നടി ജിയാ ഖാന്റെ ആത്മഹത്യയിൽ പത്ത് വർഷത്തിന് ശേഷം വിധി പറയാനൊരുങ്ങി മുംബൈ സ്‌പെഷ്യൽ സിബിഐ കോടതി. ജിയാ ഖാനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച കേസിൽ നടൻ ആദിത്യ പഞ്ചോളിയും അമ്മ സറീന വഹാബും പ്രതികളാണ്. ജൂഹുവിലെ വസതിയിൽ ഒരുമുഴം കയറിൽ ജീവനൊടുക്കും മുൻപ് സൂരജ് പഞ്ചോളിക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പ് ജിയ എഴുതിയിരുന്നു. ഈ കുറിപ്പാണ് കേസിനാധാരം. സൂരജുമൊത്തുള്ള അടുപ്പത്തെ കുറിച്ചും നടനിൽ നിന്ന് നേരിട്ട ശാരീരിക-മാനസീക പീഡനങ്ങളെ കുറിച്ചും ജിയ […]
Tag: verdict on
നയതന്ത്ര കള്ളക്കടത്ത് കേസ് : നാല് പ്രതികളെ മാപ്പു സാക്ഷിയാക്കാൻ അനുവദിക്കണമെന്ന ഹർജിയിൽ വിധി ഇന്ന്
നയതന്ത്ര കള്ളക്കടത്ത് കേസിൽ നാല് പ്രതികളെ മാപ്പു സാക്ഷിയാക്കാൻ അനുവദിക്കണമെന്ന എൻഐഎയുടെ ഹർജിയിൽ പ്രത്യേക കോടതി ഇന്ന് വിധി പറയും. കള്ളക്കടത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന കേസിലാണ് നടപടി. പ്രതികളായ സന്ദീപ്, മുഹമ്മദ് അൻവർ, അബ്ദുൽ അസീസ്, നന്ദ ഗോപാൽ എന്നിവരെ മാപ്പുസാക്ഷികളാക്കണം എന്നാണ് എൻഐഎയുടെ ആവശ്യം. ജയിലിൽ കഴിയുന്ന സന്ദീപ് ഉൾപ്പടെ നാല് പ്രതികളും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് കോടതി പ്രതികളുടെയും എൻഐഎയുടെയും വാദങ്ങൾ കേട്ടത്.