വയനാട് സുൽത്താൻ ബത്തേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ട് വിദ്യാർത്ഥികൾ മരിച്ചു. ബത്തേരി കോട്ടക്കുന്ന് സ്വദേശി മുരളി, കുണ്ടുപറമ്പിൽ അജ്മൽ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന വിദ്യാർത്ഥി ഫെബിൻ ഫിറോസ് ചികിത്സയിലാണ് ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ഈ മാസം 22നായിരുന്നു സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണാർക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ ഷെഡ്ഡിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ മുരളി, അജ്മൽ ഉൾപ്പെടെ പ്രദേശവാസികളായ മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. പൊളളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരവേയാണ് […]