Latest news National

റീൽസെടുക്കാൻ ഐ ഫോൺ വേണം, പണത്തിനായി സ്വന്തം കുഞ്ഞിനെ വിറ്റ് ദമ്പതികൾ

ഒരു ഇൻസ്റ്റാഗ്രാം റീൽസിനായി ഏതറ്റം വരെയും പോകാൻ ഇന്നത്തെ തലമുറ തയ്യാറാണ്. പ്രേക്ഷകരെ ആകർഷിക്കാൻ എടുക്കുന്ന റീലുകൾ ഉയർന്ന നിലവാരമുള്ളതായിരിക്കണമെന്ന് ചിലർ ശഠിക്കുന്നു. ലക്ഷ്യങ്ങൾ വിലമതിക്കുന്ന ക്യാമറകളിലും ഐഫോണുകളിലുമാണ് ഇത്തരക്കാർ റീലുകൾ നിർമ്മിക്കുന്നത്. എന്നാൽ എല്ലാവർക്കും ഐഫോൺ വാങ്ങാൻ സാധിക്കണമെന്നില്ല. ലോണും ഇഎംഐയും എടുത്താണ് പലരും ഐഫോൺ വാങ്ങുന്നത്. പക്ഷേ ഐഫോൺ വാങ്ങാനായി നൊന്തു പ്രസവിച്ച കുഞ്ഞിനെ വിൽക്കുന്ന മനുഷ്യരെ നിങ്ങൾ കണ്ടിട്ടുണ്ടോ? പശ്ചിമ ബംഗാളിലാണ് ഞെട്ടിപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമായ സംഭവം അരങ്ങേറിയത്. ഐഫോൺ വാങ്ങാനുള്ള പണം കണ്ടെത്താനായി […]

National

പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളിൽ നാളെ റീ-പോളിംഗ്

പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളിൽ നാളെ റീ-പോളിംഗ്. പുരുലിയ, ബിർഭും, ജൽപായ്ഗുഡി, നഡിയ, സൗത്ത് 24 പർഗാന എന്നീ അഞ്ച് ജില്ലകളിലെ 697 ബൂത്തുകളിലായാണ് റീ പോളിംഗ്. വ്യാപകമായി സംഘർഷം ഉണ്ടായ ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക. പിസിസി അധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിരുന്നു. അക്രമ സംഭവങ്ങളിൽ ആശങ്ക അറിയിച്ചാണ് കത്ത്. റീപോളിങ്ങിനിടെ അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ എടുക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടു. ജൂലൈ 8ന് നടന്ന തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണത്തിൽ 10 […]

National

കടം വാങ്ങിയ 500 രൂപ നൽകിയില്ല; 40 വയസുകാരനെ തല്ലിക്കൊന്ന് അയൽവാസി

കടം വാങ്ങിയ 500 രൂപ തിരികെ നൽകാതിരുന്നതിനെ തുടർന്ന് 40 വയസുകാരനെ തല്ലിക്കൊന്ന് അയൽവാസി. പശ്ചിമ ബംഗാളിലെ ഗംഗപ്രസാദ് കോളനിയിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ബന്മലി പ്രമാണിക് എന്നയാളെയാണ് പ്രഫുല്ല റോയ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രഫുല്ല റോയിൽ നിന്ന് ബന്മലി പ്രമാണിക് 500 രൂപ കടം വാങ്ങിയിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ പ്രമാണികിന് പണം തിരികെ കൊടുക്കാനായില്ല. തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. ഞായറാഴ്ച വൈകുന്നേരം റോയ് പ്രമാണികിൻ്റെ വീട്ടിലെത്തി പണം തിരികെ ചോദിച്ചു. […]

National

ഡിഎ കുടിശ്ശിക: ബംഗാളിൽ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും; തലവെട്ടിയാലും നൽകില്ലെന്ന് മമത

