Kerala

വയനാട്ടിലെ കാടുകളിൽ മാവോ വാദികൾ; നിരീക്ഷണം ശക്തമാക്കി പൊലീസ് സ്കോഡ്

മാവോയിസ്റ്റ് ഓപ്പറേഷൻ ശക്തമാക്കി കേരളം. വയനാട്ടിലെ കാടുകളിൽ നിരീക്ഷണം ശക്തമാക്കി പൊലീസ് സ്കോഡ്. വയനാട്ടിലെ സംസ്ഥാന അതിർത്തികളിൽ എല്ലാം പൊലീസ് ചെക് പോസ്റ്റ് ആരംഭിക്കുന്നു. കർണാടക, തമിഴ് നാട് അതിർത്തികൾ പുതിയ 3 ചെക് പോസ്റ്റ് കേരളാ പോലീസ് ആരംഭിക്കുന്നു. മാവോ വാദികളുടെ അറസ്റ്റും സറണ്ടർ പാക്കജും കാര്യക്ഷമമാക്കാനാണ് കേരള പോലീസ് തീരുമാനിച്ചിരുക്കുന്നത്. വയനാട്ടിലെ കാടുകളിൽ കേരളത്തിന്‌ അകത്തു നിന്നും പുറത്തു നിന്നുമുള്ള മാവോ ഒളി പോരാളികൾ ഉണ്ടെന്ന് വയനാട് എസ് പി ട്വന്റിഫോറിനോട് പറഞ്ഞു. എത്രപേർ […]

Kerala

പ്രസവത്തെ തുടർന്ന് മരണം; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ

വയനാട് കൽപ്പറ്റയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കൽപ്പറ്റ സ്വദേശി ഗീതുവാണ് മരിച്ചത്. ഇന്നലെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഗീതു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്ന് ആരോഗ്യ നില മോശമായതോടെ അവരെ വയനാട് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ, മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഗീതു മരണപ്പെടുകയായിരുന്നു. പ്രസവ സമയത്ത് ചികിത്സ നൽകുന്നതിൽ കൽപ്പറ്റ ജനറൽ ആശുപത്രിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.

Kerala

കടുവ ഭീതിയിൽ പൊന്മുടിക്കോട്ട; തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം

വയനാട്ടിൽ കടുവ ഭീതിയിൽ കഴിയുന്ന പൊൻമുടിക്കോട്ടയിൽ ജനങ്ങൾ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. തിങ്കാഴ്ച മുതൽ കടുവയെ പിടികൂടും വരെ അനിശ്ചിതകാല സമരം നടത്താനാണ് സമരസമിതി തീരുമാനം. പ്രദേശത്ത് കടുവയെ പിടികൂടാൻ നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിച്ചു എങ്കിലും ഭീതിക്ക് അറുതി ആയിട്ടില്ല. അതേസമയം പിലാക്കാവിൽ കടുവയെ പിടികൂടാൻ വനം വകുപ്പ് നേരത്തെ സ്ഥാപിച്ച കൂട് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ച് നിരീക്ഷണം തുടരുകയാണ്. പൂമല, നെടുമ്പാലയടക്കം ഗ്രാമങ്ങളിൽ വന്യമൃഗ ഭീഷണി നിലനിൽക്കെ വയനാട് ജില്ലയിലെ വനം വകുപ്പ് RRT […]

Kerala

വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയ സംഭവം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയ സംഭവത്തില്‍ അമ്പലവയല്‍ പൊലീസ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഡ്രൈവറുടെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായെന്ന നിഗമനത്തിലാണ് കേസെടുത്തത്. ഇന്ന് രാവിലെയാണ് ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്റെ ഇടതു കൈ ബസ് യാത്രക്കിടെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അറ്റുപോയത്.  ചുള്ളിയോട് അഞ്ചാംമൈലില്‍ വെച്ചാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന റോഡില്‍ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡുപണി ഇഴഞ്ഞുനീങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നേരത്തെ തന്നെ വലിയ തോതിലുള്ള പ്രതിഷേധം […]

Kerala

മാനന്താവാടിയിലെ കടുവ സാന്നിധ്യം; പിലാക്കാവിൽ കൂട് സ്ഥാപിച്ച് വനംവകുപ്പ്

വയനാട് മാനന്താവാടിയിലെ കടുവ സാന്നിധ്യത്തിൽ പിലാക്കാവിൽ കൂട് സ്ഥാപിച്ച് വനംവകുപ്പ്. തുടർച്ചയായി രണ്ട് ദിവസം പ്രദേശത്തിറങ്ങിയ കടുവ വനത്തിലേക്ക് പോയെന്നാണ് നിഗമനം. പൊൻമുടിക്കോട്ട, മങ്കൊമ്പ് എന്നിവിടങ്ങളിൽ ഒന്നിലേറെ കടുവകളുടെ സാന്നിധ്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ വിവിധയിടങ്ങളിലായി വനം വകുപ്പ് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു പിലാക്കാവ് മണിയന്‍ക്കുന്നിലിറങ്ങിയ കടുവ ഒരു പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. മണിയന്‍കുന്ന് നടുതൊട്ടിയില്‍ ദിവാകരന്റെ രണ്ട് വയസ് പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. കടുവ തന്നെയാണ് പശുവിനെ ആക്രമിച്ചതെന്ന് ദിവാകരന്‍ പറഞ്ഞു. വീടിന് സമീപത്തെ […]

