വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15 ൽ നിന്ന് ക്രെയ്‌നുകൾ ഇറക്കി. ആദ്യ യാർഡിലേക്കുള്ള ക്രെയ്‌നുകളാണ് ഇറക്കിയത്. കടൽ ശാന്തമാകാത്തതും, ചൈനീസ് ജീവനക്കാർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനെ തുടർന്നും ആഘോഷപൂർവം സ്വീകരണം നൽകി നാലു ദിവസമായിട്ടും ക്രെയിനുകൾ ഇറക്കാനായിരുന്നില്ല. ( vizhinjam first set of crane unloaded ) രണ്ടു ജീവനക്കാർക്ക് ബർത്തിൽ ഇറങ്ങാൻ ഇന്നലെയാണ് എഫ്ആർആർഒ അനുമതി നൽകിയത്. സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഒക്ടോബർ 15നാണ് വിഴിഞ്ഞം […]
Tag: Vizhinjam Project
വിഴിഞ്ഞം തുറമുഖ വിരുദ്ധസമരം; പത്തൊമ്പതാം ദിവസത്തിലേക്ക്
വിഴിഞ്ഞം തുറമുഖ നിർമാണത്തിന് എതിരേ ലത്തിൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ തുറമുഖ കവാടത്തിന് മുന്നിൽ നടത്തുന്ന സമരം പത്തൊമ്പതാം ദിവസത്തിലേക്ക് കടന്നു. സമരം കൂടുതൽ ശക്തമായി തുടരാനാണ് മത്സ്യത്തൊഴിലാളികളുടെയും ലത്തീൻ രൂപതയുടേയും തീരുമാനം. തിങ്കളാഴ്ച മുതൽ വൈദികരുടെ നേതൃത്വത്തിൽ ഉപവാസ സമരം തുടങ്ങും. വലിയതുറ, കൊച്ചുതോപ്പ്, തോപ്പ് എന്നീ ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ സമരം. കോടതി ഉത്തരവ് മാനിച്ച് തുടർസമരങ്ങളിൽ ഇനി ബാരിക്കേഡുകൾ മറികടന്ന് തുറമുഖത്തിനകത്ത് കയറി പ്രതിഷേധിക്കേണ്ട എന്നാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നിർദേശം. ഉപരോധ […]
വിഴിഞ്ഞം പ്രതിഷേധം: ആവശ്യങ്ങളിൽ ഉറച്ചു തന്നെ, സമരവുമായി മുന്നോട്ടെന്ന് ലത്തീൻ അതിരൂപത
വിഴിഞ്ഞം സമരവുമായി മുന്നോട്ടെന്ന് ലത്തീന്‍ അതിരൂപത. പ്രതിഷേധ സമരം ശക്തമാക്കാൻ വൈദികരുടെ യോഗത്തിൽ തീരുമാനം. തുറമുഖ നിർമാണം തടയണം എന്നതുൾപ്പടെയുള്ള ഏഴ് ആവശ്യങ്ങളില്‍ ഉറച്ചു നിൽക്കും. ഭൂരിപക്ഷം ആവശ്യങ്ങളിലും തീരുമാനമായി എന്നത് വ്യാജ പ്രചാരണമാണ്. തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് അഞ്ച് സെന്റും വീടും നൽകി മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ ഉണ്ടാക്കണം. സമരവേദി വിഴിഞ്ഞത്ത് നിന്നും മാറ്റില്ലെന്നും വൈദികര്‍ വ്യക്തമാക്കി. വൈദികരുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്താനും ആലോചനയുണ്ട്. സർക്കാർ ഉറപ്പുകൾ പ്രായോഗിക തലത്തിൽ […]
വിഴിഞ്ഞം സമരം 17 ആം ദിനം; അദാനി ഗ്രൂപ്പ് ഹർജികൾ ഇന്ന് പരിഗണിക്കും
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഇന്ന് പതിനേഴാം ദിനം. പുനരധിവാസ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും, സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സമരസമിതി. അതേസമയം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഹോവേ എഞ്ചിനീയറിംഗ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ നൽകിയ ഹർജികളാണ് ജസ്റ്റിസ് അനു ശിവരാമൻ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. വിഴിഞ്ഞത്തേത് സ്വകാര്യ പദ്ധതിയല്ലെന്നായിരുന്നു അദാനി […]