ആഗോളതലത്തിൽ കൊവിഡിനെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകുമെന്ന് ലോകാരോഗ്യസംഘടന. ലോക രാഷ്ട്രങ്ങൾ വൈറസിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിച്ചില്ലെങ്കിൽ പത്ത് ലക്ഷത്തോളം പേർ കൂടി കൊവിഡിനിരയാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ആഗോള തലത്തിൽ കൊവിഡ് മൂലമുള്ള മരണങ്ങൾ പത്ത് ലക്ഷത്തിനടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ എമർജൻസീസ് ഡയറക്ടർ മൈക്കൽ റയാൻ വെർച്വൽ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. 20 ലക്ഷം പേർ കൊവിഡിനെ തുടർന്നു മരിക്കുന്നുവെന്നത് നമുക്ക് സങ്കൽപിക്കാൻ പോലും കഴിയാത്ത സംഖ്യയാണ്. എന്നാൽ, കൂട്ടായ പ്രവർത്തനമില്ലെങ്കിൽ […]
Tag: WHO
കോവിഡ് ബാധിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് ലോകാരോഗ്യ സംഘടന
15 മുതല്‍ 49 വരെ പ്രായമുള്ളവര്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നത് വര്‍ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. മറ്റു പകര്‍ച്ചപ്പനികളോടൊപ്പം കോവിഡും ബാധിക്കാമെന്നും ഡബ്ള്യൂ.എച്ച്.ഒ ആരോഗ്യ വിദഗ്ധ ഡോ. മരിയ വാന്‍ വ്യക്തമാക്കി. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന റൂയിലി നഗരം ചൈന അടച്ചു. 2021 അവസാനത്തോട് കൂടിയേ അമേരിക്കയില്‍ കോവിഡ് വാക്സിന്‍ വ്യാപകമായി ലഭ്യമാകൂ എന്ന് യു.എസ് സെന്‍റര്‍ ഫോര്‍ ഡിസീസ് വ്യക്തമാക്കി. അതിനിടെ ലോകത്ത് കോവിഡ് ബാധിതര്‍ മൂന്ന് കോടി നാല്‍പ്പത്തി രണ്ടായിരവും മരണം 9 ലക്ഷത്തി നാല്‍പ്പത്തി […]
കൊറോണ വൈറസ് രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന
സ്പാനിഷ് ഫ്‌ളൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കോവിഡ് ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും ലോകാരോഗ്യ സംഘടന മഹാമാരിയായ കോവിഡ്19 രണ്ട് വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന. ഒരു കാലത്ത് പേടിപ്പിച്ചിരുന്ന സ്പാനിഷ് ഫ്‌ളൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കോവിഡ് ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ട്രെഡോഡ് അഥാനം ഗബ്രിയേസുസ് വ്യക്തമാക്കി. ആദ്യ കാലത്തെ അപേക്ഷിച്ച് […]
2021ന് മുമ്പ് കോവിഡ് വാക്‌സിൻ പ്രതീക്ഷിക്കരുത്: ലോകാരോഗ്യസംഘടന
2021ന് മുമ്പ് കോവിഡ് വാക്‌സിൻ ഉപയോഗിക്കാനാവുമെന്ന് പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. നിലവിൽ വാക്‌സിൻ പരീക്ഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. നിർണായകഘട്ടത്തിലാണ് പരീക്ഷണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. വിവേചനമില്ലാതെ തുല്യമായി വാക്‌സിൻ ലഭ്യമാക്കാനാണ് ഡബ്ലിഎച്ച്ഒയുടെ ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടനാ എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ പറഞ്ഞു. അതേസമയം തന്നെ കോവിഡ് വ്യാപനം തടയുക എന്നതിനാണ് മുഖ്യ പരിഗണന നൽകേണ്ടത്. ആഗോളതലത്തിൽ പ്രതിദിന വ്യാപന നിരക്ക് റെക്കോർഡിലെത്തുകയാണെന്നും മൈക്ക് റയാൻ ഓർമിപ്പിച്ചു. പല രാജ്യങ്ങളും വാക്‌സിൻ പരീക്ഷണത്തിന്റെ മൂന്നാം […]
അടുത്ത കാലത്തൊന്നും പഴയ സാധാരണ ജീവിതം സാധ്യമല്ല, കോവിഡ് വ്യാപനം രൂക്ഷമാകും: ലോകാരോഗ്യ സംഘടന
വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടികള്‍ ശരിയായ രീതിയില്‍ അല്ലെന്നും ലോകാരോഗ്യ സംഘടന ലോകത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന. അടുത്ത കാലത്തൊന്നും പഴയ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ല. വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടികള്‍ ശരിയായ രീതിയില്‍ അല്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയിലെ ഒരു സംസ്ഥാനത്തെ രോഗബാധ വളരെ ഉയര്‍ന്നതാണ്. ഇത് ആശങ്കാജനകമാണ്. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കഴിഞ്ഞ ദിവസം പ്രതിദിന […]