Kerala

വയനാട്ടിൽ പിടിയിലായത് കർഷകൻ്റെ ജീവനെടുത്ത കടുവ

വയനാട് കുപ്പാടിത്തറയിൽ പിടികൂടിയ കടുവ മൂന്ന് ദിവസം മുൻപ് കർഷകൻ്റെ ജീവനെടുത്ത കടുവയെന്ന് നിഗമനം. കടുവയുടെ സഞ്ചാര പാത സമാനമാണ്. കാൽപാടുകൾ കൂടി പരിശോധിച്ച ശേഷമാണ് ഇത്തരമൊരു നി​ഗമനത്തിലേക്ക് വനംവകുപ്പ് സംഘം അറിയിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ മരിച്ചത്. 50 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. കൃഷിയിടത്തിൽ വച്ച് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തിൽ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു. കടുവയുടെ സാന്നിധ്യം […]

Kerala

ഒടുവിൽ വയനാടിനെ വിറപ്പിച്ച കടുവയെ പിടികൂടി

വയനാട് കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി. വനംവകുപ്പ്, ആര്‍ആര്‍ടി സംഘം സ്ഥലം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്. രണ്ടു തവണ മയക്കുവെടിവെച്ചു. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റിയ ശേഷം. ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. വന്യജീവി സങ്കേതത്തിലെത്തിയ ശേഷമായിരിക്കും ആന്റിഡോസ് നൽകുക. ദിവസങ്ങളായി നാടിനെ വിറപ്പിച്ച കടുവയെ ഇന്ന് രാവിലെയാണ് മയക്കുവെടി വെച്ചത്.

Kerala

കടുവയുടെ ആക്രമണത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 5 ലക്ഷം ആദ്യ ഗഡുവായി അനുവദിക്കും

വയനാട് കടുവയുടെ ആക്രമണത്തിൽ മരിച്ചയാളുടെ കുടുംബത്തിന് അടിയന്തിര ധനസഹായം ഉടൻ നൽകും. 5ലക്ഷം ആദ്യ ഗഡുവായി അനുവദിക്കാൻ വനം മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകി. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് (50) എന്ന സാലുവാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്. ഇന്ന് രാവിലെയാണ് കൃഷിയിടത്തിൽ വെച്ച് തോമസിനെ കടുവ ആക്രമിക്കുന്നത്. കൈയ്ക്കും കാലിനും ഗുരുതര പരിക്കേറ്റിരുന്നു. പ്രാഥമിക ചികിത്സ നൽകിയശേഷം തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാകുകയും മരണപ്പെടുകയുമായിരുന്നു. കർഷകന്റെ മരണത്തെ തുടർന്ന് പ്രദേശത്ത് […]

Kerala

സുൽത്താൻ ബത്തേരിയിൽ ഭീതിപരത്തിയ കാട്ടാനയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും

സുൽത്താൻ ബത്തേരിയിൽ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. കുപ്പാടി വനമേഖലയിലെ മുണ്ടൻകൊല്ലി ചതുപ്പ് പ്രദേശത്താണ് ആന നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് ഇപ്പോൾ അന്വേഷണത്തിൽ നിന്ന് മനസ്സിലായത്. ഈ ആനക്കൊപ്പം മറ്റൊരു കൊമ്പൻ കൂടി ചേർന്നത് ദൗത്യം കൂടുതൽ ദുഷ്കരമാക്കിയിട്ടുണ്ടെന്നും ഈ സംഘം പറയുന്നു. പ്രത്യേകിച്ച് ഇന്നലെ രാവിലെ ഏതാണ്ട് എട്ട് മണിയോട് കൂടിയാണ് 150 അംഗ ദൗത്യ സംഘം വനത്തിലേക്ക് പുറപ്പെടുന്നത്. വനത്തിലേക്ക് കടന്ന ഘട്ടത്തിൽ തന്നെ ആന അതിവേഗം നിന്ന ഇടത്ത് നിന്ന് മാറുകയായിരുന്നു […]

Kerala

വയനാട്ടില്‍ ഭീതി പരത്തിയ കടുവ ചത്ത നിലയില്‍

വയനാട് വാകേരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ കടുവ ചത്ത നിലയില്‍. കടുവയുടെ ജഡം സുല്‍ത്താന്‍ ബത്തേരിയിലെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് ഗാന്ധി നഗറില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തിയത്. ആറു വയസ്സ് പ്രായമുള്ള പെണ്‍കടുവയാണ് ചത്തത്.പരുക്കില്‍ നിന്നുള്ള അണുബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസമായി വാകേരി ഗാന്ധിനഗറിലെ ജനങ്ങള്‍ കടുവ ഭീതിയിലായിരുന്നു. വ്യഴാഴ്ച രാവിലെ റോഡരികില്‍ കണ്ടെത്തിയ കടുവയ്ക്ക് വലത് കാലിന് ഗുരുതര പരുക്കേറ്റിരുന്നു. കടുവയെ വനത്തിലേക്ക് തുരത്താന്‍ വനപാലകര്‍ നീക്കം നടത്തിയെങ്കിലും […]