Kerala

വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി; രോഗ ബാധ കണ്ടെത്തിയ ഫാമിലെ മുഴുവൻ പന്നികളെയും കൊന്നൊടുക്കും

വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ ബാധ കണ്ടെത്തിയ ഫാമിലെ മുഴുവൻ പന്നികളെയും കൊന്നൊടുക്കും. ജാഗ്രത നിർദേശത്തിന്റെ ഭാഗമായി രോഗ പ്രഭവ കേന്ദ്രത്തിന്റെ പത്തുകിലോമീറ്റർ പരിധി നിരീക്ഷണ മേഖലയാക്കി. രോഗ വാഹകരാകാന്നുളള സാധ്യത കണക്കിലെടുത്ത് പന്നിഫാമുകളിലേക്ക് ആരേയും പ്രവേശിപ്പിക്കില്ല. മാനന്തവാടി നഗരസഭയിലെ വാർഡ് 33 ലും തവിഞ്ഞാൽ പഞ്ചായത്തിലെ വാർഡ് 15ലുമുള്ള പന്നി ഫാമുകളിലാണ് രോഗബാധ കണ്ടെത്തിയത്. ഇതിൽ ഒരു ഫാമിലെ പന്നികൾ പൂർണ്ണമായും ചത്തു. തവിഞ്ഞാലിലെ ഫാമിൽ ചത്ത പന്നിയെ പരിശോധിച്ചതിൽ വൈറസ് ബാധ […]

Kerala

കനത്ത മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ജില്ലയിൽ ഒട്ടാകെ മഴ കനക്കുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് ഇന്ന് അവധി. എന്നാൽ റസിഡൻഷ്യൽ വിദ്യാലയങ്ങൾക്ക് അവധിയുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ പനമരം ​ഗ്രാമപഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. രണ്ട് മാസക്കാലമായി വയനാട്ടിൽ 20 അം​ഗ ദുരന്തനിവാരണ സേന ക്യാംപ് ചെയ്യുന്നുണ്ട്. പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന വാർത്തകൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. അതേസമയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ […]

Kerala

മഴ; വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കാലവര്‍ഷം ശക്തമായി തുടരുകയാണ് ജില്ലയില്‍. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും. ഉച്ചയ്ക്ക് ശേഷം മഴ കൂടുതല്‍ ശക്തമാകും. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂരും മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ളജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട്. കോഴിക്കോടും വയനാടും കണ്ണൂരും ഇന്ന് മഴ കനക്കുമെന്നും […]

Kerala

ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു; സംഭവം നായാട്ടിനിടെ

നായാട്ടിനിടെ വെടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. വയനാട് ബൈസൺവാലി ഇരുപതേക്കർ കുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തിൽ‌ വെടിയേറ്റാണ് മരണമെന്ന് പൊലീസ് പറയുന്നു. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം പോതമേട് വനത്തിൽ കുഴിച്ചിട്ടതായി സൂചനകൾ ലഭിച്ചതോടെ രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.  കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികൾ പൊലീസിൽ കീഴടങ്ങിയിട്ടുണ്ടെന്നാണ് വിവരം. മഹേന്ദ്രനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മഹേന്ദ്രനുൾപ്പെടെയുള്ള നാലംഗ സംഘം നായാട്ടിന് പോയതായി പൊലീസിന് വിവരം ലഭിച്ചത്. […]

National

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐ അല്ല; പൊലീസ് റിപ്പോർട്ട് പുറത്ത്

രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐക്കാർ പോയ ശേഷം തന്നെയാണെന്ന് പൊലീസ് റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രങ്ങളും പൊലീസ് ഫോട്ടോ​ഗ്രാഫറെടുത്ത ചിത്രങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയത്. ചിത്രം തകർത്തത് എസ്.എഫ്.ഐ അല്ലെന്ന തരത്തിൽ തന്നെയാണ് റിപ്പോർട്ട്. കസേരയിൽ വാഴ വെച്ച ശേഷവും ചുമരിൽ ഗാന്ധി ചിത്രം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എസ്.എഫ്.ഐക്കാർ ഇറങ്ങിപ്പോയ ശേഷം വീണ്ടും ഇവരെത്തിയിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. വയനാട് ജില്ലാ പൊലീസ് മേധാവി ഡി.ജി.പിക്കും അന്വേഷണ സംഘത്തെ […]

Kerala

കനത്ത സുരക്ഷയില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം; 1500 പൊലീസുകാരെ വിന്യസിച്ചു

