പാസ്പോർട്ടിനായുള്ള പൊലീസ് വെരിഫിക്കേഷൻ വിശദാംശങ്ങൾ പങ്കുവെച്ച് കേരളാപൊലീസ്. കേരള പോലീസ് വികസിപ്പിച്ച e-vip മൊബൈൽ ആപ്പിന്റെ സഹായത്തോടെ പോലീസ് വെരിഫിക്കേഷൻ ഇപ്പോൾ പൂർണമായും ഡിജിറ്റൽ രൂപത്തിലാണ് നടക്കുന്നതെന്നാണ് കേരളപൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച ഇത്തിരിനേരം ഒത്തിരി കാര്യത്തിൽ അറിയിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:- പുതിയ പാസ്പോർട്ടിനായി പാസ്പോർട്ട് ഓഫീസിൽ അപേക്ഷ നൽകിയാൽ പോലീസ് വെരിഫിക്കേഷനുശേഷം മാത്രമായിരിക്കും പാസ്പോർട്ട് അനുവദിക്കുക. പാസ്പോർട്ടിനായി അപേക്ഷകർ നൽകിയ വിശദാംശങ്ങളുടെ പരിശോധന പോലീസ് നടത്തുന്നതിനെയാണ് പോലീസ് വെരിഫിക്കേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പേര്, വിലാസം, ഫോട്ടോ, […]