Kerala

വയനാട്ടില്‍ രണ്ടിടങ്ങളില്‍ കടുവയിറങ്ങി

വയനാട്ടില്‍ രണ്ടിടങ്ങളില്‍ കടുവ. വാകേരിയിലും അമ്പലവയലിലും ജനവാസ മേഖലയില്‍ കടുവയിറങ്ങി. വാകേരിയില്‍ ഇറങ്ങിയ കടുവ ഗാന്ധിനഗറിലെ റോഡില്‍ കിടക്കുകയാണ്. കടുവയ്ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. അമ്പലവയലില്‍ ഇറങ്ങിയ കടുവ രണ്ട് ആടുകളെ കൊന്നു. മാഞ്ഞൂപറമ്പില്‍ ബേബിയുടെ രണ്ട് ആടുകളെയാണ് കൊന്നത്. രാവിലെ ആറുമണിയോടെയാണ് കടുവ റോഡില്‍ കിടക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കാലില്‍ പരുക്കേറ്റ നിലയിലാണ്.വനംവകുപ്പും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ നിരീക്ഷിച്ചുവരികയാണ്. മെഡിക്കല്‍ സംഘം കൂടി സ്ഥലത്തെത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

Kerala

അംഗനവാടിയില്‍ പോകുംവഴി അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു

വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാല് വയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് അയല്‍വാസിയായ ജിതേഷിന്റെ വെട്ടേറ്റത്.  വ്യക്തി വിരോധം മൂലമാണ് ജയപ്രകാശിന്റെ കുടുംബത്തെ അയല്‍വാസി ആക്രമിച്ചത്. പാറക്കല്‍ ജയപ്രകാശിന്റെ ഭാര്യ അനിലയ്ക്കും കുഞ്ഞിനുമാണ് വെട്ടേറ്റത്. പരുക്കേറ്റ ഉടന്‍ കുഞ്ഞിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കുഞ്ഞിനേയും കൊണ്ട് അംഗനവാടിയിലേക്ക് പോകുംവഴിയാണ് അമ്മയ്ക്കും […]

Kerala

അയൽവാസിയുടെ ആക്രമണം; വയനാട്ടിൽ അമ്മയ്ക്കും മകനും വെട്ടേറ്റു

വയനാട് മേപ്പാടിയിൽ അമ്മയ്ക്കും കുട്ടിയ്ക്കും കത്തി കൊണ്ട് വെട്ടേറ്റു. നെടുമ്പാല പള്ളിക്കവലയിലാണ് സംഭവം. പാറക്കൽ ജയപ്രകാശിൻ്റെ ഭാര്യ അനില, മകൻ ആദിദേവ് എന്നിവർക്കാണ് പരുക്കേറ്റത്. വ്യക്തി വിരോധം മൂലം അയൽവാസിയാണ് ആക്രമിച്ചത്. പരുക്കേറ്റ അമ്മയെയും കുട്ടിയെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ മേപ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതി പ്രദേശത്ത് നിന്ന് മുങ്ങി. ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.

Kerala

പേടിപ്പിച്ചും വലച്ചും ഒടുവില്‍ കുടുങ്ങി; മീനങ്ങാടിയിലെ കടുവ പിടിയില്‍

വയനാട് മീനങ്ങാടിയില്‍ ഭീതി പരത്തിയ കടുവ പിടിയില്‍. കുപ്പമുടി എസ്റ്റേറ്റ് പൊന്‍മുടി കോട്ടയിലാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. കടുവയെ എസ്റ്റേറ്റില്‍ നിന്ന് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. കൃഷ്ണഗിരി ഉള്‍പ്പെടെയുള്ള പ്രദേശത്ത് ആക്രമണം നടത്തിയ കടുവ തന്നെയാണോ കുടുങ്ങിയതെന്ന് ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്. കടുവ കൂട്ടില്‍ കുടുങ്ങിയത് കാണാനായി നിരവധി ജനങ്ങളാണ് കൂടിനരികെ തടിച്ചുകൂടിയത്. കടുവയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ശാരീരിക അവശതകളുണ്ടോയെന്ന് ഉടന്‍ പരിശോധിക്കും.

