Kerala

വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്ക് ഉയര്‍ത്തിയേക്കും; സൂചന നല്‍കി സിഇഒ

കടുത്ത സാമ്പത്തിക ബാധ്യതയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ഈ വര്‍ഷവും നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് സൂചന. കമ്പനിയ്ക്ക് ഇന്ത്യയില്‍ വളരാനായി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് വോഡഫോണ്‍ എംഡിയും സിഇഒയുമായ രവീന്ദര്‍ താക്കര്‍ സൂചന നല്‍കി. നവംബറില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചതിനോട് ഉപയോക്താക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നിരീക്ഷിച്ചശേഷം മാത്രമേ നിരക്കുകള്‍ വര്‍ധിപ്പിക്കുകയുള്ളൂവെന്നും അദ്ദേഹം ഉറപ്പുനല്‍കി. 4 ജി സേവനങ്ങള്‍ക്ക് നിശ്ചയിച്ച പ്രതിമാസം 99 രൂപ എന്ന നിരക്ക് ഉപയോക്താക്കളെ സംബന്ധിച്ച് ന്യായമായതാണെന്നും അദ്ദേഹം പറഞ്ഞു. 2020- […]

Technology

കേന്ദ്ര സര്‍ക്കാരിനെതിരായ കേസില്‍ വോഡാഫോണിന് അനുകൂല വിധി

20,000 കോടി രൂപയുടെ നികുതി തര്‍ക്ക കേസിലാണ് വോഡാഫോണിന് അന്താരാഷ്ട്ര കോടതിയുടെ അനുകൂല വിധിയുണ്ടായത് കേന്ദ്ര സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ 20,000 കോടി രൂപയുടെ നികുതി തര്‍ക്ക കേസില്‍ വോഡാഫോണിന് അനുകൂല വിധി. ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലാണ് വോഡാഫോണിന് അനുകൂലമായി വിധിച്ചത്. ഇന്ത്യയും നെതർലാൻഡും തമ്മിലെ നിക്ഷേപ കരാറിന് വിരുദ്ധമാണ് ഇന്ത്യയുടെ നികുതി ചുമത്തലെന്ന് കോടതി പറഞ്ഞു. കേസിൽ നീതി ലഭിച്ചതായി വോഡാഫോൺ അധികൃതർ പ്രതികരിച്ചു. രണ്ട് ബില്യന്‍ ഡോളറിന് പുറമെ, കേസ് നടത്തിപ്പുമായി […]