പശ്ചിമ ബംഗാളിൽ സംസ്ഥാന വ്യാപകമായി സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും. ക്ഷാമബത്ത (ഡിഎ) കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. അതേസമയം സമരത്തെ നേരിടാൻ ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2020ൽ ആറാം ശമ്പള കമീഷൻ റിപ്പോർട്ട്‌ നടപ്പാക്കിയതിനുശേഷം 32 ശതമാനം ഡിഎ കുടിശ്ശികയാണ്. ഇതിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സംഘടനകൾ സംയുക്ത പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സർക്കാർ ഭീഷണിയെ അവഗണിച്ച് സമരവുമായി മുന്നോട്ടുപോകുമെന്ന് സംയുക്ത ഫോറം പ്രതിനിധികൾ അറിയിച്ചു. […]

National

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ മോഷ്ടിച്ചതായി പരാതി; സുവേന്ദു അധികാരിക്കെതിരെ കേസ്

പശ്ചിമ ബംഗാളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ മോഷ്ടിച്ചു എന്ന പരാതിയിൽ ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ കേസെടുത്ത് പൊലീസ്. പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ കാന്തി മുനിസിപ്പൽ ഗോഡൗണിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിച്ച ലക്ഷങ്ങൾ വിലയുള്ള വസ്തുക്കൾ കടത്തിയെന്നാണ് പരാതി. മുൻസിപ്പൽ അഡ്മിനിസ്‌ട്രേറ്റവ് ബോർഡ് അംഗം റാത്‌നയാണ് പരാതി നൽകിയത്. സുവേന്ദു അധികാരിയുടെ നിർദേശപ്രകാരം കഴിഞ്ഞ മേയ് 29ന് സുവേന്ദുവിന്റെ സഹോദരനും മുൻ മുൻസിപ്പൽ ചെയർമാനുമായ സൗമേന്ദു അധികാരി ഗോഡൗണിന്റെ പൂട്ട് തകർത്ത് സാധനങ്ങൾ […]

National

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ മോഷ്ടിച്ചതായി പരാതി; സുവേന്ദു അധികാരിക്കെതിരെ കേസ്

പശ്ചിമ ബംഗാളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ മോഷ്ടിച്ചു എന്ന പരാതിയിൽ ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ കേസെടുത്ത് പൊലീസ്. പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിലെ കാന്തി മുനിസിപ്പൽ ഗോഡൗണിൽ നിന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിച്ച ലക്ഷങ്ങൾ വിലയുള്ള വസ്തുക്കൾ കടത്തിയെന്നാണ് പരാതി. മുൻസിപ്പൽ അഡ്മിനിസ്‌ട്രേറ്റവ് ബോർഡ് അംഗം റാത്‌നയാണ് പരാതി നൽകിയത്. സുവേന്ദു അധികാരിയുടെ നിർദേശപ്രകാരം കഴിഞ്ഞ മേയ് 29ന് സുവേന്ദുവിന്റെ സഹോദരനും മുൻ മുൻസിപ്പൽ ചെയർമാനുമായ സൗമേന്ദു അധികാരി ഗോഡൗണിന്റെ പൂട്ട് തകർത്ത് സാധനങ്ങൾ […]

India

ബംഗാളിന്റെ കുടിശിക കേന്ദ്രം തീർത്തില്ലെങ്കിൽ ജി.എസ്.ടി. അടയ്ക്കില്ല; മമത ബാനർജി

പശ്ചിമ ബംഗാളിന് ലഭിക്കേണ്ട ചരക്ക്- സേവന നികുതിയുടെ വിഹിതം കൃത്യമായി നൽകുന്നില്ലെങ്കിൽ ജി.എസ്.ടി. നൽകുന്നത് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി മുന്നറിയിപ്പ് നൽകി. നികുതിവിഹിതം നൽകാൻ പറ്റുന്നില്ലെങ്കിൽ കേന്ദ്ര സർക്കാർ രാജിവെച്ചു പോകട്ടെയെന്നും മമത പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ വിതരണം ചെയ്യേണ്ട തുക കേന്ദ്രസർക്കാർ മനപൂർവം വൈകിക്കുകയാണെന്നും ഇതിനെതിരേ ആദിവാസി വിഭാഗങ്ങൾ തെരുവിലിറങ്ങണമെന്നും മമത പറഞ്ഞു. കൂലി കുടിശിക കിട്ടാൻ തൊഴിലാളികൾ കേന്ദ്രസർക്കാരിന്റെ കാലു പിടിക്കണമെന്നാണോ അവർ കരുതുന്നതെന്നും മമത ചോദിച്ചു. ഝാർഗ്രാം ജില്ലയിലെ പൊതുസമ്മേളനത്തിൽ പ്രസംഗിക്കവേയാണ് […]

