Kerala

വയനാടൻ കാടുകളിൽ ഉരുൾ പൊട്ടി; വിലങ്ങാട് അങ്ങാടിയിൽ വെള്ളത്തിൽ

വിലങ്ങാട് ടൗണിലും കടകളിലും വെള്ളം കയറി. വയനാടൻ കാടുകളിൽ ഉരുൾ പൊട്ടിയതിന്റെ ഭാ​ഗമായി ജലനിരപ്പ് ഉയർന്നതാണ് വെള്ളം കയറാൻ ഇടയാക്കിയതെന്നാണ് സംശയം. വിലങ്ങാട് വാളുക്ക് പാലവും വെള്ളത്തിനടിയിലായി. കോഴിക്കോട് വിലങ്ങാട് പാനോം ഭാഗത്ത് വന മേഖലയിൽ ഉരുൾ പൊട്ടിയതായാണ് സൂചന. പുഴയിലും ജലനിരപ്പ് ഉയർന്നു. അതേസമയം, കണ്ണൂർ നെടുംപൊയിൽ വനത്തിലും ഉരുൾപൊട്ടിയതായി സംശയമുണ്ട്. നെടുംപൊയിൽ സെമിനാരി വില്ലയ്ക്ക് സമീപം മലവെള്ളപ്പാച്ചിലുണ്ടായി. ഇതോടെ നെടുംപോയിൽ മാനന്തവാടി പാതയിൽ ഗതാഗതം തടസപ്പെട്ടു. സംസ്ഥാന വിവിധ ഭാ​ഗങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരുകയാണ്.

Kerala

കോഴിക്കോട് വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോഴിക്കോട് വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒരു പെണ്‍കുട്ടിയടക്കം രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഹൃദ്വിന്‍, ഹാഷ്മി എന്നിവരാണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി. ബംഗളുരുവില്‍ നിന്ന് ഈസ്റ്റര്‍ ആഘോഷിക്കാന്‍ വേണ്ടി എത്തിയതായിരുന്നു ഹൃദിന്‍.12.30തോടെയായിരുന്നു അപകടം. നാദാപുരത്തിനടുത്ത് വിലങ്ങാട് പുഴയിലാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ ഒഴിക്കില്‍പ്പെട്ടത്. ഇവരെ രക്ഷിച്ചെങ്കിലും രണ്ടു പേര്‍ മരണപ്പെടുകയായിരുന്നു. ഇതില്‍ രണ്ട് പേര്‍ ബംഗളുരുവില്‍ നിന്ന് ഈസ്റ്റര്‍ ആഘോഷിക്കാന്‍ കോഴിക്കേട്ടെത്തിയതായിരുന്നു.