Kerala

സംസ്ഥാനത്തെ കൂടുതൽ സഹകരണ ബാങ്കുകളിൽ ക്രമക്കേട് നടന്നു ; മന്ത്രി വിഎൻ വാസവൻ

സംസ്ഥാനത്തെ കൂടുതൽ സഹകരണ ബാങ്കുകളിൽ ക്രമക്കേട് കണ്ടെത്തിയതായി സഹകരണ മന്ത്രി വി എൻ വാസവൻ നിയസഭയെ അറിയിച്ചു. രേഖാമൂലം നൽകിയ മറുപടിയിലാണ് 49 ബാങ്കുകളിൽ കൂടി ക്രമക്കേട് നടന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. കരുവന്നൂർ ഉൾപ്പെടെ 49 സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 68 പേർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും വാസവൻ നിയസഭയെ അറിയിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നുവെന്നും സഹകരണമന്ത്രി വ്യക്തമാക്കി.

Kerala

കേരളാ ബാങ്ക് ലാഭത്തിലേക്കെന്ന് മന്ത്രി വി.എന്‍ വാസവന്‍; ഒഴിവുള്ള നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടും

കേരള ബാങ്കില്‍ ഒഴിവുള്ള നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചതായി മന്ത്രി വി എന്‍ വാസവന്‍. kerala bankകേരള ബാങ്ക് രൂപീകരണത്തിന് ശേഷം ആദ്യത്തെ സമ്പൂര്‍ണ സാമ്പത്തിക വര്‍ഷം പിന്നിടുമ്പോഴാണ് സഹകരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. കരുവന്നൂര്‍ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമഭേദഗതി വരുന്നതോടെ സഹകരണ ബാങ്കുകളിലെ ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി തടയാനാകും. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി അവതകരിപ്പിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ നിക്ഷേപത്തിലും മൂലധനത്തിലും വര്‍ധനവുണ്ടായി. […]