Kerala

കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞിന് വിജയം ഉറപ്പാണെന്ന് മുസ്‍ലിം ലീഗ് പ്രാദേശിക നേതൃത്വം

കളമശ്ശേരിയിൽ വി.കെ ഇബ്രാഹിം കുഞ്ഞ് സ്ഥാനാർഥിയായാൽ മാത്രമേ മണ്ഡലം നിലനിര്‍ത്താന്‍ കഴിയൂ എന്ന് മുസ്‌ലിം ലീഗ്‌ പ്രാദേശിക നേതൃത്വം. പാലാരിവട്ടം പാലം അഴിമതി രാഷ്ട്രീയപ്രേരിത ആരോപണം മാത്രമാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ഇതിന് മറുപടി നല്‍കുമെന്നും ലീഗ് പ്രാദേശിക നേതാക്കള്‍ പറയുന്നു. കളമശ്ശേരിയില്‍ ഇബ്രാഹീംകുഞ്ഞ് മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നും വിവാദങ്ങളൊന്നും തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നുമാണ് ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ പ്രതീക്ഷ. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന് ഏലൂര്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍ പി.എം അബൂബക്കര്‍‌ പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ […]

India Kerala

പാലാരിവട്ടം അഴിമതി കേസ് വാദത്തിനിടെ ഊരാളുങ്കല്‍ വിഷയം ഉന്നയിച്ച് ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച വിധി പറയാനായി ഹൈക്കോടതി മാറ്റി. കരാറുകാർക്ക് മുന്‍കൂറായി പണം നല്‍കുന്നത് ആദ്യമായല്ലെന്നും ഊരാളുങ്കല്‍ സർവീസ് സൊസൈറ്റിക്ക് ഇങ്ങനെ പണം നല്‍കിയിട്ടുണ്ടെന്നും ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ മറ്റ് കരാറുകളുമായി ഈ കരാറിനെ താരതമ്യം ചെയ്യേണ്ടതില്ലെന്ന് സർക്കാരും കോടതിയിൽ വാദിച്ചു. ഇബ്രാഹിംകുഞ്ഞിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. പാലാരിവട്ടം പാലം അഴിമതി കേസിൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ […]

Kerala

ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ തള്ളി; വിജിലൻസിന് ചോദ്യം ചെയ്യാം

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസിന് വ്യവസ്ഥകളോടെ അനുമതി ലഭിച്ചു. നവംബർ 30 ന് സ്വകാര്യ ആശുപത്രിയിലെത്തി ചോദ്യം ചെയ്യാനാണ് അനുമതി. സര്‍ക്കാര്‍ ആശുപത്രിയില്‍ നിലവിലെ ചികിത്സയ്ക്ക് സൌകര്യമില്ലെന്ന ഡി.എം.ഒയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രിയിൽ തുടരാൻ നേരത്തെ തന്നെ കോടതി അനുമതി നൽകിയിരുന്നു. ഡോക്ടറുടെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യൽ അനുവദിക്കാവൂ എന്ന് ഇബ്രാഹിംകുഞ്ഞിന്‍റെ അഭിഭാഷകന്‍ കോടതിയോട് […]

Kerala

തുടര്‍‌ചികിത്സ ആവശ്യം; ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ തുടർന്നേക്കും

പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ തു​ര്‍​ന്നേ​ക്കു​മെ​ന്ന് സൂ​ച​ന. ഇബ്രാഹിംകുഞ്ഞിന് തുടർചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ വിജിലൻസിനെ അറിയിച്ചതായാണ് വിവരം. കൊ​ച്ചി​യി​ലെ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞു​ള്ള​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ അ​റ​സ്റ്റി​ല്‍ നി​ന്നും ര​ക്ഷ​നേ​ടാ​നാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ച​തെ​ന്നാ​ണ് വിജിലന്‍സ് പറയുന്നത്. അ​തേ​സ​മ​യം, മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഇ​ബ്രാ​ഹിം കു​ഞ്ഞ് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കു​മെ​ന്നാ​ണ് വി​വ​രം. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി […]

Kerala

വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിൽ

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെത്തിയാണ് വിജിലൻസ് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ വിജിലൻസ് സംഘം വീട്ടിൽ എത്തിയിരുന്നു. എന്നാൽ ഇന്നലെ രാത്രി തന്നെ ഇബ്രാഹിംകുഞ്ഞ് ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിജിലൻസ് നീക്കം ചോർന്നതിന് പിന്നാലെയാണ് അറസ്റ്റ് തടയാനുള്ള നീക്കവുമായി ഇബ്രാഹിം കുഞ്ഞ് ചികിത്സ തേടിയതെന്ന ആരോപണം നിലനിൽക്കെയാണ് വിജിലൻസിന്റെ നിർണായക നീക്കം. രണ്ട് സംഘമായി തിരിഞ്ഞാണ് […]