India

ഡബ്യൂ.എച്ച്.ഒയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര ആരോഗ്യമന്ത്രി

മെയ് മാസത്തില്‍ തുടങ്ങുന്ന ബോര്‍ഡിന്റെ കാലാവധി മൂന്ന് വര്‍ഷമാണ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനെ ഇന്ത്യ നാമനിര്‍ദേശം ചെയ്തു. ചെയര്‍മാനായി ഈ മാസം 22ന് ചുമതലയേല്‍ക്കും. അടുത്ത വെള്ളിയാഴ്ച അദ്ദേഹം സ്ഥാനമേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എകക്‍സിക്യൂട്ടിവ് ബോര്‍ഡ് ചെയര്‍മാന്‍ എന്നത് മുഴുവന്‍ സമയ സ്ഥാനമല്ല. വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷത വഹിക്കുക എന്നതാണ് ചെയര്‍മാന്റെ കര്‍ത്തവ്യം. എക്സിക്യൂട്ടീവ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് ഇന്ത്യൻ പ്രതിനിധിയെ […]

International

ലോകാരോഗ്യ സംഘടനക്ക് അന്ത്യശാസനയുമായി ട്രംപ്

30 ദിവസത്തിനകം ലോകാരോഗ്യ സംഘടനയില്‍‌‌ സമൂല മാറ്റം വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനക്ക് അന്ത്യശാസനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുപ്പത് ദിവസത്തിനകം ചൈനയുടെ സ്വാധീനത്തില്‍ നിന്ന് വിട്ടുനിന്നില്ലെങ്കില്‍ സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍മാറുമെന്ന് ട്രംപ് വ്യക്തമാക്കി. കോവിഡ് വരാതിരിക്കാന്‍ മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ സ്ഥിരമായി കഴിക്കാറുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. ലോകാരോഗ്യ സംഘടയുടെ മേധാവി ടെഡ്രോസ് അഥനോമിനയച്ച കത്തിലാണ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പുകള്‍ നല്‍കിയത്. 30 ദിവസത്തിനകം ലോകാരോഗ്യ സംഘടനയില്‍‌‌ സമൂല മാറ്റം വേണമെന്ന് […]

International World

കൊറോണയെ പൂര്‍ണ്ണമായും നശിപ്പിക്കാനാവില്ല, മനുഷ്യരുള്ളിടത്തെല്ലാം വൈറസ് അവശേഷിക്കുമെന്ന് ലോകാരോഗ്യ സംഘടന

എയ്ഡ്സിന് സമാനമായി ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും വൈറസ് അവശേഷിക്കും. കോവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസിനെ പൂര്‍ണ്ണമായും നശിപ്പിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന. എയ്ഡ്സിന് സമാനമായി ജനവാസമുള്ള എല്ലാ സ്ഥലങ്ങളിലും വൈറസ് അവശേഷിക്കും. ലോക്ഡൌണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് കോവിഡിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യാനാവില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നാല്‍പ്പത്തിനാല് ലക്ഷത്തിലേറെ ബാധിക്കുകയും മൂന്ന് ലക്ഷത്തിനോട് അടുത്ത് ആളുകള്‍ മരിക്കുകയും ചെയ്തിട്ടും കോവിഡ് പ്രതിസന്ധിക്ക് ഉടന്‍ മാറ്റമുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. മഹാമാരിക്ക് കാരണമായ കൊറോണ വൈറസിനെ […]

International

”ലോകരാജ്യങ്ങള്‍ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വളരെയധികം സൂക്ഷിച്ച് മാത്രം”; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലോക്ക്ഡൗണില്‍ നിന്നുള്ള പരിവര്‍ത്തനം രാജ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഗുരുതരമായ സ്ഥിതിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു കോവിഡ് 19ന്‍റെ വ്യാപനം തടയുന്നതിനായി ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കിവരുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അല്ലെങ്കില്‍ കേസുകള്‍ കുതിച്ചുയരുമെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കി. രോഗം വ്യാപിക്കുന്നത് പരിശോധിക്കാന്‍ രാജ്യങ്ങള്‍ മതിയായ ട്രാക്കിങ് സംവിധാനങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥകളും ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു. ലോക്ക്ഡൗണില്‍ നിന്നുള്ള പരിവര്‍ത്തനം […]

Health International

കൊറോണ വൈറസിന് വാക്സിന്‍ കണ്ടുപിടിക്കാതെ പോയേക്കാം മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വൈറസ് വ്യാപനം തടയാന്‍ വാക്സിന്‍ അനിവാര്യമാണെന്നിരിക്കെ, അത് കണ്ടുപിടിക്കാന്‍ എത്ര സമയമെടുക്കുമെന്നതില്‍ ഒരു വ്യക്തതയുമില്ലെന്നും ലോകാരോഗ്യ സംഘടന ഓര്‍മ്മിപ്പിച്ചു ഡങ്ക്യു, എച്ച.ഐ.വി തുടങ്ങിയ വൈറസുകളെപ്പോലെ കോവിഡിനും വാക്സിന്‍ കണ്ടുപിടിക്കാതെ പോയേക്കാമെന്ന മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം തടയാന്‍ വാക്സിന്‍ അനിവാര്യമാണെന്നിരിക്കെ, അത് കണ്ടുപിടിക്കാന്‍ എത്ര സമയമെടുക്കുമെന്നതില്‍ ഒരു വ്യക്തതയുമില്ലെന്നും ലോകാരോഗ്യ സംഘടന ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഓക്സ്ഫോര്‍ഡില്‍ വികസിപ്പിച്ചുവരുന്ന വാക്സിന്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ ഗ്ലോബല്‍ ഹെല്‍ത്ത് പ്രഫസര്‍ കൂടിയായ […]

India World

WHO ഹെല്‍ത്ത് അലര്‍ട്ടുകള്‍ നിങ്ങളുടെ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍

ആധികാരികവിവരങ്ങള്‍ പരമാവധി പേരിലേക്ക് സമയനഷ്ടമില്ലാതെ എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് WHOയുടെ പുതിയ നീക്കം… വ്യക്തികളിലേക്ക് നേരിട്ട് ഹെല്‍ത്ത് അലര്‍ട്ടുകള്‍ വാട്‌സ്ആപ്പ് വഴി എത്തിക്കുന്ന സംവിധാനം ലോകാരോഗ്യ സംഘടന ആരംഭിച്ചു. ആധികാരികവിവരങ്ങള്‍ പരമാവധി പേരിലേക്ക് സമയനഷ്ടമില്ലാതെ എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് WHOയുടെ പുതിയ നീക്കം. തികച്ചും സൗജന്യമായ ഈ സേവനത്തില്‍ 24 മണിക്കൂറും കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കാനും അവസരമുണ്ടാകും. വളരെ എളുപ്പത്തില്‍ ആര്‍ക്കും WHO ഹെല്‍ത്ത് അലര്‍ട്ട് സ്വന്തം ഫോണിലെ വാട്‌സ്ആപ്പിലൂടെ അറിയാനാകും. ഇതിനായി ആദ്യം +41 79 […]