രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതോടെ വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ എന്ന ചോദ്യമാണ് ഉയരുന്നത്. ഒരു മണ്ഡലത്തിലെ ജനപ്രതിനിധി അയോഗ്യനായാലോ മരണപ്പെട്ടാലോ ആറ് മാസത്തിനകം അവിടെ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. ജനുവരിയിൽ ലക്ഷദ്വീപിലും സമാന സംഭവവികാസങ്ങൾ അരങ്ങേറിയിരുന്നു. ഇന്ന് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗ്ത്വമാണ് റദ്ദായതെങ്കിൽ അന്ന് പ്രതിസ്ഥാനത്ത് ലക്ഷദ്വീപ് എംപിയായിരുന്നു. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിൽ 2023 ജനുവരി 11ന് കവരത്തി സെഷൻസ് കോടതി മുഹമ്മദ് ഫൈസൽ എംപിയെ പത്ത് വർഷം തടവിന് […]