National

മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്കെതിരെ സൈബർ ബുള്ളിയിംഗ്; നടപടി അംഗീകരിക്കാനാവാത്തതെന്ന് വൈറ്റ് ഹൗസ്

മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്കെതിരെ നടന്ന സൈബർ ബുള്ളിയിംഗ് അംഗീകരിക്കാനാവാത്തതെന്ന് വൈറ്റ് ഹൗസ്. മാധ്യമപ്രവർത്തകയ്ക്കെതിരെ നടന്ന സൈബർ ബുള്ളിയിംഗ് അംഗീകരിക്കാനാവാത്തതാണെന്നും ജനാധിപത്യത്തിൻ്റെ മൂല്യങ്ങൾക്കെതിരാണെന്നും വൈറ്റ് ഹൗസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച മോദി നടത്തിയ യുഎസ് സന്ദർശനവേളയിലാണ് വാൾ സ്ട്രീറ്റ് ജേണൽ മാധ്യമപ്രവർത്തകയായ സബ്രീന സിദ്ധീക്കി വിവാദ ചോദ്യം ചോദിച്ചത്. ഇന്ത്യയിലെ മുസ്ലിങ്ങൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി സർക്കാർ എന്ത് ചെയ്തു എന്നായിരുന്നു ചോദ്യം. ചോദ്യത്തിന്, ‘ജനാധിപത്യം ഞങ്ങളുടെ സിരകളിൽ ഒഴുകുന്നു. മതം, ജാതി തുടങ്ങിയ കാര്യങ്ങളിലൊന്നും […]

World

അജ്ഞാത ആകാശ വസ്തുക്കളെ കണ്ടെത്താൻ പ്രത്യേക സംഘം; വൈറ്റ് ഹൗസ്

വടക്കേ അമേരിക്കൻ വ്യോമാതിർത്തിയിൽ വെടിവച്ചിട്ട അജ്ഞാത ആകാശ വസ്തുക്കളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കി വൈറ്റ് ഹൗസ്. അജ്ഞാത വസ്തുക്കൾ എന്താണെന്ന് കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപികരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഇന്ററാജൻസി ടീമിനെ നയിക്കും. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ നാല് അജ്ഞാത പേടകങ്ങളാണ് അമേരിക്കൻ സൈന്യം വെടിവച്ചു വീഴ്ത്തിയത്. അജ്ഞാത വസ്തുക്കൾ എന്താണെന്ന് കണ്ടെത്തുകയും, ഇവ ഉയർത്തുന്ന സുരക്ഷാ ഭീഷണി, അപകടസാധ്യതകൾ, പ്രത്യാഘാതങ്ങൾ എന്നിവ പഠിക്കുന്നതിനാണ് ഇന്ററാജൻസി ടീം. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, […]

International

ആരോഗ്യനിലയില്‍ ആശങ്കയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്: തൃപ്തികരമെന്ന് ട്രംപ്

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്. വരുന്ന നാല്‍പ്പത്തെട്ട് മണിക്കൂര്‍ നിര്‍ണായകമാണെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് ട്രംപിന്റെ അവകാശ വാദം. വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപ് ചികിത്സയിലുള്ളത്. ആശുപത്രിയിലെത്തിയ ഉടനെ തന്നെ പരീക്ഷണ മരുന്നിന്റെ ചെറിയ ഡോസ് നല്‍കിയിരുന്നു. ഓക്സിജന്‍ സഹായം നല്‍കി വരുന്നുണ്ടെന്നും ചില യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വരുന്ന നാല്‍പ്പത്തെട്ട് മണിക്കൂര്‍ നിര്‍ണായകമാണെന്ന് വൈറ്റ് ഹൌസ് ചീഫ് ഓഫ് […]

International

ട്രംപിന് മാരക വിഷമടങ്ങിയ കത്ത്; അന്വേഷണം തുടങ്ങി

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് മാരക വിഷമടങ്ങിയ കത്ത്. എന്നാല്‍ കത്ത് വൈറ്റ് ഹൗസിലേക്ക് എത്തുന്നതിന് മുന്‍പ് തടഞ്ഞെന്ന് യു.എസ് അധികൃതര്‍ അറിയിച്ചു. റിസിന്‍ എന്ന വിഷവസ്തുവാണ് കത്തിനുള്ളിലുണ്ടായിരുന്നത്. കത്ത് ആര് എവിടെ നിന്ന് അയച്ചു എന്ന അന്വേഷണത്തിലാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും സീക്രട്ട് സര്‍വീസും‍. അമേരിക്കന്‍ പോസ്റ്റല്‍ സംവിധാനം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ജനങ്ങളുടെ സുരക്ഷക്ക് നിലവില്‍ ഒരു ഭീഷണിയുമില്ലെന്ന് എഫ്ബിഐ അറിയിച്ചു. കത്ത് വന്നത് കാനഡയില്‍ നിന്നാണെന്നാണ് സൂചനയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് […]

Gulf

യു.എ.ഇയും ബഹ്റൈനും ഇസ്രായേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചു

ചരിത്ര നിമിഷമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരിച്ചു യു.എ.ഇയും ബഹ്റൈനും ഇസ്രായേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചു. വൈറ്റ് ഹൌസില്‍ നടക്കുന്ന ചടങ്ങിൽ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിച്ചു. കരാര്‍ ഒപ്പിടുന്നതിനെതിരെ വൈറ്റ് ഹൌസിന് മുന്നില്‍ പ്രതിഷേധം നടക്കുകയാണ്. കൂടുതല്‍ അറബ് രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി സഹകരിക്കാന്‍ തയ്യാറാകണമെന്ന് ട്രംപ്ആവശ്യപ്പെട്ടു. ഇസ്രായേലുമായി നയതന്ത്ര ബന്ധം രൂപപ്പെടുത്താൻ കഴിഞ്ഞതിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് യു.എ.ഇ വിദേശകാര്യഅന്താരാഷ്ട്ര സഹകരണ മന്ത്രി പ്രതികരിച്ചു. ചരിത്ര നിമിഷമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും […]

International

ട്രംപിന്‍റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്

അക്രമിക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. അമേരിക്കയില്‍ വൈറ്റ് ഹൌസിന് പുറത്ത് വെടിവെപ്പ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കെയാണ് വെടിവെപ്പുണ്ടായത്. അക്രമിക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. വെടിവെപ്പിന്‍റെ കാരണം വ്യക്തമല്ല. വൈറ്റ് ഹൗസിന് പുറത്ത് അക്രമി മറ്റൊരാളെ വെടിവെയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ ഇയാളെ സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വെടിയേറ്റ അക്രമിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റാര്‍ക്കും പരിക്കില്ല. അമേരിക്കയിലെ പ്രാദേശിക സമയം 5.50 […]