ആകാശക്കാഴ്ചകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് മാര്‍ച്ച് മാസം ഒരുക്കിയത് ഒരു വിരുന്ന് തന്നെയായിരുന്നു. ശുക്രന്‍- വ്യാഴം ഒത്തുചേരലായാലും ചന്ദ്രന്‍-ശനി ഒത്തുചേരലായാലും എല്ലാ വിസ്മയങ്ങളും വാനനിരീക്ഷകര്‍ക്ക് പ്രീയപ്പെട്ടവ തന്നെ. ചന്ദ്രന്‍ ശുക്രനെ മറയ്ക്കുന്ന കാഴ്ച കാണണമെന്നുണ്ടോ? നാളെ ആ അപൂര്‍വ കാഴ്ചയും ആകാശത്ത് ദൃശ്യമാകും. നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ ഈ ആകാശവിസ്മയം കാണാമെന്നതാണ് ശ്രദ്ധേയമായ കാര്യം. ശുക്രനും ഭൂമിയ്ക്കുമിടയിലൂടെ ചന്ദ്രന്‍ കടന്നുപോകുന്ന കാഴ്ചയാണ് നാളെ വൈകീട്ട് ആകാശത്ത് ദൃശ്യമാകുക. ചന്ദ്രന്‍ ഈ വിധത്തില്‍ കടന്നുപോകുന്ന സമയം ശുക്രന്‍ പൂര്‍ണമായി മറഞ്ഞിരിക്കുന്നതായി നമ്മുക്ക് […]