Kerala

മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ അദ്ദേഹം തൃപ്തികരമായ മറുപടി നൽകിയോ? അക്കാദമിക് പർപ്പസെന്ന പേരിൽ ചോദ്യവുമായി വി.ടി. ബൽറാം

മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ അദ്ദേഹം തൃപ്തികരമായ മറുപടി നൽകിയെന്ന് എത്ര പേർ വിശ്വസിക്കുന്നു എന്ന ചോദ്യവുമായി മുൻ എം.എൽ.എ വി.ടി. ബൽറാം രം​ഗത്ത്. ഫെയ്സ്ബുക്കിലൂടെയാണ് അക്കാദമിക് പർപ്പസ് എന്ന പേരിൽ അദ്ദേഹം ജനങ്ങളോട് അഭിപ്രായം ചോദിച്ചിരിക്കുന്നത്. ” മുഖ്യമന്ത്രിക്കും ചുറ്റിലുമുള്ളവർക്കും നേരെ ഉയർന്നു വന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങൾക്ക് അദ്ദേഹം തൃപ്തികരമായ മറുപടി നൽകിക്കഴിഞ്ഞിട്ടുണ്ട്, ഇനി കൂടുതലായൊന്നും അദ്ദേഹം കേരളത്തോട് വിശദീകരിക്കേണ്ടതില്ല എന്ന് കരുതുന്ന എത്ര പേർ ഉണ്ട് ഇവിടെ? അക്കാദമിക് പർപ്പസ് ”- വി.ടി. ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചു. […]

Kerala

കെപിസിസി പട്ടിക പ്രഖ്യാപിച്ചു: രമണി പി നായരും എവി ഗോപിനാഥനും പുറത്ത്; പട്ടികയിൽ മൂന്ന് വനിതകൾ

കെപിസിസി പട്ടിക എഐസിസി പ്രഖ്യാപിച്ചു. നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് 56 അംഗ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. എൻ ശക്തൻ, വിടി ബൽറാം, വിപി സജീന്ദ്രൻ, വിജെ പൗലോസ് എന്നിവർ വൈസ് പ്രസിഡൻ്റുമാരാവും. ഇരിക്കൂറിൽ സീറ്റ് നിഷേധിക്കപ്പെട്ട സോണി സെബാസ്റ്റ്യനെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 23 വീതം ജനറൽ സെക്രട്ടറിമാരും സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. ജനറൽ സെക്രട്ടറിമാരിൽ 3 പേർ വനിതകളാണ്. ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെഎ തുളസി എന്നിവരാണ് ഇവർ. ഭാരവാഹിപ്പട്ടികയിൽ ഉൾപ്പെടുമെന്ന് കരുതിയിരുന്ന രമണി […]

Kerala

വി.ടി ബല്‍റാം എം.എല്‍.എ ഉള്‍പ്പെടെ 200 ഓളം പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

പൊലീസിനെ മർദ്ദിച്ചത് ഉൾപെടെയുളള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്, കെ.ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത് പാലക്കാട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ വി.ടി ബൽറാം എം.എൽ.എ ഉൾപെടെ ഇരുന്നൂറോളം പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു. പൊലീസിനെ മർദ്ദിച്ചത് ഉൾപെടെയുളള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. കെ.ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ച് സംഘഷത്തിൽ കലാശിക്കുകയും പൊലീസിനും, വി.ടി ബൽറാം എം.എൽ.എ […]

Kerala

‘വാളയാര്‍ വഴിയേ പാലത്തായി, പൊലീസിന്‍റേത് തട്ടിക്കൂട്ട് കുറ്റപത്രം, ശൈലജ ടീച്ചര്‍ ഉറക്കം നടിക്കരുത്’; വിമര്‍ശനവുമായി വി.ടി ബല്‍റാം

‘ഇത് നിങ്ങളുടെ നാട്ടിൽ ഉപ്പയില്ലാത്ത ഒരു കൊച്ചു പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗികാക്രമണത്തിന്‍റെ വിഷയമാണ്. ഉറങ്ങരുത്, ഉറക്കം നടിക്കുകയും ചെയ്യരുത്’ കണ്ണൂർ പാലത്തായിയിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ ബി.ജെ.പി നേതാവ് പത്മരാജന്‍ പീഡിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും തൃത്താല എം.എല്‍.എയുമായ വി.ടി ബല്‍റാം. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തി പോക്സോ ഒഴിവാക്കിയുള്ള ഭാഗിക കുറ്റപത്രത്തിനെതിരെയാണ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചത്. വാളയാര്‍ പീഡനകേസിന് സമാനമായാണ് പാലത്തായിയിലെ കേസും മുന്നോട്ടുപോയി […]