Kerala

നടിയെ ആക്രമിച്ച കേസിൽ സുപ്രധാന സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം; നിർണായക ശബ്‌ദ രേഖ പുറത്ത്

നടിയെ ആക്രമിച്ച കേസിലെ സുപ്രധാന സാക്ഷികളെ സ്വാധീനിക്കുന്നതിന്റെ ശബ്‌ദ രേഖ പുറത്ത്. ഡോകട്ർ ഹൈദരലിയെ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ശബ്‌ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ ഹൈദരലി നേരത്തെ മൊഴി മാറ്റിപറഞ്ഞിരുന്നു. പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ഈ ശബ്‌ദ സന്ദേശം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതുവരെ നടന്ന തുടരന്വേഷണത്തില്‍ ലഭിച്ച നിര്‍ണായക തെളിവുകളെന്ന് വ്യക്തമാക്കിയാണ് പെന്‍ഡ്രൈവ് കോടതിക്ക് സമര്‍പ്പിച്ചത്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും സുഹ്യത്ത് ശരത്തുമായുള്ള 22 മിനിറ്റ് സംഭാഷണം, ആലുവയിലെ […]