സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് മാര്‍പ്പാപ്പ പുടിനോട് ഇത്തരമൊരു അഭ്യര്‍ത്ഥനയുമായി രംഗത്തെത്തുന്നത്. അക്രമത്തിന്റേയും മരണത്തിന്റേയും അപകടകരമായ ഈ ചുഴിയില്‍ നിന്ന് പുറത്തുകടക്കാനാണ് മാര്‍പ്പാപ്പ ആവശ്യപ്പെടുന്നത്. ( Pope Francis begs Putin to end Ukraine war) യുദ്ധം സൃഷ്ടിച്ച ഈ നരകതുല്യമായ അവസ്ഥയെ ശക്തമായി അപലപിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രസ്താവിച്ചു. ആണവ ആയുധങ്ങള്‍ പ്രയോഗിക്കപ്പെടാനുള്ള സാധ്യത പോലും നിലനില്‍ക്കുന്ന അപകടകരമായ […]
Tag: vladimir zelensky
സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും മരണച്ചുഴിയില്‍ നിന്ന് പുറത്തുകടക്കൂ; പുടിനോട് അപേക്ഷിച്ച് മാര്‍പ്പാപ്പ
സ്വന്തം ജനതയെ ഓര്‍ത്തെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധം ആരംഭിച്ച ശേഷം ഇതാദ്യമായാണ് മാര്‍പ്പാപ്പ പുടിനോട് ഇത്തരമൊരു അഭ്യര്‍ത്ഥനയുമായി രംഗത്തെത്തുന്നത്. അക്രമത്തിന്റേയും മരണത്തിന്റേയും അപകടകരമായ ഈ ചുഴിയില്‍ നിന്ന് പുറത്തുകടക്കാനാണ് മാര്‍പ്പാപ്പ ആവശ്യപ്പെടുന്നത്. ( Pope Francis begs Putin to end Ukraine war) യുദ്ധം സൃഷ്ടിച്ച ഈ നരകതുല്യമായ അവസ്ഥയെ ശക്തമായി അപലപിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രസ്താവിച്ചു. ആണവ ആയുധങ്ങള്‍ പ്രയോഗിക്കപ്പെടാനുള്ള സാധ്യത പോലും നിലനില്‍ക്കുന്ന അപകടകരമായ […]
റഷ്യയെ പരാജയപ്പെടുത്താൻ ട്രസ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു; സെലെൻസ്‌കി
റഷ്യയെ പരാജയപ്പെടുത്താൻ ബ്രിട്ടന്റെ പുതിയ കൺസർവേറ്റീവ് നേതാവ് ലിസ് ട്രസ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. ട്രസ്സുമായുള്ള സഹകരണത്തിന്റെ തുടക്കത്തിനായി കാത്തിരിക്കുകയാണെന്ന് തന്റെ ദൈനംദിന പ്രസംഗത്തിൽ സെലെൻസ്‌കി പറഞ്ഞു. “നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനും, റഷ്യൻ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. യുക്രൈൻ ജനതയ്ക്ക് നിങ്ങളെ നന്നായി അറിയാം, നിങ്ങൾ യൂറോപ്യൻ രാഷ്ട്രീയത്തിന്റെ നന്മയുടെ വശം ചേർന്ന് നിൽക്കുന്നു. നമ്മുടെ ഐക്യം കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം” – സെലെൻസ്‌കി കൂട്ടിച്ചേർത്തു. ഫെബ്രുവരി 24 […]
പുടിനേയും സെലന്‍സ്‌കിയേയും നേരില്‍ കണ്ട് ചര്‍ച്ച നടത്താന്‍ യുഎന്‍ സെക്രട്ടറി ജനറല്‍; ഉടന്‍ കീവിലേക്ക്
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുക്രൈനിലേക്ക്. റഷ്യ, യുക്രൈന്‍ പ്രസിഡന്റുമാരുമായും വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം ചര്‍ച്ച നടത്തും. വ്യാഴാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ കീവ് സന്ദര്‍ശിക്കുമെന്നാണ് വിവരം. യുദ്ധം അവസാനിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങളുടെ ഭാഗമായാണ് അന്റോണിയോ ഗുട്ടെറസ് നേരിട്ട് ചര്‍ച്ചകള്‍ക്കായി എത്തുന്നത്. ചൊവ്വാഴ്ച മോസ്‌കോയിലെത്തുന്ന ഗുട്ടെറസിനെ പുടില്‍ നേരിട്ടെത്തി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം പ്രസിഡന്റിനൊപ്പം ഉച്ചഭക്ഷണവും കഴിക്കും. വ്യാഴാഴ്ച യുക്രൈനിലെത്തുന്ന ഗുട്ടെറസിനെ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി സ്വീകരിക്കും. […]
