Kerala

വിഴിഞ്ഞം തുറമുഖ കവാടത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉപരോധ സമരം ഇന്നും തുടരും

വിഴിഞ്ഞം തുറമുഖ കവാടത്തിലെ മത്സ്യത്തൊഴിലാളികളുടെ ഉപരോധ സമരം ഇന്നും തുടരും. സർക്കാരുമായുള്ള ചർച്ചയിൽ അനുരഞ്ജനത്തിന് വഴിയൊരുങ്ങിയെങ്കിലും എല്ലാ ആവശ്യങ്ങളും പരിഗണിക്കുംവരെ സമരം തുടരുമെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്. എന്നാൽ സമരം പ്രക്ഷുബ്ധമാകില്ലെന്ന് ഇന്നലെ നടന്ന ചർച്ചയിൽ സമരസമിതി സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ട്. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുക മണ്ണെണ്ണ സബ്‌സിഡി വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളിൽ മുഖ്യമന്ത്രിയുമായി തുടർ ചർച്ച നടക്കും വരെ തുറമുഖ കവാടത്തിനു മുന്നിലെ രാപ്പകൽ സമരം തുടരാനാണ് അതിരൂപതയുടെ തീരുമാനം . വിഴിഞ്ഞം ഇടവകയാണ് അഞ്ചാം […]

Kerala

‘രാഷ്ട്രീയം പറയരുത്’; വിഴിഞ്ഞത്ത് വി.ഡി സതീശനെതിരെ പ്രതിഷേധവുമായി സമരക്കാർ

വിഴിഞ്ഞത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം സമരക്കാർ രംഗത്ത്. സമരപ്പന്തലിൽ രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വി ഡി സതീശൻ പ്രസംഗിച്ച് മടങ്ങുന്നതിനിടെയാണ് രാഷ്ട്രീയം പറയരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉണ്ടായത്. ചേരിതിരിഞ്ഞായിരുന്നു പ്രതിഷേധം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ടു മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിനു യുഡിഎഫും കോൺഗ്രസും പിന്തുണ നൽകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു. വിഴിഞ്ഞം തുറമുഖ നിർമാണത്തെത്തുടർന്നു മറ്റു തീരങ്ങളിൽ ആഘാതമുണ്ടാകുന്ന ഗുരുതര പ്രശ്‌നമുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രശ്നപരിഹാരത്തിനു […]

Kerala

വിഴിഞ്ഞം രാപകൽ സമരം മൂന്നാം ദിവസം

വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരം മൂന്നാം ദിവസം. ഇന്ന് കരുങ്കുളം, പുല്ലുവിള ഇടവകകളുടെ നേതൃത്വത്തിലാണ് സമരം നടത്തുക. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തും. ഇതേ മാതൃകയിൽ 31ആം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം. സ്ഥലത്തെ ക്രമസമാധാന പ്രശ്നം ചർച്ച ചെയ്യാൻ ജില്ലാ ഭരണകൂടം യോഗം വിളിച്ചിട്ടുണ്ടെങ്കിലും അതിരൂപത നേതൃത്വം ഇതുവരെ മറുപടി നൽകിയിട്ടില്ല. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവച്ച് ആഘാത പഠനം നടത്തുക, പുനരധിവാസം […]

Kerala

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ രാപ്പകല്‍ സമരം തുടരുന്നു

വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകല്‍ സമരം തുടരുന്നു. തീരശോഷണവും പുനരധിവാസ പ്രശ്‌നങ്ങളും ഉയര്‍ത്തി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. പൂവാര്‍, പുതിയതുറ ഇടവകകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുല്ലൂരിലെ രാപ്പകല്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കും. 31ാം തീയതി വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂര്‍ത്തിയാക്കുക, തീരശോഷണം തടയാന്‍ നടപടി എടുക്കുക, സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക എന്നിങ്ങനെ 7 ആവശ്യങ്ങള്‍ […]

Kerala

വിഴിഞ്ഞം തുറമുഖനിർമാണം; പ്രതിഷേധവുമായി ലത്തീൻ അതിരൂപത

വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധം. അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ഇന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് പ്രതിഷേധമാർച്ച് നടത്തും. തുറമുഖത്തിൻ്റെ പ്രധാന കവാടം ഉപരോധിക്കും. ഏഴിന ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ കരിങ്കൊടി ഉയർത്തി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാർ ലാഘവത്തോടെ കാണുന്നു എന്ന് അതിരൂപത വികാരി ജനറൽ യൂജിൻ പെരേര പറയുന്നു. തീരശേഷണത്തിന് കാരണം അദാനിയുടെ വിഴിഞ്ഞം തുറമുഖ നിർമ്മാണമെന്നാണ് തീരദേശവാസികളുടെ ആരോപണം. ശരിയായ പഠനത്തിൻറെ അടിസ്ഥാനത്തിലല്ല […]

