Kerala

ആര്‍ടിഒ ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്തെ ആര്‍ടിഒ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനായി ഏജന്റുമാര്‍ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന മൂന്ന് ലക്ഷം രൂപ പിടികൂടി. ഓഫിസുകളില്‍ ഏജന്റുമാരെ സംശയാസ്പദമായ രീതിയിലും കണ്ടെത്തി. വിജിലന്‍സിനുലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് നാലര മുതലാണ് ആര്‍ടിഒ ഓഫിസുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഒടിപി ഉപയോഗിച്ചടക്കം വ്യാപകമായി ക്രമക്കേട് നടക്കുന്നുണ്ട്. ഏജന്റുമാരാണ് പല ഓഫിസുകളിലും സജീവ […]