വർണം വാരിവിതറുന്ന പൂക്കളും പൂമ്പാറ്റകളും ,നിറപ്പകിട്ടിൽ അഴകുവിടർത്തുന്ന കുഞ്ഞിളം കിളികളും ജന്തുജാലങ്ങളും ,ഉദയാസ്തമനങ്ങളുടെ വർണ്ണവിന്യാസങ്ങളിൽ ഭാവം മാറുന്ന ആകാശം , വർണ്ണാനാതീതമായ വർണ്ണ ശബളിമയാർന്നതാണ് നമ്മുടെ പ്രപഞ്ചം .ഈ കാഴ്ചകളെല്ലാം ത്രിമാനരൂപത്തിൽ നമുക്ക് അനുഭവേദ്യമാക്കുവാൻ സൃഷ്ടാവ് നൽകിയിരിക്കുന്ന രണ്ടു കണ്ണുകളായിരിക്കും ഒരുപക്ഷെ പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും ശ്രേഷ്ഠം എന്ന് കരുതാതെ വയ്യ . അതിവേഗം മുന്നോട്ടു കുതിക്കുന്ന കാലചക്രത്തിന്റെ പിടിയിൽ നിന്നും, പ്രകൃതി കോറിയിട്ട മുഹൂർത്തങ്ങളെ നശിച്ചുപോകാതെ സംരക്ഷിച്ചു നിർത്താനുള്ള വിദ്യയാണ് ഫോട്ടോഗ്രാഫിയിലൂടെ മനുഷ്യൻ കരഗതമാക്കിയത് .സത്യത്തിന്റെ നേർക്കാഴ്ചയാണ് ഫോട്ടോഗ്രാഫി .ഭാവനയുടെ […]