രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജൂൺ 15 ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലാണ് യോഗം. എൻഡിഎ ഇതര മുഖ്യമന്ത്രിമാർക്കും മമത കത്തയച്ചിച്ചുണ്ട്. സോണിയ ഗാന്ധി, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്‌രിവാൾ തുടങ്ങിവർക്കാണ് കത്ത്. ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷം വേണമെന്ന് മമത കത്തിൽ ചൂണ്ടിക്കാട്ടി. ജൂലൈ 24നാണ് നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുന്നത്. അടുത്ത ദിവസം, ജൂലൈ 25ന് പുതിയ രാഷ്ട്രപതി ചുമതലയേൽക്കും. രാഷ്ട്രപതി […]
Tag: West bengal
സന്തോഷ് ട്രോഫിയില്‍ എതിരാളിയെ കാത്ത് കേരളം; ഇന്ന് മണിപ്പൂരും വെസ്റ്റ് ബംഗാളും ഏറ്റുമുട്ടും
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും. വെകീട്ട് 8.30 ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് നേടിയാണ് വെസ്റ്റ് ബംഗാള്‍ സെമിക്ക് യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റോടെയാണ് മണിപ്പൂര്‍ സെമിക്ക് യോഗ്യത നേടിയത്. ഇന്നലെ നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ കര്‍ണാടകയെ […]
അവസാന 10 മിനിറ്റിൽ രണ്ട് ഗോൾ; സന്തോഷ് ട്രോഫിയിൽ കേരളത്തിന് തുടർ ജയം
സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ബംഗാളിനെ കേരളം പരാജയപ്പെടുത്തി. കളിയുടെ 84-ാം മിനിറ്റിലും എക്സ്ട്രാ ടൈമിലുമാണ് കേരളം ഗോൾ നേടിയത്. നൗഫൽ പി എൻ, ജെസിൻ ടി.കെ എന്നിവരാണ് കേരളത്തിനായി വല കുലുക്കിയത്. ആദ്യ പകുതിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കേരളവും പശ്ചിമ ബംഗാളും പുറത്തെടുത്തത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചു. പക്ഷേ ഗോൾ കണ്ടെത്താൻ […]
സന്തോഷ് ട്രോഫി: പഞ്ചാബിനെ വീഴ്ത്തി പശ്ചിമ ബംഗാൾ
75-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് മലപ്പുറത്ത് തുടക്കം. ആദ്യ മത്സരത്തിൽ പഞ്ചാബിനെ ഏക പക്ഷീയമായ ഒരു ഗോളിന് പശ്ചിമ ബംഗാൾ പരാജയപ്പെടുത്തി. അറുപത്തിയൊന്നാം മിനിട്ടിൽ ശുഭം ഭൗമികാണ് ബംഗാളിനായി വിജയ ഗോൾ നേടിയത്. അതേസമയം ചാമ്പ്യൻഷിപ്പിലെ ആദ്യ അങ്കത്തിനായി കേരളം ഇന്നിറങ്ങും. രാജസ്ഥാനാണ് കേരളത്തിന്റെ ആദ്യ എതിരാളികൾ. രാത്രി 8 മണിക്ക് പയ്യനാട് സ്റ്റേഡിയത്തിൽ ആണ് മത്സരം. നിറഞ്ഞ സ്റ്റേഡിയം ആണ് ഏവരും പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പിലെ ഏറ്റവും ചെറിയ ടീമാണെങ്കിലും യോഗ്യത റൗണ്ടിൽ അത്ഭുതങ്ങൾ കാണിച്ച […]
പശ്ചിമ ബംഗാളിലെ ബിർഭും അക്രമം; സിബിഐ അന്വേഷണത്തിന് ഉത്തരവ്
പശ്ചിമ ബംഗാളിലെ ബിർഭും അക്രമം സി ബി ഐ അന്വേഷിക്കും. കൽക്കട്ട ഹൈക്കോടതിയാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ബംഗാൾ പൊലീസ് സമർപ്പിച്ച കേസ് ഡയറി പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവിട്ടത്. ഏപ്രിൽ ഏഴിന് മുമ്പായി അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർേദശിച്ചു. പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമികൾ വീടുകൾക്ക് തീ വച്ചതിനെ തുടർന്ന് 8 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ ആക്രമണത്തിൽ 10ഓളം വീടുകൾ പൂർണമായും […]
തെരഞ്ഞെടുപ്പ് അക്രമങ്ങളിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
തെരഞ്ഞെടുപ്പ് അക്രമങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൽക്കട്ട ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിനീത് ശരൺ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. (west bengal supreme court) സിബിഐയിൽ നിന്ന് നീതിയുക്തമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്നാണ് പശ്ചിമ ബംഗാൾ സർക്കാരിന്റെ വാദം. കേന്ദ്രസർക്കാർ നിർദേശപ്രകാരമാണ് സിബിഐ പ്രവർത്തിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കാനാണ് തിരക്കെന്നും ഹർജിയിൽ മമത സർക്കാർ ആരോപിച്ചു. തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും […]
തെരഞ്ഞെടുപ്പ് അക്രമങ്ങളിലെ സിബിഐ അന്വേഷണം; ബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
തെരഞ്ഞെടുപ്പ് അക്രമങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കല്‍ക്കട്ട ഹൈക്കോടതി നടപടിക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. സിബിഐയില്‍ നിന്ന് നീതിയുക്തമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനാണ് തിരക്കെന്നും ഹര്‍ജിയില്‍ മമത സര്‍ക്കാര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും ബലാത്സംഗങ്ങളും സിബിഐ അന്വേഷിക്കണമെന്നായിരുന്നു കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ്. മറ്റ് അതിക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തിയിരുന്നു.
