Kerala

ബാങ്കു വിളിച്ചു, ബൽറാം തൊട്ടുവിളിച്ചു; പ്രസംഗം നിർത്തി രാഹുൽ

പള്ളിയിൽ നിന്ന് ബാങ്കു വിളിച്ച വേളയിൽ പ്രഭാഷണം നിർത്തി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. തൃത്താലയിൽ വി.ടി ബൽറാം എംഎൽഎയ്ക്ക് വേണ്ടിയുള്ള പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. ബാങ്ക് വിളിച്ച വേളയിൽ പരിഭാഷകന്‍ കൂടിയായ ബൽറാം രാഹുലിനെ തൊട്ടുവിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ രാഹുൽ പ്രസംഗം നിർത്തി. ബാങ്ക് കഴിഞ്ഞ ശേഷമാണ് രാഹുൽ പ്രസംഗം തുടർന്നത്. പ്രസംഗത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ രൂക്ഷമായ വിമർശമാണ് രാഹുൽ ഉന്നയിച്ചത്. ഇരു സർക്കാറും സമ്പദ് വ്യവസ്ഥയെ തകിടംമറിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘ഇന്ധനമില്ലെങ്കിൽ മുഖ്യമന്ത്രിയുടെ കാറും ഓടില്ല. […]

Kerala

ഈ സമരം ജനങ്ങളുടെ മനസാക്ഷിയെ ഉണര്‍ത്തുന്നതിന് വേണ്ടി… ചോരയൊലിക്കുന്ന മുഖവുമായി വി.ടി ബല്‍റാം

ഈ സമരങ്ങള്‍ ഇവിടെ നടക്കുമ്പോള്‍ കേരളത്തിന്‍റെ ഒരു മന്ത്രി ദേശീയ കുറ്റാന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. വിടി ബല്‍റാം കൂട്ടിച്ചേര്‍ത്തു മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന് ലാത്തിച്ചാര്‍ജില്‍ തലയില്‍ പരിക്കേറ്റു. ഈ സമരം മനസാക്ഷിയെ ഉണര്‍ത്തുന്നതിന് വേണ്ടിയുള്ളതാണെന്നും കേരളം കണ്ട ഏറ്റവും വലിയ കള്ളക്കടത്ത് സര്‍ക്കാര്‍ സ്ഥാനമൊഴിയണെന്നും ബല്‍റാം ആരോപിച്ചു. സമരത്തിന്‍റെ ഉദ്ഘാടന പ്രസംഗം തുടങ്ങിയപ്പോള്‍ത്തന്നെ പൊലീസ് ആക്രമിക്കാന്‍ തുടങ്ങി. ഒരു […]