വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസപ്രദേശം പരിസ്ഥിതി ലോല മേഖലയാക്കാനുളള കേന്ദ്രസർക്കാരിന്‍റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ വയനാട്ടിൽ യു.ഡി.എഫ് ഹർത്താൽ തുടങ്ങി. വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ജനവാസപ്രദേശം പരിസ്ഥിതി ലോല മേഖലയാക്കാനുളള കേന്ദ്രസർക്കാരിന്‍റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടക്കും. ഹര്‍ത്താലിന് വ്യാപാരി സംഘടനകളും ഐക്യദാര്‍ഢ്യം […]
Tag: wayanad
ഇടത്തോട്ടും വലത്തോട്ടും ചായാതെ വയനാട്
ഇരു പക്ഷത്തിനും പൂർണ ആധിപത്യം നൽകാതെയാണ് വയനാട് ജില്ല ഇത്തവണ വിധിയെഴുതിയത്. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും യു.ഡി.എഫ് മുന്നേറിയപ്പോൾ, ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും ഒപ്പത്തിനൊപ്പമായി. ജില്ലാ പഞ്ചായത്ത് ആര് ഭരിക്കുമെന്നാണ് ഇനിയുള്ള പ്രധാന ചർച്ചാ വിഷയം. ഡിഐസി കെ ഒപ്പമുണ്ടായിരുന്ന 2005 നു ശേഷം വയനാട് ജില്ലാപഞ്ചായത്തിൽ കാര്യമായ നേട്ടമുണ്ടാക്കാൻ എൽ.ഡി.എഫിന് സാധിച്ചിരുന്നില്ല. 2015ൽ ലഭിച്ചത് അഞ്ച് സീറ്റുകൾ മാത്രം. ഇത്തവണ ഇതുമാറി. യു.ഡി.എഫിനൊപ്പമെത്തി. എട്ട് സീറ്റുകൾ നേടി തുല്യത പാലിച്ചു. നാല് ബ്ളോക്ക് പഞ്ചായത്തുകളിൽ രണ്ടിലും […]
വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍; രണ്ട് പാലങ്ങളും ആറു വീടുകളും തകര്‍ന്നു
വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍. രണ്ട് പാലങ്ങളും ആറ് വീടുകളും ഒരു റിസോര്‍ട്ടും തകര്‍ന്നു. റാന്നിമല മേഖലയില്‍ നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. മേപ്പാടി പുഞ്ചിരിമട്ടത്ത് എന്ന പ്രദേശത്താണ് ചെറിയ ഉരുൾ പൊട്ടൽ ഉണ്ടായത്. ആളപായം ഒന്നുമില്ല. എല്ലാ സന്നാഹങ്ങളും സന്നദ്ധ പ്രവർത്തകരും സംഭവ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്. പൊതു ജനങ്ങൾ കഴിവതും ദുരന്ത സ്ഥലത്തേയ്ക്ക് പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും വയനാട് കലക്ടര്‍ അറിയിച്ചു.
വയനാട് വാളാട് പ്രദേശത്ത് 51 പേർക്ക് കോവിഡ്
വയനാട് തവിഞ്ഞാലിൽ കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ. വാളാട് പ്രദേശത്ത് 51 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആന്‍റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.സംസ്ഥാനത്തുതന്നെ ആശങ്കാജനകമായ സാഹചര്യമുളള പ്രദേശമാണ് വാളാട് എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. വാളാട് സ്വദേശിയുടെ മരണാനന്തര ചടങ്ങിന് ശേഷം നാട്ടിൽ രണ്ട് വിവാഹ ചടങ്ങുകളും നടന്നു. ഇതിൽ നിരവധി പേർ പങ്കെടുത്തു. ഇതാണ് വ്യാപനം കൂടാൻ ഇടയാക്കിയത്. ഇതിനെത്തുടര്‍ന്ന് വിവാഹവും മരണാനന്തര ചടങ്ങും നടന്ന വീട്ടുകാർക്കെതിരെയും പങ്കെടുത്തവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മരണാനന്തര ചടങ്ങിൽ […]
10 മാസം കൊണ്ട് ഒരു പുതിയ ഗ്രാമം, 25 കുടുംബങ്ങള്‍ക്ക് വീട്: പീപ്പിള്‍സ് വില്ലേജ് സമര്‍പ്പണം ഇന്ന്
‘സ്വപ്നം പോലും കാണാന്‍ പറ്റില്ല ഇങ്ങനെയൊരു വീട്, പകരം നല്‍കാനുളളത് ഞങ്ങളുടെ പ്രാര്‍ഥന’- പീപ്പിള്‍സ് ഫൌണ്ടേഷന്‍ ഒരുക്കിയ സ്നേഹക്കൂടുകളിലൊന്നിലെ താമസക്കാരന്‍ രാജന്‍ പറയുന്നു.. പ്രളയ ബാധിതര്‍ക്കായുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ടൌണ്‍ഷിപ്പ് പദ്ധതികളിലൊന്നാണ് ഇന്ന് വയനാട്ടിലെ പനമരത്ത് പീപ്പിള്‍സ് ഫൌണ്ടേഷന്‍ തുറന്നു കൊടുക്കുന്നത്. 2018ലെ പ്രളയക്കെടുതില്‍പെട്ട വയനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 25 കുടുംബങ്ങള്‍ താമസിക്കാനെത്തുന്ന ഗ്രാമത്തിന് പീപ്പിള്‍സ് വില്ലേജ് എന്നാണ് നാമകരണം ചെയ്തത്. രാഹുല്‍ ഗാന്ധി എംപി, മന്ത്രിമാരായ വി എസ് സുനില്‍ കുമാര്‍, കടന്നപ്പള്ളി […]
