പശ്ചിമ ബംഗാളിൽ 10ആം ക്ലാസുകാരിയെ 5 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. പുതുവർഷത്തലേന്ന് ജൽപായ്ഗുരിയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. ഇതിനു പിന്നാലെ രോഷാകുലരായ നാട്ടുകാർ കുറ്റാരോപിതരുടെ വീടുകൾ തകർത്തു. കുറ്റാരോപിതരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. മകളുടെ മരണത്തെക്കുറിച്ച് പ്രതികളിൽ ഒരാൾ തന്നെയാണ് വിളിച്ച് അറിയിച്ചതെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. വീട്ടിൽ വന്നുനോക്കുമ്പോൾ മൃതദേഹമാണ് കണ്ടത്. ദേഹത്ത് പരുക്കേറ്റ പാടുകളുണ്ടായിരുന്നു. മകളെ യുവാക്കൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നു എന്നും പരാതിയിൽ […]
Tag: west bengal election 2021
“പശ്ചിമ ബംഗാളിൽ കോൺഗ്രസ് സഖ്യം അത്ഭുതം കാഴ്ചവെക്കും”: ബി.കെ ഹരിപ്രസാദ്
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും ബി.ജെ.പിക്കും എതിരായി ജനവികാരമുണ്ടെന്ന് പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തമുള്ള കോൺഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദ്. സംസ്ഥാനത്ത് ത്രികോണ മത്സരമാണ് നടക്കുന്നതെന്നും ജനങ്ങൾ ഇടത് – കോൺഗ്രസ് – ഐ.എസ്.എഫ് സഖ്യത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമല്ലെന്ന ആരോപണം നാഗ്പൂർ യൂണിവേഴ്സിറ്റിയുടെ ഉത്പന്നമാണെന്നും ഹരിപ്രസാദ് പറഞ്ഞു. രാഹുൽ ഗാന്ധി ആദ്യമായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ എത്താനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമർശം. ബി.ജെ.പി അധികാരത്തിൽ നിന്നും മാറ്റിനിർത്താൻ തൃണമൂൽ കോൺഗ്രസുമായും […]
‘കേന്ദ്രസേന വോട്ടര്‍മാരെ തടയുന്നു’; പോളിങ് ബൂത്തില്‍ കുത്തിയിരുന്ന് മമതയുടെ പ്രതിഷേധം
പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനിടയിലും പരക്കെ അക്രമ സംഭവങ്ങൾ. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമിലെ പോളിങ് ബൂത്തിന് മുന്നിൽ ഇരുന്ന് പ്രതിഷേധിക്കുകയാണ്. വോട്ടർമാരെ വോട്ട് ചെയ്യാൻ സിആർപിഎഫ് അനുവദിക്കില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. പുറത്ത് നിന്ന് വന്ന ആളുകൾ ബിജെപിക്ക് വേണ്ടി അക്രമം ഉണ്ടാക്കുകയാണ്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് മമത ഗവര്‍ണറെ വിളിച്ച് ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി. “ഏത് നിമിഷവും എന്തും സംഭവിക്കാം. ക്രമസമാധാനം തകര്‍ന്നു. ഇടപെടണം”- ഗവര്‍ണര്‍ ജയ്ദീപ് ധന്‍കറിനെ ഫോണില്‍ […]
ആദ്യഘട്ട വോട്ടെടുപ്പിനിടെ അക്രമം; ബംഗാളില്‍ വെടിവെപ്പിനിടെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
അസമിലെയും പശ്ചിമ ബംഗാളിലെയും ആദ്യഘട്ട പോളിങ് പുരോഗമിക്കുന്നു. ബംഗാളിൽ വ്യാപക അനിഷ്ട സംഭവങ്ങളാണ് അരങ്ങേറുന്നത്. ഈസ്റ്റ് മിഡ്നാപൂരിലുണ്ടായ വെടിവെപ്പിൽ 2 സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബി.ജെ.പി പ്രവർത്തകർ ഇ.വി.എമ്മിൽ ക്രമക്കേട് നടത്തിയെന്നും കേന്ദ്ര സേന വോട്ടർമാരെ സ്വാധീനിക്കുന്നു എന്നും ചൂണ്ടിക്കാണിച്ച് തൃണമൂലിന്‍റെ എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വോട്ടർമാരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടയുകയാണെന്ന് ബി.ജെ.പിയും ആരോപിച്ചു. രാവിലെ ഏഴ് മുതൽ ആറര വരെയാണ് പശ്ചിമബംഗാളിൽ വോട്ടെടുപ്പ്. അസമിൽ ആറ് വരെയും. ബംഗാളിൽ ആദിവാസികൾ തിങ്ങിത്താമസിക്കുന്ന പുരുലിയ, […]