World

‘വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടരുന്നു, എല്ലാവരും ആശങ്കയില്‍’; സുഡാനിലെ അവസ്ഥ വിവരിച്ച് വ്‌ളോഗര്‍ മാഹിന്‍

സുഡാനില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം തുടരുകയാണെന്ന വിവരം പങ്കുവച്ച് മലയാളി വ്‌ളോഗര്‍ മാഹിന്‍ ഷാ. വെടിവയ്പ്പും ബോംബാക്രമണവും സുഡാനില്‍ ഇപ്പോഴും തുടരുകയാണെന്നും ജനങ്ങള്‍ പരിഭ്രാന്തിയിലാണെന്നും മാഹിന്‍ ട്വന്റിഫോറിലൂടെ അറിയിച്ചു. വ്‌ളോഗര്‍ മാഹിന്‍ ഇപ്പോഴും സുഡാനില്‍ തന്നെ തുടരുകയാണ്.  ലോകയാത്രയുടെ ഭാഗമായാണ് മാഹിന്‍ സുഡാനില്‍ എത്തിപ്പെട്ടത്. യാത്രയുടെ ഭാഗമായി ഈജിപ്ത് വഴിയാണ് മാഹിന്‍ സുഡാനിലെത്തിയത്. നാല്‍പതോളം ദിവസമായി മാഹിന്‍ സുഡാനില്‍ തുടരുകയാണ്. യുദ്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളാണ് ട്വന്റിഫോറിലൂടെ മാഹിന്‍ പങ്കുവച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സാധാരണ നിലയിലുള്ളതിനേക്കാള്‍ ഇരട്ടി […]

Entertainment

ഇടവേള ബാബുവിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; വ്‌ളോഗര്‍ കസ്റ്റഡിയില്‍

താരസംഘടന ‘എഎംഎംഎ’യുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെതിരായ സൈബര്‍ ആക്രമണത്തില്‍ വ്‌ളോഗര്‍ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടവേള ബാബുവിന്റെ പരാതിയില്‍ കാക്കനാട് സൈബര്‍ പൊലീസിന്റേതാണ് നടപടി. ഇടവേള ബാബുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തതിനാണ് നടപടി. തിരുവനന്തപുരം സ്വദേശിയാണ് കൃഷ്ണകുമാര്‍. മൊഴിയെടുക്കാനായി വിളിച്ചുവരുത്തിയ ശേഷം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തെ കുറിച്ച് ഇടവേള ബാബു നടത്തിയ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇതിനിടയിലാണ് കൃഷ്ണകുമാര്‍ തന്റെ സോഷ്യല്‍ മിഡിയ […]

Kerala

ഹണിട്രാപ്പിൽ 68 കാരനെ കുടുക്കി 23 ലക്ഷം തട്ടി; വേ്‌ളാഗറും ഭർത്താവും പിടിയിൽഹണിട്രാപ്പിൽ 68 കാരനെ കുടുക്കി 23 ലക്ഷം തട്ടി; വേ്‌ളാഗറും ഭർത്താവും പിടിയിൽ

ഹണിട്രാപ് കേസിൽ വ്‌ളോഗറും ഭർത്താവും പിടിയിൽ. തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദും വ്‌ളോഗറായ ഭാര്യയുമാണ് അറസ്റ്റിലായത്. 68 കാരനെ കെണിയിൽപ്പെടുത്തി ഭീഷണിപ്പെടുത്തി 23 ലക്ഷം കവർന്നുവെന്നതാണ് കേസ്.  തിരൂർ കൽപ്പകഞ്ചേരിയിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴി റിക്വസ്റ്റ് അയച്ച് ചാറ്റ് ചെയ്താണ് യുവതി ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് വീട്ടിൽ വിളിച്ച് വരുത്തി ബന്ധം പുതുക്കും. ഒടുവിൽ കൊച്ചിയിലേക്ക് വിളിച്ച് വരുത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് ഈ ചിത്രങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് 68 കാരനിൽ […]

Kerala

പേജിൽ ലഹരി ഉപയോഗത്തെ കുറിച്ച് ബോധവത്കരണം; പക്ഷേ സ്വന്തം കാര്യത്തിൽ പ്രാവർത്തികമല്ല; വിക്കി തഗിന്റെ കാറിൽ നിന്ന് പിടിച്ചെടുത്തത് തോക്കും, ലഹരിമരുന്നും

