Kerala

കാട്ടുപന്നി കുറുകേ ചാടിയപ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തു; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പാലക്കാട് വടക്കഞ്ചേരി ആയക്കാട് കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറഞ്ഞ് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ ഹക്കീമാണ് മരിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് യാത്രക്കാര്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്നു. ഇവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.  ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം നടന്നത്. ആയക്കാട് സ്‌കൂളിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. കാട്ടുപന്നി കുറുകേ ചാടിയപ്പോള്‍ ഓട്ടോ പെട്ടെന്ന് ഡ്രൈവര്‍ ബ്രേക്ക് ചെയ്യുകയും ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. കൊല്ലങ്കോട് സ്വദേശി വാസന്തി, വാസന്തിയുടെ സഹോദരന്‍ ഹരിദാസിന്റെ മക്കളായ 15 വയസുകാരന്‍ ആദര്‍ശ് രാജ്, […]

Kerala

രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

നാട്ടുകാരുടെ പരാതിയെ തുടർന്ന് ജനങ്ങൾക്ക് ശല്യമുണ്ടാക്കിയ രണ്ട് കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു. കോഴിക്കോട് കോട്ടൂളി മീമ്പാലക്കുന്നിലാണ് കാട്ടുപന്നികളെ വെടിവെച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കാട്ടുപന്നി ആക്രമണത്തിൽ രണ്ടാഴ്ച മുമ്പ് ഒരാൾക്ക് പരുക്കേറ്റിരുന്നു. എന്നാൽ തദ്ദേശസ്ഥാപനങ്ങൾക്ക് കാട്ടുപന്നികളെ വെടിവെയ്ക്കാൻ അധികാരം നൽകുന്ന സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന ആക്ഷേപം ശക്തമാവുകയാണ്. കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി തേടുന്നത് മുതൽ ജഡം സംസ്കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളില്‍ കൃത്യമായ മാർഗനിർദേശം ഉത്തരവിലില്ലെന്നാണ് ആക്ഷേപം. പുതിയ തീരുമാനം നടപ്പാക്കുമ്പോള്‍ പരാതികള്‍ സ്വാഭാവികമാണെന്നും പ്രശ്നം […]