Gulf

വിസിറ്റിങ് ഇന്‍വെസ്റ്റര്‍: സൗദി അറേബ്യയുടെ പുതിയ വിസ; പ്രത്യേകതകള്‍ അറിയാം…

സൗദി അറേബ്യയില്‍ ‘വിസിറ്റിങ് ഇന്‍വെസ്റ്റര്‍’ എന്ന പേരില്‍ പുതിയ വിസ പ്രഖ്യാപിച്ചു. നിക്ഷേപകരെ ഉദ്ദേശിച്ചുള്ള വിസ ഓണ്‍ലൈന്‍ വഴി ലഭിക്കും. വിദേശ നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.  വിദേശ നിക്ഷേപകരെ സൌദിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സന്ദര്‍ശക വിസ പരിചയപ്പെടുത്തുന്നത്. ‘വിസിറ്റിങ് ഇന്‍വെസ്റ്റര്‍’ എന്ന പേരില്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന വിസയില്‍ നിക്ഷേപാവശ്യങ്ങള്‍ക്കായി വിദേശികള്‍ക്ക് സൗദി സന്ദര്‍ശിക്കാം. നിക്ഷേപ സാധ്യതകളെ കുറിച്ച് പഠിക്കാനും മറ്റും ഈ വിസ പ്രയോജനപ്പെടുത്താം. ഏകീകൃത ഓണ്‍ലൈന്‍ വിസാ പ്ലാറ്റ്‌ഫോം വഴി അനായാസം […]

World

യുഎസിൽ തുടരാൻ അനുമതി തേടി ബ്രസീൽ മുൻ പ്രസിഡന്റ്

അമേരിക്കയിൽ തുടരാൻ അനുമതി തേടി ബ്രസീൽ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ. ആറ് മാസത്തേക്ക് കൂടി വിസ അനുവദിക്കണമെന്നാണ് ആവശ്യം. സ്വന്തം നാട്ടിൽ അന്വേഷണം നേരിടുന്നതിനിടെ ഡിസംബർ അവസാനത്തോടെയാണ് ബോൾസോനാരോ ഫ്ലോറിഡയിൽ എത്തിയത്. സ്ഥാനം ഒഴിഞ്ഞ ബോൾസോനാരോ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ സ്ഥാനാരോഹണത്തിന് മുമ്പ് ഫ്ലോറിഡയിൽ എത്തി. ലോകനേതാക്കളെ സന്ദർശിക്കുന്നതിനുള്ള വിസയിലാണ് അമേരിക്കയിൽ എത്തിയത്. വിസയുടെ കാലാവധി ഇന്ന് അവസാനിക്കും. ലുലയുടെ വിജയം അംഗീകരിക്കാൻ വിസമ്മതിച്ച ബോൾസോനാരോയുടെ അനുയായികൾ ജനുവരി 8 ന് […]

International

നൊവാക് ജോക്കോവിച്ചിന്റെ വിസ നിഷേധിച്ച് ഓസ്ട്രേലിയ, മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞു

ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ നിഷേധിച്ച് ഓസ്ട്രേലിയ. താരത്തെ മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞു. ഇന്ന് സെർബിയയിലേക്ക് മടക്കിയയക്കും. വാക്സിൻ എടുക്കാത്തതിനെ തുടർന്നാണ് നടപടി. കൊവിഡ് പ്രതിരോധ വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ ഇത്തവണ കളിക്കാൻ സാധിക്കില്ല. മെൽബൺ സ്ഥിതി ചെയ്യുന്ന ഓസ്ടേലിയയിലെ വിക്ടോറിയ സ്റ്റേറ്റിൽ കായിക താരങ്ങൾക്ക് വാക്സിൻ നിർബന്ധമാക്കിയിരിക്കുകയാണ്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വാക്സിൻ എടുക്കണോ വേണ്ടയോ എന്നതെന്നും ആർക്കും ആരെയും ബ്ലാക്ക്മെയിൽ ചെയ്യാൻ സാധിക്കില്ലെന്നും ജോക്കോവിച്ചിന്റെ പിതാവ് വ്യക്തമാക്കിയിരുന്നു. […]

Gulf

ഒമാനിൽ താത്ക്കാലികമായി നിർത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസകൾ പുനഃരാരംഭിക്കുന്നു

ഒമാനിൽ കൊവിഡ് പ്രതിസന്ധി കാരണം താത്ക്കാലികമായി നിർത്തിവച്ചിരുന്ന ടൂറിസ്റ്റ് വിസകൾ പുനഃരാരംഭിക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ആദ്യ ഘട്ടത്തിൽ ഹോട്ടലുകൾക്കും ടൂറിസം കമ്പനികൾക്കും മാത്രമായിരിക്കും ടൂറിസ്റ്റ് വിസകൾ അനുവദിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതലാണ് ഒമാൻ ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നത് നിർത്തിവെച്ചത്. നവംബർ ആദ്യത്തിൽ എക്സ്പ്രസ്, ഫാമിലി വിസിറ്റിങ് വിസകളും കഴിഞ്ഞ ദിവസം തൊഴിൽ വിസയും അനുവദിക്കുന്നത് പുനരാരംഭിച്ചിരുന്നു. കോവിഡ് സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിൽ കുറഞ്ഞ എണ്ണം ജീവനക്കാർ മാത്രം ഹാജരായാൽ മതിയെന്ന നേരത്തേയുള്ള […]

Gulf

യു.എ.ഇയില്‍ നിന്ന് ഇസ്രയേലിലേക്കും തിരിച്ചും ഇനി വിസയില്ലാതെ പറക്കാം

യു.എ.ഇ – ഇസ്രയേൽ പൗരൻമാർക്ക് വിസയില്ലാതെ യു.എ.ഇയും ഇസ്രയേലും സന്ദർശിക്കാൻ കഴിയും. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. യു.എ.ഇ – ഇസ്രയേൽ പൗരൻമാർക്ക് വിസ രഹിത യാത്രയൊരുക്കും. ഇരു രാജ്യങ്ങളിലെയും പൗരൻമാർക്ക് വിസയില്ലാതെ യു.എ.ഇയും ഇസ്രയേലും സന്ദർശിക്കാൻ കഴിയും. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിലെ ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ യു.എ.ഇയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക പ്രതിനിധി സംഘത്തെ സ്വീകരിച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. നാല് കരാറുകളിലും ഇരു […]