Kerala

മൂന്ന് തരം പല്ല് തേക്കൽ, എണ്ണ തേച്ച് കുളി…ഇടുന്ന ചെരുപ്പ് മുതൽ പണം സൂക്ഷിക്കുന്നതിന് വരെ ചിട്ട; വി.എസിന്റെ ജീവിതചര്യയെ കുറിച്ച് മുൻ പി.എസ്

കൗതുകങ്ങൾ നിറഞ്ഞതാണ് ജനനായകനായ വി.എസിന്റെ ജീവിതചര്യ. രാവിലെ എണ്ണതേച്ച് വെയിൽ കായുന്നതിൽ തുടങ്ങുന്നതാണ് ദിനാരംഭം. ചെരുപ്പുകളോടുള്ള അടങ്ങാത്ത ഇഷ്ടവും കുട്ടനാടൻ പുഴമീനിന്റെ രുചിയും വി.എസിന് എന്നും ബലഹീനതയാണ്. ( former ps reveals about VS achuthanandan’s daily habits ) പ്രായമേറിയപ്പോഴും വി.എസിലെ യുവത്വം പിടിച്ചു നിറുത്തിയത് മുടങ്ങാത്ത ദിനചര്യകളും ആരോഗ്യ സംരക്ഷണവുമാണെന്ന് അദ്ദേഹത്തിന്റെ മുൻ പി.എസ് എ.ജി. ശശിധരൻ ട്വന്റിഫോറിനോട് പറഞ്ഞു. ‘രാവിലെ എഴുനേറ്റാൽ കുറച്ച് നേരം അദ്ദേഹം യോഗ ചെയ്യും. പല്ല് തേക്കുന്നതിന് […]

Kerala

സാധാരണക്കാന്റെ നീട്ടി കുറുക്കിയ ഭാഷ, പ്രസംഗങ്ങൾ ചെന്നുതൊട്ടത് ജനഹൃദയങ്ങളിൽ…പ്രായം തളർത്താത്ത പോരാളിയാണ് വി.എസ്

വി.എസ്സിനോളം വലിയൊരു ജനകീയ നേതാവ് സമീപകാല കേരള ചരിത്രത്തിലില്ല. അടുത്തൊരു ദശാബ്ദത്തിനിടയിൽ അതിന് സാധ്യതയുമില്ല. ഉപതെരഞ്ഞെടുപ്പ് മുതൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ വി.എസ് പങ്കെടുത്ത വേദികളിലെല്ലാം ജനം തടിച്ചുകൂടി. പ്രായം തളർത്താത്ത പോരാളിയാണ് വി.എസ് അന്നും ഇന്നും. ( vs speeches garnered wide public attention ) വി.എസ് എത്തുന്നിടത്തെല്ലാം ജനം തിങ്ങിക്കൂടി. എല്ലാ വിഭാഗം ജനങ്ങൾക്കും താദാത്മ്യപ്പെടാൻ കഴിയുന്ന നേതാവായിരുന്നു അദ്ദേഹം. കുട്ടികൾ, യുവതികൾ, മുതിർന്നവർ… ഏത് പ്രായക്കാർക്കും ഈ മനുഷ്യനോട് മനസ് തുറക്കാൻ […]

Kerala

ലോക്കപ്പിലെ കൊടിയ പീഡനം; മരിച്ചെന്ന് കരുതി വി.എസിനെ മറവ് ചെയ്യാൻ കൊണ്ടുപോയ കള്ളൻ തിരിച്ചറിഞ്ഞ ജീവിന്റെ തുടിപ്പ്….വി.എസിന്റെ പോരാട്ടവീര്യത്തെ പുറത്തുകൊണ്ടുവന്ന പുന്നപ്ര വയലാർ സമരം

ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരായ കേരള ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായ പുന്നപ്ര വയലാർ സമരമാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനിലെ പോരാട്ടവീര്യത്തെ പുറത്തുകൊണ്ടുവന്നത്. തുടർന്നിങ്ങോട്ട് അന്ത്യശ്വാസം വരെ ആ പോരാട്ടവീര്യം സഖാവ് വി.എസ് എന്ന കമ്യൂണിസ്റ്റുകാരനെ ജ്വലിപ്പിച്ചുനിർത്തി. ( vs achuthanandan brutally thrashed in jail punnapra vayalar strike ) ജന്മിമാരുടെ ചൂഷണത്തിനെതിരെ പ്രതിഷേധമുയർത്തിയ കർഷക തൊഴിലാളികൾക്കെതിരെ അതിക്രൂരമായ അടിച്ചമർത്തലാണ് സർ സി.പി.രാമസ്വാമി അയ്യരുടെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. 1946 ഒക്ടോബർ 24ന് ഗത്യന്തരമില്ലാതെ നൂറുകണക്കിന് തൊഴിലാളികൾ പുന്നപ്ര […]

