ഹോം സ്റ്റേ ലൈസൻസിനായി കൈക്കൂലി വാങ്ങിയ ആലപ്പുഴ ഡി.ടി.പി.സി ടൂറിസം ജില്ലാ ഓഫീസറെ വിജിലൻസ് പിടികൂടി. ആലപ്പുഴ സ്വദേശിയാണ് പരാതി നൽകിയത്. ഡി.ടി.പി.സി ഇൻഫർമേഷൻ ഓഫീസർ ഹാരിസ് കെ.ജെയിൽ നിന്ന് രണ്ടായിരം രൂപ വിജിലൻസ് പിടികൂടി. ഹോം സ്റ്റേ തുടങ്ങാനുള്ള ലൈസൻസ് നൽകാനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വിജിലൻസ് ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
Tag: Vigilance
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ്; വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ എട്ടുകോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. തലശ്ശേരി കോടതിയിലാണ് വിജിലൻസ് ഡിവൈഎസ്പി സിബി തോമസ് കുറ്റപത്രം സമർപ്പിക്കുക. തട്ടിപ്പ് കേസിൽ 2019ലാണ് വിജിലൻസ് അന്വേഷണം പൂർത്തിയായത്. നാലുവർഷം ആയിട്ടും കുറ്റപത്രം സമർപ്പിക്കാതിരുന്നത് പ്രതികളെ സംരക്ഷിക്കാൻ ആണെന്ന് ആരോപണം ഉയർന്നിരുന്നു. നടപടിക്രമങ്ങളിലെ കാലതാമസമാണ് കുറ്റപത്രം വൈകാൻ ഇടയായത് എന്നാണ് വിശദീകരണം. കെപിസിസി ജനറൽ സെക്രട്ടറിയും ബാങ്ക് മുൻ ഭരണസമിതി പ്രസിഡണ്ടുമായ കെ കെ അബ്രഹാം ഉൾപ്പെടെ 10 […]
ബിഎസ്എന്‍എല്‍ സഹകരണ സംഘം തട്ടിപ്പ്; നിക്ഷേപകരെ കണ്ടെത്താന്‍ പരസ്യം നല്‍കി അന്വേഷണ സംഘം
ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പിൽ നിക്ഷേപകരുടെ വിവരങ്ങൾ സംബന്ധിച്ച രേഖകളും രജിസ്റ്ററുമില്ല. ഇതോടെ നിക്ഷേപകരെ കണ്ടെത്താന്‍ പരസ്യം നല്‍കിയിരിക്കുകയാണ് അന്വേഷണ സംഘം. ഇന്ന് മുതല്‍ 2023 ജനുവരി 23 വരെ നിക്ഷേപങ്ങളുടെ കണക്ക് അറിയിക്കാൻ ആവശ്യപ്പെട്ടാണ് പരസ്യം. നിക്ഷേപത്തിന്റേയും അംഗത്വത്തിന്റേയും അസല്‍ രേഖകളുമായി ഹാജരാകണം. നിക്ഷേപ രസീതും പാസ് ബുക്കും ഹാജരാക്കണം. ഇല്ലെങ്കില്‍ നിക്ഷേപത്തില്‍ കണക്കാക്കില്ലെന്നും അന്വേഷണ സംഘം പരസ്യത്തിൽ വ്യക്തമാക്കുന്നു.
ഓപ്പറേഷന്‍ സുഭിക്ഷ; റേഷന്‍ കടകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
ഓപ്പറേഷന്‍ സുഭിക്ഷയുടെ ഭാഗമായി റേഷന്‍ കടകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. സംസ്ഥാനത്തെ 64 റേഷന്‍ കടകളിലാണ് പരിശോധന. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ഇന്നലെ വൈകിട്ടും പരിശോധന നടത്തിയിരുന്നു സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ മറിച്ച് വില്‍ക്കുന്നു എന്ന വിവരത്തിലാണ് പരിശോധന. റേഷന്‍ കോര്‍ഡ് ഉടമകള്‍ക്ക് അര്‍ഹതപ്പെട്ട അളവില്‍ ഭക്ഷ്യ സാധനങ്ങള്‍ ചില റേഷന്‍ കടകള്‍ നല്‍കുന്നില്ലെന്ന് വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെഅടിസ്ഥാനത്തില്‍ അവ പരിശോധിക്കുന്നതിനായി ”ഓപ്പറേഷന്‍ സുഭിക്ഷ”എന്ന പേരില്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത റേഷന്‍ കടകളില്‍ […]
പണിതീര്‍ത്ത് മാസങ്ങള്‍ക്കുള്ളില്‍ പൊളിയുന്ന റോഡുകള്‍; ഉദ്യോഗസ്ഥരുടെ അഴിമതിയെന്ന പരാതിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ചില ഉദ്യോഗസ്ഥര്‍ കരാറുകാരുമായി ചേര്‍ന്ന് ക്രമക്കേടുകള്‍ നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടക്കുന്നത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കുള്ളില്‍ റോഡ് പൊട്ടിപ്പൊളിയുന്നത് പരിശോധിക്കും. ഓപ്പറേഷന്‍ സരള്‍ റാസ്ത എന്ന പേരിലാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ നിര്‍മാണം പൂര്‍ത്തിയാക്കിയതും അറ്റകുറ്റപ്പണികള്‍ നടത്തിയതുമായ റോഡുകള്‍ മാസങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞതിനെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യം വിജിലന്‍സ് മുന്‍പും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. റോഡിലെ കുഴികള്‍ സംബന്ധിച്ച് ലഭിച്ച പുതിയ […]
സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സ് സംഘം; ലൈഫ് മിഷന്‍ കേസില്‍ കസ്റ്റഡിയിലെടുത്തു