ഇൻസ്റ്റഗ്രാമിൽ എട്ട് ലക്ഷത്തിൽപ്പരം ഫോളോവേഴ്സ് ഉളള റീൽസ് താരം പാലക്കാട് അറസ്റ്റിൽ. കാറിൽ ലഹരിമരുന്നും തോക്കും കടത്താൻ ശ്രമിച്ചതിനാണ് വിക്കി തഗ്ഗ് എന്ന ഇൻസ്റ്റാഗ്രാം പേജ് ഉടമ വിഗ്‌നേഷ് വേണു അറസ്റ്റിലായത്. വാളയാർ ചെക്പോസ്റ്റിലെ വാഹനപരിശോധനക്കിടെ നിർത്താതെ പോയ വിഗ്‌നേഷിന്റെ കാർ ചന്ദ്രനഗറിൽവെച്ച് എക്സൈസ് പിടികൂടുകയായിരുന്നു.  ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണത്തിന് ആരാധാകരുടെ പിന്തുണയുളള റീൽസ് താരമാണ് ആലപ്പുഴ ചുനക്കരദേശം സ്വദേശി വിക്കി തഗ്ഗ് എന്ന വിഗ്‌നേഷ് വേണു.ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിഗ്‌നേഷും സുഹൃത്ത് കായംകുളം കൃഷ്ണപുരം സ്വദേശി […]

Kerala

കുട്ടി ‘ശങ്കരന്റെ’ യഥാർത്ഥ പേര് മറ്റൊന്ന്; തുറന്ന് പറഞ്ഞ് മലയാളികളുടെ പ്രിയ വ്‌ളോഗർ

മലയാളികൾക്ക് വളരെ സുപരിചിതനായ കുട്ടി വ്‌ലോഗർ ആണ് ശങ്കരൻ. നിക്കർ അലക്കി യൂട്യൂബ് ട്രെൻഡിംഗിൽ എത്തിയ തിരുവനന്തപുരം പൂജപ്പുര സ്വദേശി ശങ്കരനെ അറിയാത്ത മലയാളികൾ കുറവാണ്. പിന്നീട് ഇങ്ങോട്ട് ശങ്കരനെ അനുകരിച്ച് പ്രായഭേദമില്ലാതെ നിരവധി പേരാണ് ശങ്കരൻ സ്‌റ്റൈൽ അനുകരിക്കാൻ തുടങ്ങിയത്. നിധിൻ എന്നാണ് ശങ്കരന്റെ യഥാർത്ഥ പേര്. എന്നാൽ വ്ളോഗ് തുടങ്ങിയപ്പോൾ വീട്ടിൽ വിളിക്കുന്ന ശങ്കരൻ എന്ന ചെല്ലപ്പേര് തന്നെ സ്വീകരിച്ചു. അടുത്തുള്ള കടയിൽ പോയി വീട്ടു സാധനങ്ങൾ മേടിക്കുന്ന ശന്കരന്റെ ട്രാവൽ വ്‌ലോഗും, ഉണക്കമീൻ […]

Kerala

റിസർവ് വനത്തിൽ അനധികൃതമായി വീഡിയോ ചിത്രീകരിച്ച സംഭവം; വ്‌ളോഗറെ അറസ്റ്റ് ചെയ്യാൻ നീക്കം

റിസർവ് വനത്തിൽ അനധികൃതമായി വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ വനിത വ്‌ളോഗർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വനം വകുപ്പ്. വ്‌ളോഗർ അമല അനുവിനെ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുകയാണ്. അമല ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും എത്താത്തതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ പുനലൂർ വനം കോടതിയിൽ വിശദറിപ്പോർട്ട് നൽകി. മാമ്പഴത്തറ റിസർവ് വനത്തിൽ ഹെലിക്യാം ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി, കാട്ടനായെ ഭയപ്പെടുത്തി ഓടിച്ചു തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തിരിക്കുന്നത്. അമല അനു ഒളിവിലെന്ന് […]

Kerala

വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗ കേസ്

വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗ കേസ്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വിവാഹ വാഗ്‌ദാനം നൽകി കൊച്ചിയിലെ 2 ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ് ഐ ആർ റിപ്പോർട്ട്. ആലുവയിലെ ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചതായും എഫ്‌ഐആർ റിപ്പോർട്ട്. ഒളിവിലായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. യൂട്യൂബ് വ്ളോ​ഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈം​ഗിക ആരോപണം ഉയർന്നിട്ട് അധികമായില്ല. വിമൻ എ​ഗെനസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ […]