National

കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ISPS സ്ഥിര അംഗീകാരം

ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള ഇൻ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന lSPS ( ഇൻ്റർ നാഷണൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് സെക്യൂരിറ്റി കോഡ്) അംഗീകാരം കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ലഭിച്ചു. കേന്ദ്ര സർക്കാറിൻ്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആൻ്റ് പോർട്ടിൻ്റെ കീഴിലുള്ള മറൈൻ മർച്ചൻ്റ് ഡിപ്പാർട്ട്മെൻ്റാണ് ഈ അംഗീകാരം നൽകുന്നത്. കേരള മാരിടൈം ബോർഡിൻ്റെ ശ്രമഫലമായി സംസ്ഥാനത്തെ നാല് ചെറുകിട തുറമുഖങ്ങൾക്ക് ആറുമാസ കാലാവധിയിൽ ISPS താൽക്കാലിക അംഗീകാരം ലഭിച്ചിരുന്നു. ഈ താൽക്കാലിക അംഗീകാരമാണ് ബന്ധപ്പെട്ടവരുടെ തുടർപരിശോധകൾക്ക് ശേഷം […]

Kerala

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ഷെൻഹുവ-24 ഇന്ന് എത്തും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ഷെൻഹുവ-24 ഇന്ന് എത്തും. വിഴിഞ്ഞത്ത് എത്തുന്ന മൂന്നാമത്തെ ചരക്കു കപ്പലാണ് ഷെൻഹുവ-24.പുറംകടലിൽ നങ്കൂരമിട്ട കപ്പൽ രാവിലെയോടെ ബെർത്തിലേക്ക് അടുപ്പിക്കും. നവംബർ 10നാണ് ചൈനയിൽ നിന്ന് വിഴിഞ്ഞത്തേക്ക് ആവശ്യമായ 6 യാർഡ് ക്രെയിനുകളുമായി ഷെൻഹുവ-24 യാത്ര തിരിച്ചത്. അടുത്തമാസം 15ഓടെ നാലാമത്തെ കപ്പൽ തീരത്ത് എത്തും. 32 ക്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ തുറമുഖത്തിന് ആവശ്യം വരുന്നത്.

HEAD LINES Kerala

‘ഷെൻ ഹുവ 29’; വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു

വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു. ഷെൻ ഹുവ 29 ആണ് ഷാങ്ഹായിൽ നിന്നും പുറപ്പെട്ടത്. ക്രയിനുകളുമായി കപ്പൽ അടുത്ത മാസം 15 ന് എത്താൻ സാധ്യത. നിലവിൽ തുറമുഖത്തെത്തിയ ഷൈൻ ഹുവ 15ൽ നിന്ന് അവസാനത്തെ ക്രയിൻ ഇറക്കാൻ ഇന്ന് ശ്രമം തുടരും.(A second ship coming for Vizhinjam port ) അതേസമയം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കണ്ടെയ്നര്‍ നീക്കം നടത്തുന്നതിനായി ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി എത്തുന്നു. ജനീവ ആസ്ഥാനമായുള്ള മെഡിറ്ററേനിയന്‍ […]

Kerala

വിഴിഞ്ഞം സമവായം; മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

വിഴിഞ്ഞം സമവായത്തിനായി മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ ഉപസമിതിയുമായി വൈകിട്ട്‌ അഞ്ചിനാണ് ചർച്ച. സമവായ ഫോർമുല രൂപീകരിക്കാനാണ് ചർച്ചയെന്നാണ് സൂചന. ലത്തീൻ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ഒപ്പം തന്നെ കാതോലിക്കാ ബാവ എന്നിവർ ചീഫ് സെക്രട്ടറിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. അതിനുശേഷം കാതോലിക്കാബാവ മുഖ്യമന്ത്രിയെ തന്നെ കണ്ടിരുന്നു. ആ ചർച്ചകളിലെല്ലാം സമരസമിതിയുടെ ആവശ്യങ്ങൾ സംബന്ധിച്ച് ചില നിർദ്ദേശങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അത് മുൻനിർത്തി സമവായത്തിലേക്കെത്തിക്കുകയെന്നതാണ് സർക്കാരിന് മുന്നിലുള്ള ലക്ഷ്യം. […]

