Kerala

വിഷുവിനെ വരവേൽക്കാൻ വിപണി സജീവം; നാരങ്ങക്കും ബീൻസിനും വിലക്കൂടി

വിഷുവിപണി കൊന്നപ്പൂവും കണിവെള്ളരിയും എത്തി. വിഷുവിനെ വരവേൽക്കാൻ വിപണി സജീവമാണ്. കൊവിഡ് ശേഷമുള്ള ആദ്യ ഉത്സവകാലത്ത് കച്ചവടക്കാരും പ്രതീക്ഷയിലാണ്. കണിവെള്ളരിയും കൊന്നപ്പൂവും ഒരുക്കി കണി കണ്ട് ഉണരാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു.വിഷു പുലരിയെ വരവേൽക്കാൻ ആവശ്യമുള്ള സാധനങ്ങൾ എല്ലാം എത്തിച്ച് വിപണി സജീവമാണ്. ആഘോഷത്തിനുള്ള സാധനങ്ങളെല്ലാം എത്തിച്ചുവെങ്കിലും വാങ്ങാൻ ആളില്ല എന്ന പരാതിയാണ് കൊച്ചിയിലെ വ്യാപാരികൾക്ക്. മഴ പ്രതിസന്ധി ആണെന്ന് വ്യാപാരികൾ പറയുന്നു. സദ്യ ഒരുക്കുന്നതിന് ആവശ്യമായ പച്ചക്കറികൾക്ക് എല്ലാം 40 മുതൽ 60 രൂപ വരെയാണ് […]

Kerala

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വിഷുവിനും ശമ്പളമില്ല;
പ്രതിഷേധവുമായി ജീവനക്കാർ

വിഷുവിന് മുമ്പ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ല. ഇന്നും നാളെയും സർക്കാർ ഓഫീസുകൾ അവധിയായതിനാലാണ് ശമ്പളം എത്തുന്നത് വൈകുന്നത്. 87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്നാണ് കോർപ്പറേഷന്റെ നിലപാട്. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ തിരുവനന്തപുരത്തെ ചീഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. ഈ മാസം 28ന് സൂചനാ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഡിപ്പോകളിലെയും യൂണിറ്റ് ഓഫീസുകൾക്ക് മുന്നിലും സമരം സംഘടിപ്പിക്കുന്നുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള പ്രത്യക്ഷ […]

Kerala

വിഷുപ്പൂരത്തിനായി കുരിശിന്റെ വഴി പ്രയാണത്തിന്റെ സമയം മാറ്റി; മതമൈത്രിയുടെ മറ്റൊരു മുഖം

ദുഃഖവെള്ളി ദിനത്തിൽ തൃശൂർ അതിരൂപതയ്ക്ക് കീഴിൽ കുരിശിൻറെ വഴി ചടങ്ങ് സാധാരണയായി നടക്കുക ഉച്ചയ്ക്ക് ശേഷമാണ്. എന്നാൽ തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ വിഷുപ്പൂരത്തിനായി കുരിശിൻറെ വഴി ചടങ്ങിനുള്ള സമയ ക്രമം മാറ്റി മാതൃകയാവുകയാണ് മണലൂർ വടക്കേ കാരമുക്ക് സെന്റ് ആൻറണീസ് ദേവാലയം. ഇതൊരു മതസൌഹാർദ്ദ മാതൃകയാണ്. വടക്കേ കാരമുക്ക് (ശീചിദംബര ക്ഷേത്രത്തിലെ വിഷുപ്പൂരം ഇക്കുറി നടക്കുന്നത് ദുഃഖവെള്ളി ദിനത്തിൽ. കുരിശിൻറെ വഴി നഗരി കാണിക്കൽ നടക്കുന്ന സമയത്ത് തന്നെയാണ് വിവിധ കരകളിൽ നിന്നും പൂരം എഴുന്നള്ളത്ത് ക്ഷേത്രത്തിലേയ്ക്ക് എത്തി […]

Kerala

വിഷു കൈനീട്ടം വിതരണം ചെയ്ത് സുരേഷ് ഗോപി; കാൽ തൊട്ട് വണങ്ങി സ്ത്രീകൾ; വിവാദം

സുരേഷ് ഗോപി എംപിയുടെ വിഷു കൈനീട്ടം വിതരണം വിവാദമാകുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. വാഹനത്തിൽ ഇരുന്ന് എംപി സ്ത്രീകൾക്ക് കൈ നീട്ടം വിതരണം ചെയ്യുകയും സ്ത്രീകൾ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്നതുമാണ് വിഡിയോ. കൈനീട്ടം നൽകുന്നത് ചിത്രീകരിതും, സ്ത്രീകൾ കാൽ തൊട്ട് വണങ്ങുന്നത് തടയാതിരുന്നതുമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.