Kerala

ചീരാലില്‍ വീണ്ടും കടുവയിറങ്ങി; റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍

വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. അയിലക്കാട് രാജന്റെ പശുവിനെ കടുവ ആക്രമിച്ചു. കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രാത്രി വൈകിയും റോഡ് ഉപരോധിക്കുകയാണ്. രാത്രി 9 മണിയോടെയാണ് കടുവ പശുവിനെ ആക്രമിച്ചത്. നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന് സമീപമുള്ള പ്രദേശത്താണ് കടുവയിറങ്ങിയത്. നിലവില്‍ ഗൂഡല്ലൂര്‍ ഭാഗത്തേക്കുള്ള റോഡ് ഉപരോധിക്കുകയാണ് നാട്ടുകാര്‍. നേരത്തെ തന്നെ ചീരാലില്‍ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. എട്ട് പശുക്കളെ പ്രദേശത്ത് മാത്രം ഇതുവരെ കടുവ കൊന്നു. അഞ്ച് […]

Kerala

വയനാട് വീണ്ടും കടുവയുടെ ആക്രമണം; ചീരാല്‍ സ്വദേശിയുടെ പശുവിനെ കൊന്നു

വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. ചീരാൽ കുടുക്കി സ്വദേശി സ്കറിയയുടെ പശുവിനെ കടുവ കൊന്നു. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കടുവയുടെ ആക്രമണം. വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയതോടെ കടുവ ഓടി രക്ഷപ്പെട്ടു. പശുവിന്റെ കഴുത്തിനാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം മീനങ്ങാടിയിൽ കടുവയുടെ ആക്രമണമുണ്ടായി. ജനവാസ മേഖലയിലെത്തിയ കടുവ ആടിനെ കടിച്ചു പരിക്കേല്‍പിച്ചു.മേപ്പേരിക്കുന്ന് അമ്പാട്ട് ജോർജിന്റെ ആടിനെയാണ് കടുവ ആക്രമിച്ചത്. കൂട്ടിൽ വെച്ചാണ് ആടിനെ ആക്രമിച്ചത്. ആക്രമണത്തിൽ ആടിന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റു. രാത്രി പത്തു മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. […]

Kerala

വയനാട് ചീരാലിൽ കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതം

വയനാട് ചീരാലിൽ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജ്ജിതം. വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ വനം വകുപ്പ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം ഇന്നലെ രാത്രിയും പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇന്നലെ മുതൽ ആർആർടി സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. കൂടെരുക്കി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. പന്ത്രണ്ട് അംഗങ്ങൾ ഉള്ള മൂന്ന് ടീമുകളായി തിരിഞ്ഞാണ് ഇന്നത്തെ തിരച്ചിൽ. വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ അസീസിന്റെ നേതൃത്വത്തിലാണ് നടപടികളുടെ ഏകോപനം കടുവയുടെ നീക്കം കൃത്യമായി മനസ്സിലാക്കാൻ […]

Kerala

ജീവിതശൈലീ രോഗ സ്‌ക്രീനിംഗ്; വയനാട് ജില്ല ആദ്യഘട്ടം പൂര്‍ത്തിയാക്കി

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി വയനാട് ജില്ല ജീവിതശൈലീ രോഗ സാധ്യതാ സ്‌ക്രീനിംഗ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഘട്ടമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേയും ഓരോ പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചത്. അതില്‍ വയനാട്ടിലെ നെന്മേനി, പൊഴുതന, വെള്ളമുണ്ട എന്നീ പഞ്ചായത്തുകളാണ് ലക്ഷ്യം പൂര്‍ത്തിയാക്കിയത്. ഈ പഞ്ചായത്തുകളിലെ ചുള്ളിയോട് പിഎച്ച്‌സി, ചീരാല്‍ പിഎച്ച്‌സി, പൊഴുതന എഫ്എച്ച്‌സി, സുഗന്ധഗിരി പിഎച്ച്‌സി, വെള്ളമുണ്ട പിഎച്ച്‌സി, പൊരുന്നന്നൂര്‍ […]

Kerala

ബാണാസുര ഡാം തുറന്നു; ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തും

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ബാ​ണാ​സു​ര സാ​ഗ​ർ അണക്കെട്ട് തുറന്നു. രാ​വി​ലെ എ​ട്ടി​ന് അ​ണ​ക്കെ​ട്ടി​ന്റെ ഒരു ഷ​ട്ട​ർ 10 സെ​ന്റി​മീ​റ്റ​റാണ് ഉയർത്തിയത്. സെ​ക്ക​ൻ​ഡി​ൽ 8.50 ഘനയടി വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ക. ഞായറാഴ്ച്ച രാത്രിയോടെ അപ്പർ റൂൾ ലെവൽ ആയ 774 മീറ്ററിലേക്ക് ജലനിരപ്പ് എത്താൻ സാധ്യതയുള്ളതിനാലാണ് അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നത്. ആവശ്യമെങ്കിൽ 35 ഘനയടി വെള്ളം തുറന്നുവിടാൻ അനുമതിയുണ്ട്. സമീപപ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടിൽ നിന്നും ആദ്യം വെള്ളം ഒഴുകിയെത്തുക കരമാൻ തോടിലേക്കാണ്. അവിടെ നിന്ന് പനമരം ഭാഗത്തേക്കും […]

Kerala

വയനാട്ടിൽ ഇന്ന് പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. മറ്റ് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമേ അവധിയുള്ളൂ. ഇടുക്കിയിൽ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പൻചോല താലൂക്കിലെ […]