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി പി.എസ് സരിത്തിനെ പാലക്കാട്ടെ ഫഌറ്റില്‍ നിന്ന് കൊണ്ടുപോയത് വിജിലന്‍സ് സംഘമെന്ന് പൊലീസ്. പാലക്കാട് വിജിലന്‍സ് യൂണിറ്റാണ് സരത്തിനെ കസ്റ്റഡിയിലെടുത്തത്. സ്വപ്‌നാ സുരേഷാണ് സരിത്തിനെ ചിലര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് രംഗത്തെത്തിയത്. സഹപ്രവര്‍ത്തകര്‍ സരിത്തിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലാണ് സ്വപ്‌നാ സുരേഷ് പറഞ്ഞത്. ലൈഫ് മിഷന്‍ കേസില്‍ ചോദ്യം ചെയ്യാനാണ് സരിത്തിനെതിരായ വിജിലന്‍സ് നടപടി. വിജിലന്‍സ് നടപടിയില്‍ പൊട്ടിത്തെറിച്ചാണ് സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സ്വപ്‌ന ആരോപിച്ചു. സരിത്തിന് വിജിലന്‍സ് […]
ഭൂമി അളന്ന് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടു; 4 പേരെ വിജിലൻസ് പിടികൂടി
ഭൂമി അളന്ന് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ടതിന് 4 പേർ വിജിലൻസിന്റെ പിടിയിലായി. പാലക്കാടാണ് സംഭവം. സ്ഥലമുടമ തന്നെ നൽകിയ പരാതിയിലാണ് വിജിലൻസിന്റെ നടപടി. ഇദ്ദേഹത്തിന് 12 ഏക്കർ സ്ഥലമാണുള്ളത്. ഈ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ 50000 രൂപയാണ് സർക്കാർ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. തുടർന്ന് ഇദ്ദേഹം രഹസ്യമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു.
പാലക്കാട് എക്‌സൈസ് ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്; 10 ലക്ഷം രൂപ വരുന്ന കൈക്കൂലി പിടിച്ചെടുത്തു
പാലക്കാട് എക്‌സൈസ് ഓഫിസില്‍ വിജിലന്‍സ് റെയ്ഡില്‍ കൈക്കൂലി പണം പിടിച്ചെടുത്തു. ഡാഷ്‌ബോര്‍ഡിലെ കവറില്‍ സൂക്ഷിച്ച 10,23,000 രൂപയാണ് വിജിലന്‍സ് പിടികൂടിയത്. എക്‌സൈസ് ഡിവിഷന്‍ ഓഫിസ് അസ്റ്റിസ്റ്റന്റ് നൂറുദീനില്‍ നിന്നുമാണ് പണം പിടികൂടിയത്. ഡിവൈഎസ്പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇന്ന് രാവിലെ മുതല്‍ ഈ പരിശോധന ആരംഭിച്ചിരുന്നു. വിവിധ എക്‌സൈസ് ഓഫിസുകളില്‍ വിതരണം ചെയ്യുന്നതിനായി കരുതിയിരുന്ന കൈക്കൂലി തുകയാണ് പിടിച്ചെടുത്തത്. വിവിധ ഓഫിസുകളിലേക്ക് പണം കൊണ്ടു പോകുന്നതിനിടയില്‍ കാടംകോട് ജംക്ഷനില്‍ വച്ച് നൂറുദീന്‍ വിജിലന്‍സിന്റെ പിടിയിലാകുന്നത്. […]
തൊടുപുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ സീനിയര്‍ ക്ലര്‍ക്ക് പിടിയില്‍
ഇടുക്കി തൊടുപുഴയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌സി ഡെവലപ്‌മെന്റ് ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് പിടിയിലായി. തൊടുപുഴ സ്വദേശി റിഷീദ് കെ പനയ്ക്കല്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. പണം കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്. പ്രതിയെ ചൊവ്വാഴ്ച തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. മൂന്നാര്‍ സ്വദേശിയുടെ മകള്‍ക്ക് പട്ടികജാതി വികസന ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതിന് 25000 രൂപയാണ് റിഷീദ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് പരാതിയുമായി മൂന്നാര്‍ സ്വദേശി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്തത് […]
കോഴ ആരോപണം; സമീർ വാങ്കഡെയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും
മുംബൈ ലഹരികേസിലെ കോഴ ആരോപണത്തിൽ എൻ.സി.ബി സോണൽ ഡയറക്ടര്‍ സമീർ വാങ്കഡെയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് ഒത്തുതീർപ്പാക്കാൻ പണം ആവശ്യപ്പെട്ടെന്നായിരുന്നു വാങ്കഡെയ്ക്കെതിരായ ആരോപണം. അതേസമയം ആര്യന്റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ഉന്നത ഉദ്യോഗസ്ഥനും ഇടനിലക്കാരനും 25 കോടി രൂപ ഷാറുഖിൽ നിന്ന് ആവശ്യപ്പെട്ടെന്നാണ് സാക്ഷിയുടെ വെളിപ്പെടുത്തൽ. 25 കോടി ചോദിച്ചെങ്കിലും 18 നു തീർപ്പാക്കാമെന്നും 8 കോടി സമീർ വാങ്കഡെയ്ക്ക് ഉള്ളതാണെന്നും ഒത്തുതീർപ്പിനു മുൻകൈ എടുത്ത […]