HEAD LINES Kerala

നൂറിന്റെ നിറവിൽ വിപ്ലവ സൂര്യൻ; വിഎസ് അച്യുതാനന്ദന് ഇന്ന് ജന്മദിനം

ഒരു നൂറ്റാണ്ട് കണ്ട സമരജീവിതം. കണ്ണേ കരളേ വി.എസേ എന്നാർത്തലച്ച മുദ്രവാക്യങ്ങൾ ഉയർന്ന കേരള രാഷ്ട്രീയത്തിൽ ഇന്ന് ആ വിപ്ലവ സൂര്യന് നൂറാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. അടിമുടി സമര പോരാളിയായ മനുഷ്യൻ. മലയാളി മനസിനെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകൻ. ജനങ്ങളുടെ പ്രതീക്ഷ ആയിമാറിയ വി എസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. അനാഥത്വത്തിന്റെ നൊമ്പരം പേറി നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട വിഎസ് കടുത്തദാരിദ്ര്യത്തിൽ കെട്ടിപ്പൊക്കിയതായിരുന്നു ആ പോരാട്ട […]

Kerala

‘എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് വിഎസ് കരുതിയിരുന്നില്ല, പാർട്ടി പുറത്താക്കിയാലും ഒപ്പം നിൽക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു’; വെളിപ്പെടുത്തലുമായി എ.സുരേഷ്

വിഎസ് അച്ഛ്യുതാനന്ദന്റെ പിറന്നാൾ ആഘോഷത്തിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി മുൻ പേഴ്സണൽ അസിസ്റ്റന്റ് എ സുരേഷ്. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് വിഎസ് കരുതിയിരുന്നില്ലെന്നും പുറത്താക്കിയ കേന്ദ്രകമ്മറ്റി തീരുമാനത്തിന് പിന്നാലെ വിഎസ് അസ്വസ്ഥനായിരുന്നുവെന്നും എ സുരേഷ് ട്വന്റി ഫോറിനോട്. പാർട്ടി പുറത്താക്കിയാലും ഒപ്പം നിൽക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. എന്നാൽ താനാണ് പാർട്ടിക്കെതിരെ ഒന്നും പറയരുതെന്ന് വിഎസിനോട് പറഞ്ഞതെന്ന് സുരേഷ് വെളിപ്പെടുത്തി. ( a suresh on relationship with vs achuthanandan ) വിഎസിന്റെ […]

Kerala

നാളെ വിഎസിന് നൂറാം ജന്മദിനം; ജനനായകന്റെ ശതാബ്ദി ആഘോഷമാക്കാൻ അണികൾ ഒരുങ്ങി കഴിഞ്ഞു

ശതാബ്ദി നിറവിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. നാളെ വിഎസിന് നൂറാം ജന്മദിനം. ജനനായകന്റെ ശതാബ്ദി ആഘോഷമാക്കാൻ അണികൾ ഒരുങ്ങി കഴിഞ്ഞു. ( vs achuthanandan 100th birthday tomorrow ) തിരുവനന്തപുരം ബാർട്ടൻഹില്ലിൽ മകൻ വി എ അരുൺകുമാറിന്റെ വസതിയിൽ പൂർണ്ണ വിശ്രമത്തിലാണ് വിഎസ്. പക്ഷാഘാതത്തെ തുടർന്ന് 2019 ഒക്ടോബർ മുതലാണ് വിഎസ് പൂർണ്ണവിശ്രമത്തിലേക്ക് കടന്നത്. പതിവുപോലെ വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും പ്രിയ നേതാവ് നൂറു വയസ്സ് പിന്നിടുന്നതിന്റെ ആഹ്ലാദത്തിലാണ് അണികൾ. ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിന്റെ […]

India Kerala

മുല്ലപ്പെരിയാർ; കേരളത്തിന്റെ മുകളിൽ തൂങ്ങിക്കിടക്കുന്ന ആപത്തെന്ന് ഞാൻ അന്നേ പറഞ്ഞു- വി.എസ്. അച്യുതാനന്ദൻ

മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണമെന്ന ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ വ്യാപകമാവുന്നതിനിടെ വിഷയത്തിൽ തന്റെ പഴയ പ്രതികരണം പങ്കുവച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ. 2006 ഫെബ്രുവരിയിൽ അദ്ദേഹം പ്രതിപക്ഷ നേതാവായിരിക്കെ നൽകിയ പത്രക്കുറിപ്പും, അതേ വർഷം സെപ്തംബറിൽ മുഖ്യമന്ത്രിയായിരിക്കെ ദേശാഭിമാനിയിൽ എഴുതിയ ലേഖനവുമാണ് ഫേസ്ബുക്കിലൂടെ പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നത്. ” ഏകദേശം 110 കൊല്ലം മുമ്പ് കുമ്മായവും സുർക്കിയും കല്ലും ഉപയോഗിച്ച് പടുത്തുയർത്തിയ ഈ മേജർ അണക്കെട്ടിന്റെ സുരക്ഷിത ആയുസ്സ് തീർന്നിട്ട് തന്നെ നാല് പതിറ്റാണ്ടിലേറെയായി’ എന്ന തന്റെ […]