Sports

ബ്രെറ്റ് ലീയ്ക്ക് പിന്നാലെ ഉമ്രാൻ മാലിക്കിനായി വാദിച്ച് വസീം അക്രം

ബ്രെറ്റ് ലീയ്ക്ക് പിന്നാലെ ഉമ്രാൻ മാലിക്കിനായി വാദിച്ച് മുൻ പാകിസ്താൻ താരം വസീം അക്രം. ടി-20യിൽ തല്ലുകിട്ടുക സ്വാഭാവികമാണെന്നും ഉമ്രാനെ പിന്തുണയ്ക്കണമെന്നും അക്രം പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ച കാർ ഉണ്ടായിട്ടും ഇന്ത്യ അത് ഗ്യാരേജിൽ ഇട്ടിരിക്കുകയാണെന്നാണ് ബ്രെറ്റ് ലീ പറഞ്ഞത്. “നിങ്ങള്‍ അവനെ കാണുന്നുണ്ടോ? ഉമ്രാന്‍ മാലിക്ക്… അവനു വേഗതയുണ്ട്. ഇന്ത്യ അവനെ അയര്‍ലന്‍ഡിലേക്ക് കൊണ്ടുപോയി. പക്ഷേ തല്ലുവാങ്ങി. ടി-20യില്‍ അങ്ങനെ സംഭവിക്കും. എങ്കിലും അവനെ പിന്തുണയ്ക്കണം. നിങ്ങളുടെ സ്ഥാനത്ത് ഞാനാണെങ്കില്‍ അവനെ എപ്പോഴും സ്‌ക്വാഡില്‍ […]

India

‘ഹനുമാന്‍ കീ ജയ്’ വിളി ഒഴിവാക്കിയെന്ന് ആരോപണം; വർഗീയവാദിയാക്കാന്‍ ശ്രമമെന്ന് വസീം ജാഫര്‍

ഉത്തരാഖണ്ഡ് ടീമിന്‍റെ പരിശീലക സ്ഥാനം രാജിവെച്ചതുമായി ബന്ധപ്പെട്ട് ഉയരുന്ന വര്‍ഗീയ വിവാദങ്ങള്‍ക്ക് മറുപടിയുമായി വസീം ജാഫര്‍. എന്നെ വർഗീയവാദിയായി ചിത്രീകരിച്ച് വിഷയത്തിൽ വർഗീയത കലർത്തുന്നത് ദുഖകരമാണെന്നായിരുന്നു വസീം ജാഫറിന്‍റെ മറുപടി. പരിശീലകസ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത അറിയിച്ചതിന് പിന്നാലെ ജാഫറിനെതിരെ വര്‍ഗീയ ആരോപണവുമായി ​അസോസിയേഷൻ സെക്രട്ടറി മാഹിം വർമ രംഗത്തെത്തുകയായിരുന്നു. വസീം ജാഫര്‍ ഡ്രസ്സിങ്​ റൂമിനെ വർഗീയവല്‍കരി​ക്കാന്‍ ശ്രമിക്കുന്നെന്നും മുസ്​ലിം താരങ്ങൾക്ക് ടീമില്‍​ മുൻഗണന നൽകുകയാണെന്നുമായിരുന്നു മാഹിം വര്‍മയുടെ ആരോപണം. എന്നാല്‍ അനർഹരെ തിരുകിക്കയറ്റാൻ ഉത്തരാഖണ്ഡ്​ ക്രിക്കറ്റ്​ […]