ചീഫ് സെക്രട്ടറിയെ വിട്ടുതരില്ല: മമതയും കേന്ദ്രവും തമ്മില്‍ പോര് മുറുകുന്നു
ചീഫ് സെക്രട്ടറി ആലാപൻ ബന്ധോപാധ്യയെ തിരികെ വിളിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. പ്രധാനമന്ത്രിയുടെ അവലോകന യോഗം ബഹിഷ്കരിച്ചതിന് പിന്നാലെയാണ് ബംഗാൾ ചീഫ് സെക്രട്ടറിയെ പിൻവലിച്ച് കേന്ദ്രം ഉത്തരവ് ഇറക്കിയത്. പുതിയ സംഭവത്തോടെ ബംഗാൾ സർക്കാറും കേന്ദ്രവും തമ്മിലുള്ള പോര് പുതിയ തലത്തിലെത്തി. കേന്ദ്രത്തിന്‍റെ ഏകപക്ഷീയമായ തീരുമാനം ഞെട്ടലുണ്ടാക്കിയെന്നും കോവിഡിനെതിരായ പോരാട്ടത്തിന്റെ നിർണായക നിമിഷത്തിൽ ചീഫ് സെക്രട്ടറിയെ വിട്ടുനൽകാൻ ബംഗാളിന് ആവില്ലെന്നും കാട്ടിയാണ് മമത ബാനർജി പ്രധാനമന്ത്രിക്ക് കത്ത് […]
ബംഗാള്‍ സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് വസ്തുതാ പരിശോധന പൂര്‍ത്തിയാക്കാന്‍ കേന്ദ്രസംഘത്തിന് നിര്‍ദേശം
പശ്ചിമ ബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് വസ്തുതാ പരിശോധന പൂര്‍ത്തിയാക്കാന്‍ കേന്ദ്രസംഘത്തിന് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിനെതിരെ മമതാബാനര്‍ജി രംഗത്തുവന്നതിന് തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ആഭ്യന്തരമന്ത്രലയത്തിലെ അഡീഷണല്‍ സെക്രട്ടറി തലത്തിലുള്ള നാല് ഉദ്യോഗസ്ഥരെയാണ് പശ്ചിമ ബംഗാള്‍ സംഘര്‍ഷങ്ങളിലെ വസ്തുതാപരിശോധനയ്ക്ക് കേന്ദ്രം നിയോഗിച്ചത്. 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള സംഘം ഇന്നലെ ബംഗാളില്‍ എത്തി. ശക്തമായ വിമര്‍ശനമാണ് കേന്ദ്ര സംഘത്തിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉന്നയിച്ചത്. അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ ബംഗാളിലേയ്ക്ക് സംഘത്തെ അയച്ച കേന്ദ്ര […]
പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായ മൂന്നാം തവണയാണ് മമത മുഖ്യമന്ത്രിയാവുന്നത്. രാവിലെ രാജ് ഭവനിലാണ് ചടങ്ങുകൾ. അതിനിടെ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള അക്രമങ്ങൾ തുടരുകയാണ്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി നൽകി. ഇൻഡിക് കലക്റ്റിവ് ട്രസ്റ്റ് എന്ന സംഘടനയാണ് ഹരജി നൽകിയത്. എതിരാളികളെ അപ്രസക്തരാക്കി 292 സീറ്റിൽ 213 നേടി വൻ ഭൂരിപക്ഷത്തോട ഭരണം നിലനിർത്തിയ മമത, ഹാട്രിക് വിജയത്തോടെയാണ് ഇന്ന് അധികാരമേൽക്കുകയാണ്. രാവിലെ 10.45 ന് […]