Kerala

വഖഫ് വിഷയം, തുടർ സമരത്തിനൊരുങ്ങി മുസ്‍ലിം ലീഗ്

വഖഫ് നിയമന വിഷയത്തിൽ തുടർ സമരത്തിനൊരുങ്ങി മുസ്‍ലിം ലീഗ്. സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് മലപ്പുറത്ത് നേതൃയോഗം ചേരും. കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലി വൻ വിജയമെന്ന് വിലയിരുത്തിയാണ് തുടർ പ്രക്ഷോഭങ്ങൾക്ക് മുസ്‍ലിം ലീഗ് ഒരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ സിപിഐഎം നേതാക്കളുടെ നിരന്തര ലീഗ് വിമർശനവും യോഗത്തിൽ ചർച്ചയാകും. മുഖ്യമന്ത്രി വാക്കാൽ നൽകിയ ഉറപ്പിനപ്പുറം സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതും രണ്ടാം ഘട്ട സമരത്തിന്റെ ആവശ്യകതയായി ലീഗ് വിലയിരുത്തുന്നുണ്ട്. നിയമസഭ പാസാക്കിയ […]

Kerala

വഖഫ് നിയമന വിവാദം; സമസ്തയെ തള്ളി ലീഗ്; പ്രക്ഷോഭം തുടരും; കോഴിക്കോട് ബീച്ചില്‍ ഇന്ന് മഹാറാലി

വഖഫ് നിയമന വിവാദത്തില്‍ സമസ്തയുടെ എതിര്‍പ്പ് വകവെയ്ക്കാതെ പ്രക്ഷോഭവുമായി മുസ്‌ലിം ലീഗ് മുന്നോട്ട്. കോഴിക്കോട് ബീച്ചില്‍ ഇന്ന് മഹാറാലി സംഘടിപ്പിക്കും. സമസ്തയൊഴികെയുള്ള മറ്റു സംഘടനകളുടെ പിന്തുണയോടെ പ്രതിഷേധം വന്‍വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ലീഗ്. വഖഫ് നിയമനം പിഎസ്സിക്ക് വിട്ടത് നിയമസഭയില്‍ തന്നെ റദ്ധാക്കുന്നത് വരെ പ്രതിഷേധപരിപാടികള്‍ തുടരും. എല്ലാ ജില്ലകളിലെയും നേതാക്കളും സമ്മേളനത്തിന് എത്തണമെന്ന് ലീഗ് നിർദേശം. സമസ്ത നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെങ്കിലും പ്രതിഷേധം വേണമെന്ന അഭിപ്രായമുള്ള മറ്റു മുസ്‌ലിം സംഘടനകള്‍ മുസ്‌ലിം ലീഗിനൊപ്പമാണ്. ഇതുറപ്പിക്കാനുള്ള ചര്‍ച്ചകളും സജീവമാണ്. സമസ്തയുമായി […]

Kerala

‘പിഎസ്‌സി വഴിയുള്ള വഖഫ് നിയമനം അധാര്‍മികം’; യുഡിഎഫ് നിലപാട് ശരിയെന്ന് തെളിഞ്ഞതായി വി ഡി സതീശന്‍

വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ചിരുന്ന നിലപാട് ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുന്നത് നടപ്പാക്കരുതെന്ന് യുഡിഎഫ് അംഗങ്ങള്‍ നിയമസഭയില്‍ ഒറ്റക്കെട്ടായി പറഞ്ഞതാണ്. മുസ്ലിം ലീഗിന്റെ മേല്‍ വര്‍ഗീയത അടിച്ചേല്‍പ്പിക്കാനാണ് സിപിഐഎം ഇപ്പോള്‍ ശ്രമിക്കുന്നത്. എന്ത് വര്‍ഗീയതയാണ് ഇക്കാര്യത്തിലുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ദേവസ്വം ബോര്‍ഡിന്റെ നിയമനങ്ങളും പിഎസ്‌സിക്ക് വിടരുതെന്നാണ് യുഡിഎഫ് നിലപാട്. ഏതെങ്കിലും സമുദായത്തില്‍പ്പെട്ടവര്‍ക്കോ […]