Kerala

വിഴിഞ്ഞം സമരം: സർക്കാരിനെതിരായ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംഘർഷത്തിൽ സ്വീകരിച്ച നിയമനടപടികൾ അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വൈദികൻ ഉൾപ്പെടെ പദ്ധതി പ്രദേശത്തു അതിക്രമിച്ചു കയറിയെന്നും സംഘർഷം ഉണ്ടാക്കിയെന്നും പൊലീസിൻ്റെ സത്യവാങ്മൂലം. ലഹളയുണ്ടാക്കിയവർക്കെതിരെയും പ്രേരിപ്പിച്ചവർക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. വിഷയത്തിലെ തൽസ്ഥിതി വിവരങ്ങൾ സർക്കാർ കോടതിയെ അറിയിക്കും. അതേസമയം വിഴിഞ്ഞത്ത് 27നു നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 3,000 പേർക്കെതിരെ കേസെടുത്തെന്നും 85 ലക്ഷം രൂപയുടെ നഷ്ടം […]

Kerala

വിഴിഞ്ഞത്തെ സംഘർഷം; കെഎസ്ആർടിസി ബസുകൾ തകർത്തതിനും കേസ്

വിഴിഞ്ഞത്തെ സംഘർഷത്തിൽ കെഎസ്ആർടിസി ബസുകൾ തകർത്തതിനും കേസ്. ഞായറാഴ്ച വിഴിഞ്ഞം ഡിപ്പോയ്ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എട്ടു ലക്ഷം രൂപയോളം നഷ്ടമുണ്ടായെന്നും എഫ്ഐആർ. ആക്രമണത്തിനും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്തേക്ക് കൂടുതൽ പൊലീസുകാരെ എത്തിച്ചു. ഇതിന്റെ ഭാ​ഗമായി ശബരിമലയിൽ നിന്ന് 100 പൊലീസുകാരെ വിഴിഞ്ഞത്തേക്ക് നിയോഗിച്ചു. അധിക ഡ്യൂട്ടിക്കായി നിയോഗിച്ച പൊലീസുകാരോട് വിഴിഞ്ഞത്തേക്ക് എത്താനാണ് നിർദേശം. എത്രയും വേഗം വിഴിഞ്ഞത്ത് എത്താനും അറിയിപ്പിൽ പറയുന്നു. അതേസമയം, വിഴിഞ്ഞം സംഘർഷത്തിന്റെ […]

Kerala

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമം; കണ്ടാലറിയാവുന്ന മൂവായിരത്തോളം പേർക്കെതിരെ കേസെടുത്തു

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന മൂവായിരത്തോളം പേർക്കെതിരെ കേസെടുത്തു. ലഹളയുണ്ടാക്കൽ, പൊലീസ് സ്റ്റേഷൻ ആക്രമണം, വധശ്രമം, പൊലീസുകാരെ തടഞ്ഞു വെയ്ക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ,പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.  അതേസമയം, വിഴിഞ്ഞത്ത് ഇന്ന് സമാധാന ചർച്ച നടത്തും. രാവിലെ സർവകക്ഷി യോഗം ചേരും. യോഗത്തിൽ മന്ത്രിമാർ പങ്കെടുത്തേക്കും. വിഴിഞ്ഞത് രാവിലെ 8.30ന് തീരവാസികളുമായു 10.30ന് അതിരൂപത പ്രതിനിധികളുമായും തുടർന്ന് കളക്ടറുമായും ചർച്ച നടത്തും. സംഘർഷത്തിന് പിന്നാലെ വിഴിഞ്ഞത്ത് വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. […]

Kerala

വിഴിഞ്ഞം സമരം; അദാനി ഗ്രൂപ്പിന്റെ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