National

ഹിന്ദു മഹാസഭ സംഘടിപ്പിച്ച ദുര്‍ഗാ പൂജ ആഘോഷത്തില്‍ മഹിഷാസുരന് പകരം ഗാന്ധിയുടെ സാദൃശ്യമുള്ള രൂപം; വിവാദം

ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മഹിഷാസുര ബൊമ്മക്കുലുവിന് പകരമായി മഹാത്മാഗാന്ധിയുടെ രൂപമുള്ള ബൊമ്മക്കുലു ഗാന്ധിജയന്തി ദിനത്തില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു. തെക്കുപടിഞ്ഞാറന്‍ കൊല്‍ക്കത്തയിലെ റൂബി ക്രോസിംഗിന് സമീപം ചടങ്ങിലാണ് സംഭവം. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഗാന്ധിയോട് രൂപസാദൃശ്യമുള്ള ബൊമ്മക്കുലു നീക്കം ചെയ്യാന്‍ പൊലീസ് അഖില ഭാരതീയ ഹിന്ദു മഹാസഭയ്ക്ക് നിര്‍ദേശം നല്‍കി. പ്രതിമകള്‍ക്ക് ഗാന്ധിയോട് രൂപസാദൃശ്യം തോന്നിയത് യാദൃശ്ചികമാണെന്ന് ഹിന്ദു മഹാസഭ പ്രതിനിധികള്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. […]

National

പശ്ചിമ ബംഗാൾ മന്ത്രിസഭാ പുനഃസംഘടന ഇന്ന്

പശ്ചിമ ബംഗാൾ മന്ത്രിസഭാ പുനഃസംഘടന ഇന്ന്. വൈകീട്ട് നാലിനു പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. മുൻ കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ അടക്കം 5 പുതുമുഖങ്ങളെ മന്ത്രി സഭയിൽ ഉൾപ്പെടുത്തും എന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രി പരേഷ് അധികാരി അടക്കം രണ്ട് പേരെ മന്ത്രി സഭയിൽ നിന്നും ഒഴിവാക്കും എന്നും റിപ്പോർട്ടുണ്ട്. 2011 ബംഗാളിൽ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭ അഴിച്ചു പണിയാണ് ഇന്ന് നടക്കുന്നത്. തൃണമൂൽ കോൺഗ്രസിലെയും മന്ത്രിസഭയിലെയും രണ്ടാമൻ പാർത്ഥ […]

National

എസ്എസ്‌സി അഴിമതി: ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ പുറത്താക്കി

പശ്ചിമ ബംഗാൾ സ്‌കൂൾ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മന്ത്രി പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. മുഖ്യമന്ത്രി മമത ബാനർജി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ചാറ്റർജി വഹിച്ചിരുന്ന വകുപ്പുകൾ മമത ഏറ്റെടുത്തു. തൃണമൂൽ സർക്കാരിൽ വ്യവസായം, വാണിജ്യം, സംരംഭങ്ങൾ, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് മന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി. പശ്ചിമ ബംഗാളിൽ സ്കൂൾ സർവീസ് കമ്മീഷൻ അഴിമതിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കാൻ തൃണമൂൽ കോൺഗ്രസിനുള്ളിൽ നിന്നും ശബ്ദമുയർന്നു. പാർത്ഥ ചാറ്റർജിയെ ഉടൻ […]