Kerala

വിഴിഞ്ഞം തുറമുഖ നിർമാണം; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി തിരു. ലത്തീൻ അതിരൂപത

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ലത്തീൻ അതിരൂപത. അടുത്ത ചൊവ്വാഴ്ച്ച കരിദിനമാചരിക്കും. തുടർന്ന് വിഴിഞ്ഞം തുറമുഖത്തിന് മുന്നിൽ രാപ്പകൽ സമരത്തിനും തീരുമാനം. തുടർസമര പരിപാടികൾ തീരുമാനിക്കാൻ നാളെ യോഗം ചേരും. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തങ്ങളുടെ കിടപ്പാടം ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ച് തീരദേശവാസികളും ലത്തീന്‍ സഭയും ശക്തമായ പ്രതിഷേധത്തിലാണ്. കഴിഞ്ഞദിവസം സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നഗരത്തിലേക്ക് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തീരദേശവാസികള്‍ വള്ളങ്ങളുമായി സമരത്തിനെത്തിയിരുന്നു. തീരശേഷണത്തിന് കാരണം അദാനിയുടെ വിഴിഞ്ഞം തുറമുഖ […]

Kerala National

2023 ഓടെ ആദ്യ കപ്പല്‍ വിഴിഞ്ഞത്തെത്തും; മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

വിഴിഞ്ഞം തുറുമുഖം 2023 ലെ ഓണത്തോട് അനുബന്ധിച്ച് ആദ്യ ഘട്ടം കമ്മീഷന്‍ ചെയ്യും. മാർച്ചിൽ ആദ്യ കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. പുനരധിവാസ പ്രശ്‌നം പരിഹരിക്കും. പണികൾക്ക് പാറയുടെ ലഭ്യത ഉറപ്പ് വരുത്തും. കൂടുതൽ നിക്ഷേപം നടത്താൻ അദാനി കമ്പനി അറിയിച്ചു. മുഖ്യമന്ത്രിയും തുറുമുഖമന്ത്രിയുമായി അദാനി പോര്‍ട്ട്‌സ് സിഇ ഒ കരണ്‍ അദാനി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ആയത്. വിഴിഞ്ഞം തുറുമുഖം സംബന്ധിച്ച് നിലനിള്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അദാനി പോര്‍ട്ട്‌സ് […]

Kerala

വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചു

നൂറാമത് ക്രൂചെയ്ഞ്ച് പൂർത്തിയാക്കിയതോടെ തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചു. ഔദ്യോഗിക പ്രഖ്യാപനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നടത്തി. സിംഗപ്പൂരിൽ നിന്നും ഫുജൈറയിലേക്കുള്ള സ്റ്റി ലോറ്റസ് എന്ന കപ്പലാണ് വിഴിഞ്ഞത്ത് നൂറാമാനായെത്തിയത്. തുറമുഖ വകുപ്പും കസ്റ്റംസും ആരോഗ്യവകുപ്പും എമിഗ്രേഷനും ഷിപ്പിംഗ് ഏജൻസിയും ചേർന്നാണ് കപ്പലിനെ വരവേറ്റത്. അഞ്ച് മാസത്തിനിടയിൽ നൂറാമത്തെ കപ്പലും തീരത്ത് എത്തിയതോടെ ഒരു കോടി എട്ട് ലക്ഷം രൂപയാണ് സർക്കാരിന് ലഭിച്ചത്. അന്താരാഷ്ട്ര ചാനലിന്റെ സാമിപ്യം. കടലിന്റെ ആഴം എന്നീ ഘടകങ്ങളാണ് […]

Kerala

വിഴിഞ്ഞം നിര്‍മാണ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം ഉണ്ടാകണം: ഉമ്മന്‍ ചാണ്ടി

വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ച പൊളിഞ്ഞത് അങ്ങേയറ്റം ആശങ്കാജനകമെന്നും സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി. നേരത്തെ നല്‍കിയ ഉറപ്പുകള്‍ പാലിക്കാതിരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ നാട്ടുകാര്‍ രേഖാമൂലമായ ഉറപ്പാണ് ആവശ്യപ്പെടുന്നത്. തുറമുഖ നിര്‍മാണത്തിന് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയുള്ള ഈ സമയത്ത് 18 ദിവസമായി തുടരുന്ന സമരത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ നഷ്ടത്തിന് പരിഹാരം കാണുകയും നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കി നിര്‍മാണ […]