Kerala

സവർണ സംവരണത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഉപവാസസമരം

സവർണ സംവരണത്തിനെതിരെ ജനപക്ഷതാക്കീതും പ്രേക്ഷാഭ പോരാട്ടങ്ങൾക്കുള്ള പ്രഖ്യാപനവുമായി വെൽഫെയർ പാർട്ടി ഉപവാസ സമരം സമാപിച്ചു. 24 മണിക്കൂർ നീണ്ടു നിന്ന ഉപവാസസമരത്തിന്റെ സമാപനം കുറിച്ചുള്ള സമ്മേളനം വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രമണി അറുമുഖം ഉദ്ഘാടനം ചെയ്തു. ജാതിവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കുന്ന സവർണ സംവരണവുമായി മുന്നോട്ടുപോകാനുള്ള സർക്കാർ നീക്കത്തിനെതിരെ നിയമപരമായും രാഷ്ട്രീയമായും ശക്തമായ പ്രക്ഷോഭം ആളിപ്പടരുമെന്ന് സുബ്രമണ്യം അറുമുഖം പറഞ്ഞു. ജനങ്ങളോട് വിവേകത്തോടെ സർക്കാർ പെരുമാറണം. ചരിത്രപരമായ വിവേചനത്തിന് വിധേയരായവർക്കാണ് സംവരണത്തിലൂടെ പ്രാതിനിധ്യം ഉറപ്പാക്കുന്നത്. ജാതി മേധാവിത്വത്തിന്റെ […]