Kerala

‘അതിജീവിത ആശുപത്രിയിൽ ജീവൻ നിലനിർത്താൻ പൊരുതുന്നു, അയാൾ ആഘോഷത്തിലും’; പടവെട്ട് സിനിമയ്‌ക്കെതിരെ ഡബ്ല്യുസിസി

നിവിൻ പോളി കേന്ദ്രകഥാപാത്രമായി വരുന്ന പടവെട്ട് സിനിമയ്‌ക്കെതിരെ ഡബ്ല്യുസിസി. സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ലിജു കൃഷ്ണയ്‌ക്കെതിരായ ലൈംഗിക പീഡിന പരാതിയുടെ പശ്ചാത്തലത്തിൽ ഫഏസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഡബ്ല്യുസിസി.ഗുരുതരമായ പരാതികൾ ഉണ്ടായിരുന്നിട്ടും പടവെട്ടിന്റെ നിർമ്മാതാക്കൾ ഈ സിനിമയുടെ നിർമ്മാണത്തിലൂടെ പീഡനത്തിനിരയായ യുവതികളോടുള്ള അവരുടെ ധാർമികവും നിയമപരവുമായ ഉത്തരവാദിത്തം നഗ്‌നമായി ലംഘിക്കുകയാണെന്നും വിഷയത്തെ അഭിസംബോധന ചെയ്യുന്നതിനുപകരം അവർ അത് അവഗണിക്കുകയും സിനിമയുടെ വാണിജ്യ ചൂഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുവെന്നും ഡബ്ല്യുസിസി പോസ്റ്റിൽ കുറിച്ചു. ഒരു പരാതി ഉണ്ടായാൽ നിയമപരമായി […]

Kerala

ചരിത്ര വിജയം നേടി മിറ്റ ആൻ്റണി; ഒരു സ്ത്രീക്ക് ആദ്യമായി ഫെഫ്കയുടെ മേക്കപ്പ് യൂണിയൻ അംഗത്വം ലഭിച്ചു

മലയാള സിനിമാ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീക്ക് ഫെഫ്ക്കയുടെ കീഴിലുള്ള മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയനിൽ നിന്നും സ്വതന്ത്ര മേക്കപ്പ് വുമൺൻ്റെ കാർഡ് ലഭിച്ചു. മുപ്പതിലധികം പടങ്ങളിൽ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി പ്രവൃത്തിച്ച മിറ്റ ആൻ്റണിയാണ് ഈ നേട്ടത്തിന് അർഹയായിരിക്കുന്നത്. മിറ്റ ആൻ്റണിയ്ക്ക് ലഭിച്ച ഈ മേക്കപ്പ് കാർഡ്, നിശ്ചയദാർഢ്യത്തിൻ്റെ കരുത്തു കൂടിയാണെന്ന് ഡബ്ല്യൂ.സി.സി പറഞ്ഞു .കഴിഞ്ഞ കുറെ വർഷങ്ങളായി മേക്കപ്പ് ആർട്ടിസ്റ്റുകളായ സ്ത്രീകളും അവർക്കൊപ്പം വിമൺ ഇൻ സിനിമാ കലക്ടീവും നടത്തിയ ഇടപെടലിൻ്റെ ആദ്യവിജയമാണിത്. ഇത് ഒരാളിൽ ഒതുങ്ങാതെ […]

Kerala

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ല’; ചര്‍ച്ചയില്‍ തൃപ്തിയെന്ന് ‘അമ്മ’

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സര്‍ക്കാരിന്റെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പാക്കാമെന്ന് സിനിമ താരങ്ങളുടെ സംഘടനയായ അമ്മ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ല. നിയമനിര്‍മാണം നടത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സംഘടനയ്ക്ക് തൃപ്തിയുണ്ടെന്നും അമ്മ ഭാരവാഹികള്‍ വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നിര്‍ദേശങ്ങള്‍ നല്ലതാണെന്ന് താരസംഘടന വിലയിരുത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ എന്താണെന്ന് അറിയാന്‍ താല്‍പര്യമില്ലെന്ന് ഫിലിം ചേംബര്‍ അംഗങ്ങള്‍ വിലയിരുത്തി. എന്നാല്‍ […]

Kerala

‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് പറയുന്നവർക്ക് വേറെ ഉദ്ദേശം’; ഡബ്ല്യൂസിസിക്കെതിരെ സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെടുന്ന ഡബ്ല്യൂ സിസിക്കെതിരെ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. റിപ്പോർട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവർക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. റിപ്പോർട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് സർക്കാരിന്റെ പ്രധാന ഉദ്ദേശം. റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാർ അംഗീകരിച്ചാണ് തുടർ നടപടികളിലേക്ക് നടക്കുന്നത്. റിപ്പോർട്ട് പുറത്ത് വിടുകയെന്നതിനേക്കാൾ ഹേമാ കമ്മിറ്റിയുടെ ശുപാർശകൾ […]

Kerala

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഏറെ ഗൗരവത്തോടെ കാണുന്നു; നിയമമന്ത്രിക്കയച്ച കത്ത് പുറത്തുവിട്ട് ഡബ്ല്യുസിസി

നിയമമന്ത്രി പി രാജീവിന് അയച്ച കത്ത് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് ഡബ്ല്യുസിസി. 2022 ജനുവരി 21നാണ് മന്ത്രിക്ക് സംഘടനാ ഭാരവാഹികള്‍ കത്ത് നല്‍കിയത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു എന്ന് മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഡബ്ല്യുസിസി അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു എന്നും മന്ത്രി പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷയത്തിലാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. കത്തിന്റെ പൂര്‍ണരൂപം; ‘ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഏറെ ഗൗരവത്തോടെയാണ് […]

Kerala

സിനിമ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം; ചരിത്ര ദിനമെന്ന് സജിത മഠത്തിൽ

സിനിമ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന കോടതി വിധി, ചരിത്ര ദിനമെന്ന് സജിത മഠത്തിൽ. ഉത്തരവ് നടപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം. പരാതി പറഞ്ഞവരോട് ഹേമ കമ്മിറ്റി അംഗങ്ങൾ മോശമായി പെരുമാറിയെന്നും സജിത മഠത്തിൽ വ്യക്തമാക്കി. ഉന്നയിച്ച പരാതികളിൽ നടപടി ഉണ്ടായില്ല. പരാതി പരിഹരിക്കാൻ ഹേമ കമ്മിറ്റി നിര്ദേശിച്ചെന്നും സജിത മഠത്തിൽ ട്വന്റിഫോറിനോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ടതിന് പിറകേ 2018-ലാണ് ഡബ്ല്യുസിസി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഫെഫ്ക, അമ്മ അടക്കമുള്ള സംഘടനകൾ എങ്ങനെയാകും ഈ ഉത്തരവിനോട് […]

Kerala

നടിയെ ആക്രമിച്ച കേസ്; മുഖ്യമന്ത്രിക്ക് കത്തയച്ച് ഡബ്ല്യൂസിസി

നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് ഡബ്ല്യൂസിസി. നീതി പൂർവമായ വിചാരണ ഉറപ്പാക്കണമെന്നും തുടരന്വേഷണം വേണമെന്നും ഡബ്ല്യൂസിസി കത്തിൽ ആവശ്യപ്പെടുന്നു. മുഖ്യ പ്രതി സുനിൽ കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നും സംവിധായകൻ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഡബ്ല്യൂസിസിയുടെ കത്ത്. കേസിൽ ആശങ്ക രേഖപ്പെടുത്തി ആക്രമിക്കപ്പെട്ട നടിയും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു . തുടരന്വേഷണം ആവശ്യപ്പെട്ടാണ് കത്തയച്ചത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ […]