വയനാട് മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ കരടിയെ കണ്ടതായി നാട്ടുകാർ. ചെറ്റപ്പാലം ബൈപ്പാസ് ജംഗ്ഷൻ, മൈത്രി നഗർ, ഡിലേനി ഭവൻ, അടിവാരം എന്നീ പ്രദേശങ്ങളിൽ കരടിയെ കണ്ടു. വള്ളിയൂർക്കാവ് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച ക്യാമറയിലാണ് കരടിയുടെ ദൃശ്യം പതിഞ്ഞത്. വനമേഖലയിലല്ല കരടിയെ കണ്ടിരിക്കുന്നത്. വള്ളിയൂർക്കാവ് ജനവാസ മേഖലയാണ്. വയലുകളാണ് പ്രദേശത്ത് കൂടിതലും. നാട്ടുകാരും വനപാലകരും പരിശോധന നടത്തുകയാണ്. പ്രദേശത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശവാസികളെല്ലാം ആശങ്കയിലാണ്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിർദേശവും വനംവകുപ്പ് നൽകിയിട്ടുണ്ട്.
Tag: wayanad
വയനാട്ടില്‍ തലയ്ക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു; പിതാവിന് വേണ്ടി തിരച്ചില്‍
വയനാട് പുല്‍പ്പള്ളിയില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് ആണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. കോടാലി കൊണ്ട് തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം. പിതാവ് ശിവദാസനായി പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവം നടക്കുമ്പോള്‍ പിതാവും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തലയ്ക്ക് കോടാലി കൊണ്ട് അടിയേറ്റ നിലയില്‍ കിടക്കയില്‍ കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
വയനാട് തലപ്പുഴ മേഖലയിൽ എത്തിയ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞു
വയനാട് തലപ്പുഴ മേഖലയിൽ എത്തുന്ന മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് പൊലീസ്. കമ്പമല കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചതും സിസിടിവി തകർത്തതും കഴിഞ്ഞ ദിവസം റിസോർട്ടിൽ എത്തിയതും ഇതേ അഞ്ചുപേർ എന്ന് പൊലീസ് സ്ഥിരീകരിച്ചു. മേഖലയിൽ പൊലീസിന്റെ പരിശോധന ഊർജ്ജിതമാക്കി. കഴിഞ്ഞ 28 നാണ് കമ്പമല കെഎസ്‌ഡിസി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. അഞ്ചംഗ മാവോയിസ്റ്റ് സംഘമാണ് ഓഫീസ് അടിച്ചു തകർത്തത്. സംഘത്തിൽ സി.പി മൊയ്തീൻ ഉണ്ടായിരുന്നുവെന്ന് മൊഴികളുടെ അടിസ്ഥാനത്തിൽ വ്യക്തമായി. ഇതിനുശേഷം ഒന്നാം തീയതി തലപ്പുഴയിലെ രണ്ടു വീടുകളിൽ അഞ്ചംഗ […]
ഫേസ്ബുക്കിലൂടെ മകന്റെ മരണവാർത്ത അറിഞ്ഞ മാതാവ് കിണറ്റിൽ ചാടി മരിച്ചു
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദിന്റെ അമ്മ ഷീജ ബീഗമാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് സജിൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. ഇതറിഞ്ഞ് അച്ഛനും ബന്ധുക്കളും ചേർന്ന് ഷീജയെ കഴക്കൂട്ടത്തുള്ള ബന്ധു വീട്ടിൽ ആക്കിയ ശേഷം മകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ പോയതായിരുന്നു. ഷീജ മകന്റെ മരണവിവരം അറിഞ്ഞിരുന്നില്ല. എന്നാൽ ഫേസ്ബുക്കിലൂടെ മകന്റെ മരണവിവരം അറിഞ്ഞ ഷീജ ബന്ധു വീട്ടിലെ തന്നെ […]
വയനാട്ടിൽ കർഷകരുടെ വസ്തുക്കൾ ജപ്തി ചെയ്യാനുള്ള നീക്കം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്
വയനാട്ടില്‍ കര്‍ഷകരുടെ വസ്തുക്കള്‍ ജപ്തി ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. ഈ മാസം 24ന് നടക്കുന്ന ലേല നടപടികൾ തടയുമെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. വിഷയത്തിൽ ജനപ്രതിനിധികളുടെയും ബാങ്ക് അധികൃതരുടെയും സംയുക്ത യോഗം വിളിച്ചു ചേർക്കണം എന്നാവശ്യപ്പെട്ട് കലക്ടർക്ക് ഐസി ബാലകൃഷ്ണൻ എംഎൽഎ കത്ത് നൽകി. 1200ഓളം കർഷകരാണ് വയനാട്ടിൽ വിവിധ ബാങ്കുകളുടെ ജപ്തി നടപടികളെ നേരിടുന്നത്. പുൽപ്പള്ളി പാടിച്ചിറ വില്ലേജിൽ നാല് കർഷകർക്കാണ് ഈ മാസം 24ന് വസ്തുവകകൾ ലേലം ചെയ്യുമെന്ന് നോട്ടീസ് ലഭിച്ചത്. […]
വയനാട് പച്ചക്കറിയുടെ മറവിൽ കടത്തിയ 75 ചാക്ക് ഹാൻസ് പിടികൂടി
വയനാട് കാട്ടിക്കുളത്ത് പച്ചക്കറിയുടെ മറവിൽ കടത്തിയ 75 ചാക്ക് ഹാൻസ് പിടികൂടി. കർണാടകയിൽ നിന്നാണ് നിരോധിത പുകയില ഉല്പ്പന്നങ്ങൾ കടത്തിയത്.ഡ്രൈവർ വാളാട് നൊട്ടൻ വീട്ടിൽ ഷൗഹാൻ സർബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓണത്തോടനുബന്ധിച്ച് കർണാടകയിൽനിന്ന് വലിയ തോതിൽ വയനാട് വഴി ലഹരിവസ്തുക്കൾ കടത്തുന്നു എന്ന വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. കാട്ടിക്കുളത്ത് നടത്തിയ പരിശോധനയിലാണ് പിക്കപ്പ് ജീപ്പിൽ കടത്തിക്കൊണ്ടുവന്ന ഹാൻസ് പിടികൂടിയത്. പതിനഞ്ച് പൌച്ചുകളടങ്ങിയ അമ്പത് കവറുകളിലുള്ള ഹാൻസാണ് പിടികൂടിയത്. 56000ത്തിലേറെ പാക്കറ്റുകളുണ്ട്. മുപ്പത് ലക്ഷത്തോളം രൂപ […]
രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; വൻ സ്വീകരണമൊരുക്കാൻ വയനാട്
എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തിലെത്തും. വയനാട് മണ്ഡലത്തിലെത്തുന്ന രാഹുൽ ഗാന്ധി എം.പിക്ക് കല്പറ്റയില് ഉജ്ജ്വല സ്വീകരണം നല്‍കും. കെ.പി.സി.സി സംഘടിപ്പിക്കുന്ന പരിപാടിയിൽ കാൽ ലക്ഷത്തോളം പ്രവര്‍ത്തകര്‍ അണിനിരക്കും. വൈകീട്ട് മൂന്നരക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പൗരസ്വീകരണ ചടങ്ങിൽ കൈത്താങ്ങ് പദ്ധതി പ്രകാരം നിർമിച്ച വീടുകളുടെ താക്കോല്‍ദാനം രാഹുൽ ഗാന്ധി എം.പി നിര്‍വഹിക്കും. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്, […]
തിമ്മപ്പയ്ക്ക് 10 ലക്ഷം രൂപയുടെ കടം; വയനാട് കർഷക ആത്മഹത്യ കടബാധ്യതയെ തുടർന്ന്; കടബാധ്യത എഴുതി തള്ളണമെന്ന് ഭാര്യ
വയനാട് കർഷക ആത്മഹത്യ കടബാധ്യതയെ തുടർന്നെന്ന് പി.കെ തിമ്മപ്പന്റെ ഭാര്യ ശ്രീജ. കടബാധ്യതയെ തുടർന്ന് തിമ്മപ്പ മാനസിക പ്രയാസത്തിലായിരുന്നു. തിമ്മപ്പയ്ക്ക് നേരത്തെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് നോട്ടിസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. തങ്ങൾക്ക് മൂന്ന് ചെറിയ കുട്ടികളാണുള്ളതെന്നും കടബാധ്യത എഴുതി തള്ളണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇന്നലെയാണ് വയനാട് തിരുനെല്ലിയിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തത്. അരമംഗലം സ്വദേശിയായ 50 വയസുകാരൻ പി.കെ. തിമ്മപ്പനാണ് മരിച്ചത്. ഇന്നലെ വീട്ടിൽ നിന്നിറങ്ങിയ തിമ്മപ്പനെ കൃഷിയിടത്തിന് […]
അപകീർത്തി കേസ്; ശിക്ഷാവിധി സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയിലേക്ക്
അപകീർത്തി കേസിലെ ശിക്ഷാവിധി സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കും. ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം സൂറത്ത് സെഷൻസ് കോടതി നിരസിച്ചിരുന്നു. അതേസമയം രാഹുൽ നേരിട്ട് ഹാജരാകണമെന്ന പാറ്റ്ന കോടതി നിർദ്ദേശത്തിനെതിരെ സമർപ്പിച്ച ഹർജി ബീഹാർ ഹൈക്കോടതിയും ഇന്ന് പരിഗണിക്കും. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള സാഹചര്യം മുന്നിൽ കണ്ടാണ് ഭരണഘടനാ കോടതിയെ സമീപിക്കുക എന്ന മാർഗം രാഹുൽ ഗാന്ധി സ്വീകരിക്കുന്നത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് രാഹുൽ ഗാന്ധി ഇന്നോ നാളെയോ ഹർജി സമർപ്പിക്കും. […]
വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ അഴിച്ചു വിട്ടു ആക്രമിച്ച സംഭവം അതിക്രൂരവും അപലപനീയവും: ആരോഗ്യ മന്ത്രി
വയനാട് മേപ്പാടിയില്‍ യുവതിയുടെ ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ അഴിച്ചു വിട്ടു ക്രൂരമായി ആക്രമിച്ച സംഭവം അത്യന്തം അപലപനീയവും അതിക്രൂരവുമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആക്രമണത്തിന് ഇരയായ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായാ എസ് പണിക്കറുമായി മന്ത്രി സംസാരിച്ചു. ശരീരത്തിലെ മുറിവുകളുടെ വേദനയ്‌ക്കൊപ്പം നായയുടെ ആക്രമണത്തിന്റെ ഭീകരത ഏല്‍പ്പിച്ച നടുക്കത്തിലാണ് മായ. അന്വേഷണത്തിന് ചെന്ന വീട്ടില്‍ സംഭവത്തില്‍ പ്രതിയായ ജോസിന്റെ ഭാര്യയുടെ പരാതിയില്‍ ആവശ്യമായ നടപടികള്‍ വനിതാ പ്രൊട്ടക്ഷന്‍ […]