വിഴിഞ്ഞം തുറമുഖ വിഷയത്തില്‍ അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഴിഞ്ഞത്ത് പൊലീസ് സുരക്ഷ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പായില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ ആരോപണം. ചീഫ് സെക്രട്ടറി അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരെയും, സമരം നയിക്കുന്ന വൈദികര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തുറമുഖ നിര്‍മാണം നിലച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കോടതി തേടിയിട്ടുണ്ട്. പൊലീസ് സുരക്ഷ വേണമെന്ന അദാനി ഗ്രൂപ്പിന്റെയും, കരാര്‍ കമ്പനിയുടെയും ആവശ്യം നേരത്തെ അനുവദിച്ച ജസ്റ്റിസ് […]

Kerala

വിഴിഞ്ഞം സമരം; സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ലത്തീൻ അതിരൂപത

വിഴിഞ്ഞം സമരത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത. സമരത്തിനെതിരെ കേന്ദ്രസേനയെ ഇറക്കാനുള്ള അദാനി ഗ്രൂപ്പിൻറെ ശ്രമങ്ങൾക്ക് സർക്കാർ ഒത്താശ ചെയ്യുന്നുവെന്ന് സമരസമിതി ആരോപിച്ചു. സമരത്തിൻറെ ഭാഗമായി മൂലമ്പള്ളിയിൽ നിന്നാരംഭിച്ച ജനബോധനയാത്ര നാളെ വിഴിഞ്ഞത്ത് സമാപിക്കും. വിഴിഞ്ഞംതുറമുഖ വിരുദ്ധ സമരത്തിൽ സമരപരിപാടികൾക്കൊപ്പം സർക്കാരിനെ കടന്നാക്രമിക്കുകയാണ് ലത്തീൻ അതിരൂപത. അദാനിക്കൊപ്പം ചേർന്ന് സർക്കാർ സമരത്തെ തർകർക്കാൻ ശ്രമിക്കുന്നിവെന്ന് സമരസമിതിയുടെ ആരോപണം. പ്രശ്നബാധിത പ്രദേശങ്ങൾ നേരിട്ടറിയുന്ന മന്ത്രി ആന്റണി രാജു പരിഹാരശ്രമങ്ങൾക്ക് മുൻകൈ എടുക്കണം. പുനരധിവാസത്തിൻറെ ഭാഗമായി മുട്ടത്തറയിൽ […]

Kerala

വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീൻ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് ആറാംദിവസം

വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീൻ അതിരൂപതയുടെ ഉപവാസ സമരം ഇന്ന് ആറാംദിവസം. വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിൽ മൂന്ന് വൈദികരും മൂന്ന് മത്സ്യതൊഴിലാളികളും ഉപവാസമിരിക്കും. ഉപരോധസമരത്തിൻറെ ഇരുപത്തിഅഞ്ചാംദിവസമായ ഇന്ന് ചെറിയതുറ കൊച്ചുതോപ്പ് ഇടവകകളുടെ നേതൃത്വത്തിലാണ് സമരപരിപാടികൾ. തുടർനീക്കങ്ങൾ ആലോചിക്കാൻ സമരസമിതി ഉടൻ യോഗം ചേരും. പതിനാലാം തീയതി മൂലംപള്ളിയിൽ നിന്ന് ആരംഭിക്കുന്ന ജനബോധന യാത്രയോടെ തുറമുഖ വിരുദ്ധസമരം സംസ്ഥാനവ്യാപകമാക്കാനാണ് അതിരൂപത തീരുമാനം. ചർച്ചകൾക്ക് മുൻകൈ എടുക്കില്ലെന്ന് സർക്കാർ തീരുമാനത്തോടെ വിഷത്തിലെ സമവായവും അനിശ്ചിതത്വത്തിലാണ്.  വിഴിഞ്ഞം സമരത്തിൽ സമരസമിതിയുമായി ഇനി ചർച്ചയ്ക്ക് […]