ആഗോളതലത്തില്‍ രോഗം അതിവേഗം പടരുന്നു, കോവിഡ് ഇനിയും അതിരൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന
ടെസ്റ്റ് നടത്തുക, രോഗികളെ കണ്ടെത്തുക, ഐസലേറ്റ് ചെയ്യുക, ക്വാറന്‍റൈന്‍ നടപ്പിലാക്കുക -ഡബ്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അദെനോം ഗബ്രിയേസസ് പറഞ്ഞു. കോവിഡ് ഇനിയും അതിരൂക്ഷമാകാനുള്ള സാധ്യതയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,07000 കടന്നു. അതേസമയം പ്രശ്നബാധിതമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ബ്രിട്ടന്‍ അനുമതി നല്‍കി. 1,38,08000 പിന്നിട്ടു ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം. 5,07000 കവിഞ്ഞു മഹാമാരിയില്‍ ജീവന്‍ നഷ്ടമായവരുടെ കണക്ക്. ഇതിനെ പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് […]
വൈറസ് നിയന്ത്രണാതീതമായ രാജ്യങ്ങളില്‍, മതചടങ്ങുകളിലൂടെ രോഗം വീണ്ടും പടര്‍ന്നേക്കാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 92 ലക്ഷത്തിലേക്ക്; ബ്രസീലിലും മെക്സിക്കോയിലും മരണനിരക്ക് ഉയരുന്നു ലോകത്ത് കോവിഡ് മരണം 4,70,000 കടന്നു. ബ്രസീലില്‍ സ്ഥിതി സങ്കീര്‍ണമാണ്. ലോകത്ത് ആകെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഒരു കോടിയിലേക്കടുക്കുന്നു. ബ്രസീലില്‍ കോവിഡ് മരണം 50,000 കടന്നു. ഇതോടെ ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിക്കുന്ന രാജ്യമായി ബ്രസീല്‍.10 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 612 പേര്‍ മരിച്ചു. ലോക്ക്ഡൌണ്‍ പിന്‍വലിക്കാനുള്ള പ്രസിഡന് […]
കോവിഡ് ജാഗ്രതയില്‍ നിന്ന് രാഷ്ട്രങ്ങള്‍ പിന്നോട്ട് പോകരുത്: വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
പല രാജ്യങ്ങളിലും രോഗലക്ഷണമില്ലാത്ത വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ലോകത്ത് കോവിഡ് 19ത്തിന്‍റെ വ്യാപനം കൂടുതൽ സങ്കീർണമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുന്‍കരുതലില്‍ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടാകുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു. യൂറോപ്പിലെ സാഹചര്യം മെച്ചപ്പെടുന്നുണ്ടെങ്കിലും ആഗോള തലത്തിൽ സ്ഥിതി മോശം തന്നെയാണ്. കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലും ഒരു […]
കൊറോണ വൈറസ് കൂടുതല്‍ ശക്തിയുള്ളതായി മാറുന്നുവെന്നുള്ള പ്രചാരണത്തിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്; സ്പെയിനില്‍ മൂന്നുമാസത്തിനിടെ ആദ്യമായി പുതിയ കോവിഡ് മരണമില്ല ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63,55000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മധ്യ അമേരിക്കയിലും ദക്ഷിണ അമേരിക്കയിലും രോഗവ്യാപനം മുര്‍ധന്യാവസ്ഥയിലെത്തിയതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ബ്രസീല്‍, പെറു, ചിലി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ഇതുവരെയുള്ള കണക്കുകളെ മറികടന്നാണ് ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ബ്രസീലില്‍ പതിനായിരത്തിലേറെ […]
ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് അമേരിക്ക
ആരോപണങ്ങള്‍ നിറച്ച പ്രസംഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരം പോലും നല്‍കാതെ ട്രംപ് തിടുക്കത്തില്‍ തിരിഞ്ഞു നടന്നു… ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കോവിഡിന്റേയും ഹോങ്കോങില്‍ ചൈന പിടിമുറുക്കുന്നതിന്റേയും പശ്ചാത്തലത്തില്‍ ചൈനക്കെതിരെ പുതിയ നടപടികളും ട്രംപ് പ്രഖ്യാപിച്ചു. ആഗോള തലത്തില്‍ കോവിഡ് മഹാമാരിയായതിന് പിന്നില്‍ ചൈനയാണെന്ന മുന്‍ ആരോപണം അമേരിക്കന്‍ പ്രസിഡന്റ് ആവര്‍ത്തിച്ചു. ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം പൂര്‍ണ്ണമായും നിര്‍ത്തലാക്കിയെന്ന് ട്രംപ് അറിയിച്ചു. ഡബ്ല്യു.എച്ച്.ഒക്ക് പകരം ലോകത്തെ മറ്റ് ആരോഗ്യ […]