Kerala

മോട്ടോർ വെഹിക്കിൾസ് ഓഫീസിൽ വിജിലൻസ് റെയ്‌ഡ്‌; അസിസ്റ്റന്റ് മോട്ടോര്‍ ഇൻസ്‌പെക്ടർ പിടിയില്‍

കാഞ്ഞിരപ്പള്ളി മോട്ടോർ വെഹിക്കിൾസ് ഓഫീസിൽ വിജിലൻസ് റെയ്‌ഡ്‌. ദിവസപ്പടി വാങ്ങിയ ഉദ്യോഗസ്ഥരും രണ്ട് ഏജന്റുമാരും പിടിയിൽ. പിടിയിലായത് അസ്സിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീജിത്ത് സുകുമാരൻ. ഡ്രൈവിംഗ് ലൈസൻസിനായി ദിവസപ്പടിയായി കിട്ടിയിരുന്നത് 30,000രൂപ വരെ. ഡ്രൈവിംഗ് സ്‌കൂളുകളിൽ നിന്ന് ശേഖരിച്ച പണം കൈമാറിയിരുന്നത് ഏജന്റുമാർ വഴി. ഇന്നു വൈകിട്ടാണ് കാഞ്ഞിരപ്പള്ളിയില്‍ സംഭവമുണ്ടായത്. കാഞ്ഞിരപ്പള്ളി മോട്ടോര്‍ വെഹിക്കിള്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധനയും നടത്തി. ഉദ്യോഗസ്ഥര്‍ക്കൊപ്പം രണ്ട് ഏജന്റ് മാരെയും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് […]

Kerala

കൈക്കൂലിക്കേസില്‍ കുമളി പഞ്ചായത്ത് ഓഫീസ് ക്ലര്‍ക്കിന്റെ ജാമ്യാപേക്ഷ തള്ളി വിജിലന്‍സ് കോടതി

കൈക്കൂലി കേസില്‍ ഇടുക്കി കുമളി പഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്ക് അജിത് കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് നടപടി. ഈ മാസം 9നാണ് ഇടുക്കി വിജിലന്‍സ് പൊലീസ് അജിത് കുമാറിനെ പിടികൂടിയത്. കുമളി ചെങ്കര കുരിശുമല പുതവല്‍ വീട്ടില്‍ വിജയ കുമാറിന്റെ പരാതിയെത്തുടര്‍ന്നാണ് പ്രതി അജിത് കുമാറിനെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തത്. വിജയ കുമാറിന്റെ ഏലത്തോട്ടത്തിലെ പമ്പ് ഹൗസിന് നമ്പര്‍ നല്‍കണമെങ്കില്‍ 15000 രൂപ കൈകൂലി വേണം എന്ന് അജിത് കുമാര്‍ ആവശ്യപ്പെട്ടു. […]

Kerala

രമേശ് ചെന്നിത്തലക്കും കെ എം ഷാജിക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. ബിജു രമേശിന്റെ വെളിപ്പെടുത്തലിലാണ് സ്പീക്കർ അന്വേഷണത്തിന് അനുമതി നൽകിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ എം ഷാജിക്കെതിരെയും അന്വേഷണത്തിന് അനുമതി നല്‍കി. ബാര്‍ കോഴ കേസില്‍ ഒരു കോടി രൂപ ചെന്നിത്തലക്ക് കോഴ നല്‍കി എന്നായിരുന്നു ബിജു രമേശിന്‍റെ ആരോപണം. ആദ്യം ഗവര്‍ണറുടെ അനുമതി തേടാനായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍ സംഭവം നടക്കുമ്പോള്‍ ചെന്നിത്തല മന്ത്രി അല്ലായിരുന്നു എന്നതിനാല്‍ ആ നീക്കം ഉപേക്ഷിച്ചു. […]

Kerala

കെ.എസ്.എഫ്.ഇയിലെ റെയ്ഡ്: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് മുഖ്യമന്ത്രി

കെഎസ്എഫ്ഇയിലെ റെയ്ഡ് സംബന്ധിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. റെയ്ഡ് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ വിജിലന്‍സിന് നിര്‍ദേശം നല്‍കി. കെഎസ്എഫ്ഇയില്‍ ക്രമക്കേടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സിപിഎം ഇക്കാര്യം ചര്‍ച്ച ചെയ്തായിരിക്കും അന്തിമ തീരുമാനമെടുക്കുക. അതേസമയം വിജിലന്‍സ് റെയ്ഡ് നടന്ന കെഎസ്എഫ്ഇ ശാഖകളിലെ ആഭ്യന്തര ഓഡിറ്റ് ഇന്ന് ആരംഭിക്കും. പ്രത്യേക സാഹചര്യത്തില്‍ അടിയന്തരമായി ആഭ്യന്തര ഓഡിറ്റി‌ങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. […]

Kerala

ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ തള്ളി; വിജിലൻസിന് ചോദ്യം ചെയ്യാം