‘അവനെ ഞാൻ തകർത്തുകളയുമെന്ന് പറഞ്ഞേക്ക്’; സമാധാന സന്ദേശമയച്ച സെലൻസ്കിയ്ക്ക് പുടിന്റെ മറുപടി
സമാധാന സന്ദേശമയച്ച യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കിയ്ക്ക് പ്രകോപന മറുപടിയുമായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ. ‘അവനെ ഞാൻ തകർത്തുകളയുമെന്ന് പറഞ്ഞേക്ക്’ എന്നായിരുന്നു പുടിൻ സെലൻസ്കിയ്ക്ക് മറുപടി നൽകിയത്. സെലൻസ്കിയുടെ സമാധാന സന്ദേശവാഹകനും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മുൻ ഉടമയുമായ റോമൻ അബ്രമോവിച്ചിനോടായിരുന്നു പുടിൻ്റെ മറുപടി. യുദ്ധം അവസാനിപ്പിക്കണമെന്ന സെലൻസ്കിയുടെ കൈപ്പടയിഴുതിയ കുറിപ്പ് അബ്രമോവിച്ച് പുടിനു കൈമാറിയിരുന്നു. ഇത് വായിച്ചതിനു ശേഷമാണ് പുടിൻ മറുപടി നൽകിയത്. അബ്രമോവിച്ചിന് വിഷബാധയേറ്റതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി കഴിഞ്ഞ ദിവസം ചില […]
പുടിനുമായി സംസാരിക്കാൻ തയാർ, യുദ്ധം അവസാനിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ച മാത്രം; സെലന്‍സ്‌കി
യുദ്ധം അവസാനിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ച മാത്രമാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കി. പുടിനുമായി സംസാരിക്കാന്‍ താന്‍ തയാറാണെന്നും സെലന്‍സ്‌കി പറഞ്ഞു. ‘ യുദ്ധം നിര്‍ത്താന്‍ ഞങ്ങള്‍ക്ക് ഒരു ശതമാനം അവസരമുണ്ടെങ്കില്‍, ഞങ്ങള്‍ ഈ അവസരം ഉപയോഗിക്കേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. ചര്‍ച്ചയാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക വഴി. പുടിനുമായി സംസാരിക്കാന്‍ തയാറാണ്’- സെലന്‍സ്‌കി പറഞ്ഞു. എന്നാൽ ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ അത് മൂന്നാം ലോക മഹായുദ്ധത്തെ അര്‍ത്ഥമാക്കുമെന്ന് സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ അധിനിവേശം നാലാമത്തെ ആഴ്ചയിലാണ്. നിരവധിപ്പേര്‍ […]
ചർച്ചകൾ പരാജയപ്പെട്ടാൽ മൂന്നാംലോക മഹായുദ്ധം; മുന്നറിയിപ്പുമായി സെലൻസ്‌കി
ചർച്ചകൾ പരാജയപ്പെട്ടാൽ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് പോകുമെന്ന് യുക്രൈൻ പ്രസിഡന്റ് വഌദിമിർ സെലൻസ്‌കി. യുക്രൈനിലെ ജനങ്ങൾ മരിക്കണമെന്ന് റഷ്യ ആഗ്രഹിക്കുന്നുവെന്ന് സെലൻസ്‌കി കുറ്റപ്പെടുത്തി. അർത്ഥവത്തായ സമാധാന ചർച്ചയ്ക്ക് തയ്യാറാകണമെന്ന് സെലൻസ്‌കി റഷ്യയോട് ആവശ്യപ്പെട്ടു. അധിനിവേശത്തിന്റെ ഇരുപത്തിയഞ്ചാം ദിവസം, യുക്രൈനിൽ ആക്രമണം കൂടുതൽ കടുപ്പിച്ചിരിക്കുകയാണ് റഷ്യ. യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോൾ കീഴടക്കാനാണ് റഷ്യൻ സൈന്യത്തിന്റെ ശ്രമം. മരിയുപോളിന്റെ തെരുവുകളിൽ റഷ്യൻ സേന വ്യാപക വെടിവയ്പ്പ് നടത്തുന്നതിനാൽ ഇവിടങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനാകുന്നില്ലെന്ന് മേയർ വാദിം ബോയ്‌ചെങ്കോ അറിയിച്ചു. […]