വയനാട്ടിൽ വെട്ടുകിളി ശല്യം രൂക്ഷം; കർഷകർ ദുരിതത്തിൽ
തോട്ടങ്ങളിൽ രാസകീടനാശിനി പ്രയോഗിക്കണമെന്നാണ് കൃഷി വകുപ്പിന്‍റെ നിർദേശം വയനാട്ടിലെ കാർഷിക മേഖലയായ പുൽപ്പള്ളിയിൽ വെട്ടുകിളി ശല്യം രൂക്ഷമാകുന്നു .പലതരം കാർഷിക വിളകളെയും വെട്ടുകിളികൾ . കൂട്ടത്തോടെ എത്തി ആക്രമിക്കുകയാണ് തോട്ടങ്ങളിൽ രാസകീടനാശിനി പ്രയോഗിക്കണമെന്നാണ് കൃഷി വകുപ്പിന്‍റെ നിർദേശം. പുൽപ്പള്ളിയിലെ കർഷകർ വിളയിച്ചെടുക്കുന്ന കൊക്കോ കാപ്പി തുടങ്ങിയ നാണ്യവിളകൾക്കും തെങ്ങിനും വാഴക്കുമെല്ലാം ഒരേ സമയം ഭീഷണി ആകുകയാണ് കൂട്ടത്തോടെ എത്തുന്ന വെട്ടുകിളികൾ .പുൽച്ചാടിയോട് രൂപസാദൃശ്യമുള്ള പല വർണ്ണങ്ങളിലുള്ള ഈ ചെറുജീവികളെ നേരിടാൻ കഴിയാതെ പ്രയാസപ്പെടുകയാണ് കർഷകർ. ചെടികളുടെ ഇലകൾ […]
വയനാട് പിആര്‍ഡി ഓഫീസിലെ മുഴുവന്‍ ജീവനക്കാരും ഹോം ക്വാറന്റൈനില്‍
മാധ്യമ പ്രവര്‍ത്തകരെ സംഘടിപ്പിച്ചുള്ള കലക്ടറുടെ വാര്‍ത്താ സമ്മേളനവും താത്കാലികമായി നിര്‍ത്തി വെച്ചു. ട്രക്ക് ഡ്രൈവറില്‍ നിന്ന് കൂടുതല്‍ ആളുകളിലേക്ക് കോവിഡ് പകരുന്നതിനിടെ വയനാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. പൊലീസുകാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കമ്മന സ്വദേശിയായ രോഗിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടു. മുന്‍കരുതലിന്റെ ഭാഗമായി കലക്ട്രേറ്റിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അടച്ചു. രോഗബാധിതനായ പൊലീസുകാരന്റെ സെക്കന്‍റ് കോണ്ടാക്ട് പിആര്‍ഡി ഓഫീസില്‍ ജോലി ചെയ്ത ആളായിരുന്നതിനാലാണിത്. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നെത്തി രോഗബാധിതനായ ലോറി ഡ്രൈവറുടെ സഹായിയുടെ മകന്റെ സുഹൃത്തിലൂടെയാണ് മാനന്തവാടിയില്‍ […]
രണ്ട് പൊലീസുകാര്‍ക്ക് കോവിഡ്: മാനന്തവാടി പൊലീസ് സ്റ്റേഷനിലെ 24 പൊലീസുകാര്‍ നിരീക്ഷണത്തില്‍
സ്റ്റേഷന്‍ പൂര്‍ണമായി അണുവിമുക്തമാക്കും.പി പി ഇ കിറ്റ് ധരിച്ച പോലീസുകാരായിരിക്കും സ്റ്റേഷനിലുണ്ടാവുക. പരാതിയുമായി ആരും സ്റ്റേഷനിലേക്ക് വരരുതെന്ന് ജില്ലാ പൊലീസ് മേധാവി രണ്ട് പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ മാനന്തവാടി പൊലീസ് സ്റ്റേഷനിലെ 24 പൊലീസുകാരെ നിരീക്ഷണത്തിലാക്കി. പോലീസുകാരുമായി ഇടപഴകിയ ആൾക്ക് രോഗം സ്ഥിരീകരിച്ചിട്ടും ഇവര്‍ നിരീക്ഷണത്തിൽ പോയില്ലെന്നു ആക്ഷേപമുണ്ട്. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥർ അന്വേഷിച്ചേക്കും സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച രണ്ട് പൊലീസുകാര്‍ക്കും രോഗബാധയുണ്ടായത് വയനാട്ടില്‍ വെച്ച് തന്നെയാണ്. മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ക്കാണ് രോഗം […]
ഷെഹ്‍ല ഷെറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും
വയനാട് സര്‍വജന സ്കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്‍ല ഷെറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും . മന്ത്രി സഭായോഗത്തിലാണ് തീരുമാനം .ആലപ്പുഴയില്‍ ക്രിക്കറ്റ് ബാറ്റ് തലക്ക് കൊണ്ട് മരിച്ച നവനീതിന്റെ കുടുംബത്തിനും 10 ലക്ഷം രൂപ നല്‍കാനും യോഗത്തില്‍ തീരുമാനമായി. ക്വാറികളുടെ സീനിയറേജ് കുറയ്ക്കുന്ന കാര്യം വിശദമായി പഠിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ഒരു മെട്രിക് ടണ്‍ പാറ പൊട്ടിച്ചാല്‍ 50 രൂപയാണ് നിലവില്‍ സര്‍ക്കാരിന് നല്‍കേണ്ടത്. ഇത് കുറക്കണമെന്ന് ക്വാറി ഉടമകൾ […]