങ്ക ഒഴിഞ്ഞു; കൊല്ലം ആയൂരിൽ‌ കണ്ട കാട്ടുപോത്ത് വനത്തിൽ

കൊല്ലം ആയൂരിൽ‌ കണ്ട കാട്ടുപോത്ത് വനത്തിൽ കയറിയെന്ന് വനം വകുപ്പ്. കുടുക്കത്ത് പാറ മേഖലയിലെ വനത്തിലാണ് കാട്ടുപോത്ത് കയറിയത്. കാട്ടുപോത്തിന്റെ കാൽപാദം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടോടെ ആയൂരിലെ ജനവാസമേഖലയിൽ എത്തിയ കാട്ടുപോത്തിൽ ഒരെണ്ണം ചത്തിരുന്നു. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിളവീട്ടിൽ സാമുവൽ വർഗീസിനെ റബ്ബർതോട്ടത്തിൽവെച്ച് കാട്ടുപോത്ത് കുത്തിക്കൊന്നതോടെ പ്രദേശമാകെ ഭീതിയിലായിരുന്നു സാമുവലിനെ കുത്തിയ പോത്തിനെ പിന്നീട് ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെക്കൂടാതെ മറ്റൊരു പോത്തുകൂടി പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാർ വനപാലകരെ അറിയിച്ചതോടെയാണ് തിരച്ചിൽ തുടങ്ങിയത്.

Kerala

കാട്ടുപോത്ത് വീണ്ടും കാണാമറയത്ത്; തെരച്ചിൽ തുടർന്ന് വനംവകുപ്പ്

ചാലക്കുടിയിൽ കാട്ടുപോത്ത് വനം വകുപ്പിന്റെ നിരീക്ഷണത്തിന് പുറത്തായിചാലക്കുടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് വനം വകുപ്പിന്റെ നിരീക്ഷണത്തിന് പുറത്തായി.കാട്ടുപോത്തിനെ വനമേഖലയിലേക്ക് മടക്കി അയക്കുന്നതിനുള്ള ശ്രമം തുടർന്നെങ്കിലും പുലർച്ചെ പോത്തിനെ കാണാതാകുകയായിരുന്നു. വനം വകുപ്പിന്റെ ആർആർടി രണ്ട് സംഘങ്ങളായി തെരച്ചിൽ തുടരുകയാണ്. കാരപ്പൊട്ടൻ മലനിരയിലേക്ക് കയറ്റി വിടാനായിരുന്നു വനം വകുപ്പിന്റെ നീക്കം. സംസ്ഥാനത്ത് കഴിഞ്ഞദിവസം രണ്ടിടത്തായി നടന്ന കാട്ടുപോത്ത് ആക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. കോട്ടയത്ത് പുറത്തേൽ ചാക്കോച്ചൻ (65), പ്ലാവനാക്കുഴിയിൽ തോമസ് (60), കൊല്ലത്ത് കൊടിഞ്ഞൽ സ്വദേശി സാമുവൽ […]

Kerala

ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി

ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. മേലൂർ വെട്ടുകടവ് പ്രദേശത്താണ് കാട്ടുപോത്തിനെ കണ്ടത്. രാവിലെ പ്രദേശവാസികളാണ് ആദ്യം പോത്തിനെ കണ്ടത്. ആളുകൾ ബഹളം വെച്ചതോടെ ഒഴിഞ്ഞ പറമ്പിലേക്ക് ഓടി കയറുകയായിരുന്നു.  കാട്ട് പോത്ത് ആളുകളെ ആക്രമിക്കുകയോ മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാകുകയോ ചെയ്തിട്ടില്ല. നിലവിൽ വെട്ടുകടവ് പാലം കഴിഞ്ഞ് വരുന്ന ഭാഗത്ത് പറമ്പിൽ നിലയുറപ്പിച്ചിരിക്കുകയാണ് പോത്ത്. നാട്ടുകാർ ഫോറസ്റ്റ് അതികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പ് മേലൂർ കൊരട്ടി പ്രദേശത്ത് ജനവാസ മേഖലയിൽ ഒരു കാട്ടുപോത്ത് എത്തിയിരുന്നു.

Kerala

മറയൂരിൽ കാട്ടു പോത്തിന്റെ ആക്രമണത്തിൽ വനപാലകന് പരുക്ക്

മറയൂരിൽ കാട്ടു പോത്തിന്റെ ആക്രമണത്തിൽ വനപാലകന് പരുക്കേറ്റു. കാന്തല്ലൂർ ചിന്നമലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ തുരുത്തുന്നതിനിടെയാണ് ബിറ്റ് ഫോറസ്റ്റ് ഓഫീസർ ജോൺസന് പരുക്കേറ്റത്. ജോൺസന്റെ തലയ്ക്കും തോളെല്ലിനുമാണ് പരുക്കേറ്റത്. കൂടാതെ ശരീരത്തിന്റെ പലഭാഗത്തും മുറിവേറ്റിട്ടുണ്ട്.