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയ പശ്ചാത്തലത്തില്‍ വയനാട്ടില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. സുരക്ഷയ്ക്കായി 1500 ഓളം പൊലീസുകാരെയാണ് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. ഐജി അശോക് യാദവും ഡിഐജി രാഹുല്‍ ആര്‍ നായരും വയനാട്ടിലെത്തിയിട്ടുണ്ട്. വയനാട്ടിലെ സുരക്ഷാ ക്രമീകരണത്തിനായി 30 സിഐമാരും 60 എസ്‌ഐമാരും വയനാട്ടിലെത്തിയിട്ടുണ്ട്. അക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും കര്‍ശന നടപടിയെന്നും ഡിഐജി രാഹുല്‍ ആര്‍ നായര്‍ ട്വന്റിഫോറിനോട് പറഞ്ഞു. എം പി ഓഫിസ് ആക്രമണത്തിന് പിന്നാലെ വയനാട്ടിലെത്തിയ രാഹുല്‍ഗാന്ധിയെ വൈകാരികമായാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

Kerala

വനമേഖലയിലെ ബഫര്‍ സോണ്‍; ഉത്തരവിനെതിരെ വയനാട്ടില്‍ പ്രതിഷേധം കടുക്കുന്നു

സംരക്ഷിത വനാതിര്‍ത്തിയിലെ ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രിംകോടതി ഉത്തരവിനെതിരെ വയനാട്ടില്‍ പ്രതിഷേധം വ്യാപകം. ജനവാസ മേഖലകളെ സംരക്ഷിക്കാന്‍ നിയമ നിര്‍മാണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ഈ മാസം 12ന് മനുഷ്യമതില്‍ സംഘടിപ്പിക്കും. കോടതി ഉത്തരവിനെതിരെ ബത്തേരി നഗരസഭ പ്രമേയം പാസാക്കി. നഗരസഭയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ഒന്നിച്ച് പ്രതിഷേധം ശക്തമാക്കാനും തീരുമാനിച്ചു. പരിസ്ഥിതി ലോലമേഖലയിലെ നിയന്ത്രണം സംബന്ധിച്ച സുപ്രിംകോടതി ഉത്തരവില്‍ വലിയ ആശങ്കയാണ് ജില്ലയിലുള്ളത്. ബത്തേരി നഗരവും കൂടുതല്‍ ജനവാസ കേന്ദ്രങ്ങളും ബഫര്‍ സോണ്‍ നിര്‍ദേശം […]

Kerala

വയനാട് കാക്കവയലില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം; മൂന്നുവയസുകാരന് ഗുരുതര പരുക്ക്

വയനാട് കാക്കവയലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് വയസുകാരന് ഗുരുതര പരിക്കേറ്റു. ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. പാട്ടവയല്‍ സ്വദേശികളായ പ്രവീഷ്, ഭാര്യ ശ്രീജിഷ, അമ്മ പത്മാവതി എന്നിവരാണ് മരിച്ചത്. മൂന്ന് വയസുകാരന്‍ ആരവിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കാട് നിന്ന് വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്നു കാറില്‍ സഞ്ചരിച്ച കുടുംബം. മീനങ്ങാടിയില്‍ നിന്നും വന്ന ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.

Kerala

കൊവിഡ് വ്യാപനം; തൃശൂർ, കോഴിക്കോട്, വയനാട്, എറണാകുളം ജില്ലകളിൽ കർശന നിയന്ത്രണം

സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ കർശന നിയന്ത്രണം. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്ന തൃശൂർ, കോഴിക്കോട്, വയനാട്, എറണാകുളം അടക്കമുള്ള ജില്ലകൾ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. തൃശൂരിൽ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.26 ആയതിനാൽ നാളെ മുതൽ പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചുട്ടുണ്ട്. ജില്ലയിൽ നാളെ മുതൽ പൊതുപരിപാടികൾ അനുവദിക്കില്ല. എല്ലാതരം സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളും ഒഴിവാക്കണം. ഉത്സവങ്ങൾ, തിരുന്നാളുകൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തേണ്ടതാണെന്നും ജില്ലാ […]

Kerala

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും

കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി കേരളത്തിലെത്തി. രണ്ട് ദിവസം സ്വന്തം ലോകസഭാ മണ്ഡലമായ വയനാട്ടിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് അന്തരിച്ച മുൻ എംഎൽഎ സി.മോയിൻകുട്ടി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും. ഉച്ചയ്‌ക്ക് രണ്ടുമണിയോടെ കലക്ടറേറ്റിൽ ചേരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശയിൽ പങ്കെടുക്കും.ശേഷം അഡ്വ.സിദ്ദിഖ് എംഎൽഎയുടെ കൽപ്പറ്റയിലെ ഓഫിസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് പൊഴുതന ഗ്രാമപഞ്ചായത്തിൽ പി.എം.ജിഎസ്.വൈ സ്‌കീമിൽ ഉൾപ്പെടുത്തി നിർമ്മിച്ച അച്ചൂർ-ചാത്തോത്ത് റോഡ് ഉദ്ഘാടനവും എംപി നിർവഹിക്കും. അടുത്ത […]