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസിന് വ്യവസ്ഥകളോടെ അനുമതി ലഭിച്ചു. നവംബർ 30 ന് സ്വകാര്യ ആശുപത്രിയിലെത്തി ചോദ്യം ചെയ്യാനാണ് അനുമതി. സര്‍ക്കാര്‍ ആശുപത്രിയില്‍ നിലവിലെ ചികിത്സയ്ക്ക് സൌകര്യമില്ലെന്ന ഡി.എം.ഒയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ സ്വകാര്യ ആശുപത്രിയിൽ തുടരാൻ നേരത്തെ തന്നെ കോടതി അനുമതി നൽകിയിരുന്നു. ഡോക്ടറുടെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യൽ അനുവദിക്കാവൂ എന്ന് ഇബ്രാഹിംകുഞ്ഞിന്‍റെ അഭിഭാഷകന്‍ കോടതിയോട് […]

Kerala

ഇബ്രാഹിംകുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍: വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് കോടതി

പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട്. ഗുരുതര ആരോഗ്യപ്രശ്നമുള്ള ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിടാനാകില്ലെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വ്യക്തമാക്കി. ചികിത്സ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ സാധിക്കുമോ എന്നറിയിക്കാൻ എറണാകുളം ഡിഎംഒയ്ക്ക് കോടതി നിർദ്ദേശം നൽകി. കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും. ഇബ്രാഹിംകുഞ്ഞിനെ നാല് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടത്. മന്ത്രി എന്ന നിലയിൽ പദവി ദുരുപയോഗം […]

Kerala

ചന്ദ്രിക പത്രത്തിന്‍റെ അക്കൗണ്ടിൽ നിന്ന് കണ്ടെത്തിയത് കള്ളപ്പണമാണെന്ന് ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചതായി വിജിലൻസ്

ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൌണ്ടില്‍ നിക്ഷേപിച്ചത് കള്ളപ്പണമാണെന്ന ആദായനികുതി വകുപ്പിനോട് ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചിരുന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. പാലാരിവട്ടം പാലം അഴിമതി കേസില്‍ പൊതുമാരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരടക്കം17 പേരെ പ്രതി ചേര്‍ത്തു . ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യ നില പരിശോധിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ മുവാറ്റുപുഴ വിജിലന്‍സ് കോടതി ചുമതലപ്പെടുത്തി. പാലാരിവട്ടം പാലം അഴിമതി കേസില്‍ കരാറുകാരന്‍ മുന്‍കൂറായി പണം അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും വിജിലന്‍സ് പ്രതികളാക്കി.പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതോടെ […]

Kerala

വിജിലന്‍സിനെ ഉപയോഗിച്ച് പ്രതികാരം, പിന്നില്‍ മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ്

വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പിന്തുണച്ച് കോണ്‍ഗ്രസ്. വിജിലൻസിനെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്നും പിന്നില്‍ മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ദുരുദ്ദേശത്തോടെ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുന്നു. ഇബ്രാഹിംകുഞ്ഞ് തെറ്റ് ചെയ്തിട്ടില്ല. വഴിവിട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരും. നിയമപരമായും രാഷ്ട്രീയമായും നേരിടും. നിയമം പിണറായിയുടെ വഴിയേ പോകുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ഇബ്രാഹിംകുഞ്ഞിനെ ബലിയാടാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ കേസ് സർക്കാരിന് തന്നെ തിരിച്ചടിയാവും. പാലാരിവട്ടം പാലത്തിന്‍റെ […]

Kerala

പാലാരിവട്ടം കേസിൽ നിർണായക നീക്കവുമായി വിജിലൻസ്; ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിലെത്തി

പാലാരിവട്ടം പാലം അഴിമതി കേസിൽ നിർണായക നീക്കവുമായി വിജിലൻസ്. വിജിലൻസ് സംഘം രാവിലെ ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തി. വീണ്ടും ചോദ്യം ചെയ്യാനായാണ് എത്തിയതെന്നാണ് വിജിലൻസ് വിശദീകരണം. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ പരിശോധന നടത്തുകയാണ്. 10 അംഗ വിജിലന്‍സ് സംഘമാണ് എത്തിയത്. ഇബ്രാഹിംകുഞ്ഞ് വീട്ടില്‍ ഇല്ല. ആശുപത്രിയിലാണെന്നാണ് കുടുംബം വിജിലന്‍സിനെ അറിയിച്ചത്. വിജിലന്‍സിലെ ഒരു സംഘം മരടിലെ ആശുപത്രിയിലേക്ക് പോയി. ഇതിന് മുന്‍പ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യംചെയ്തിരുന്നു. പാലാരിവട്ടം കേസില്‍ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. കേസില്‍ […]

Kerala

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ഹർജി; കെ.എം. ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ഹർജിയിൽ കെ.എം. ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. കോഴിക്കോട് വിജിലൻസ് കോടതിയാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് എസ്.പിയോട് ആവശ്യപ്പെട്ടത്. എം.എൽ.എ എന്ന നിലയിൽ നേടാവുന്നതിന്റെ നാലിരട്ടിയെങ്കിലും അധികം ഷാജിക്ക് സമ്പാദ്യമുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. വിവിധ ജില്ലകളിലായി എംഎൽഎ നേടിയ വീടും ഭൂസ്വത്തും ഏത് തരത്തിലാണ് സ്വന്തമാക്കിയതെന്ന കാര്യം പരിശോധിക്കണമെന്നാണ് പ്രധാന ആവശ്യം. നിലവിൽ ശമ്പളമില്ലാത്ത എം.എൽ.എ എന്ന നിലയിൽ തുടരുമ്പോഴും ഷാജിയുടെ സമ്പാദ്യത്തിന് കുറവില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. […]