Kerala

കേരളത്തിലും വെന്‍റിലേറ്ററുകൾ നിറയുന്നു; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒഴിവുള്ളത് നാല് വെന്‍റിലേറ്റര്‍ മാത്രം

കേരളത്തിലും വെന്‍റിലേറ്ററുകൾ നിറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഐസിയുകളും വെന്‍റിലേറ്ററുകളും നിറയുകയാണ്. ഇവിടെ നാല് വെന്‍റിലേറ്ററുകൾ മാത്രമാണ് ഇനി ഒഴിവുള്ളത്. കൊല്ലത്തും ഭൂരിഭാഗം വെന്റിലേറ്ററുകളിലും രോഗികൾ നിറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 52 കോവിഡ് ഐ.സി.യു യൂണിറ്റുകളിലും രോഗികൾ നിറഞ്ഞു. 60 ഓക്സിജൻ യൂണിറ്റുകളിൽ 54 ലിലും 36 വെന്റിലേറ്ററുകളിൽ 26 എണ്ണത്തിലും രോഗികളാണ്. വടക്കൻ കേരളത്തിലും കോവിഡ് രോഗികൾക്കായി വെന്‍റിലേറ്റര്‍ ഒഴിവില്ല. മലപ്പുറം, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് വെന്‍റിലേറ്റർ ഒഴിവില്ലാത്തത്. കാസർകോട് ആകെയുള്ള 36 വെന്‍റിലേറ്ററിലും രോഗികളുണ്ട്. […]

Kerala

വടക്കൻ കേരളത്തിൽ കോവിഡ് രോഗികൾക്കായി വെന്‍റിലേറ്റര്‍ ഒഴിവില്ല

വടക്കൻ കേരളത്തിൽ കോവിഡ് രോഗികൾക്കായി വെന്‍റിലേറ്റര്‍ ഒഴിവില്ല. മലപ്പുറം, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് വെന്‍റിലേറ്റർ ഒഴിവില്ലാത്തത്. കാസർകോട് ആകെയുള്ള 36 വെന്‍റിലേറ്ററിലും രോഗികളുണ്ട്. കോഴിക്കോട് 43വെന്‍റിലേറ്ററുണ്ടെന്നാണ് ഔദ്യോഗിക വിവരമെങ്കിലും ഭൂരിഭാഗം ആശുപത്രികളിലും വെന്‍റിലേറ്റർ ലഭ്യമല്ല. കാസർകോട്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 19 ഉം കാസർകോട് മെഡിക്കല്‍ കോളജില്‍ 17 ഉം വെന്‍റിലേറ്ററുമാണ് ഉള്ളത്. ഈ മുപ്പത്തിയാറ് വെന്‍റിലേറ്ററിലും രോഗികളുണ്ട്. മംഗലാപുരത്തും വെന്‍റിലേറ്ററില്ലാതയതോടെ കാസർകോട്ടെ കോവിഡ് രോഗികള്‍ ആശങ്കയിലാണ്. കണ്ണൂരില്‍ ആകെയുള്ള 80 വെന്‍റിലേറ്ററില്‍ 14 എണ്ണം ഒഴിവുണ്ടെന്നാണ് ഔദ്യോഗിക […]

India National

പ്രണബ്​ മുഖർജി അതീവ ഗുരുതരാവസ്ഥയില്‍; വെൻറിലേറ്ററിൽ കോമയിൽ

തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതു മാറ്റാനുള്ള ശസ്ത്രക്രിയക്കായി ആഗസ്റ്റ് 10നാണ് പ്രണബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ‌ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (84) തീവ്രാവസ്ഥയിലുള്ള കോമയിലേക്ക്​ മാറിയെന്ന്​ ആശുപത്രി അധികൃതർ. പ്രണബ്​ മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നും വെൻറിലേറ്റർ സഹായത്തോടെയാണ്​ ജീവൻ നിലനിർത്തുന്നതെന്നും മെഡിക്കൽ സംഘം പുറത്തുവിട്ട പ്രസ്​താവനയിൽ വ്യക്തമാക്കുന്നു. തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതു മാറ്റാനുള്ള ശസ്ത്രക്രിയക്കായി ആഗസ്റ്റ് 10നാണ് പ്രണബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. അടിയന്തര മസ്​തിഷ്​ക ശസ്​ത്രക്രിയക്ക്​ വിധേയനായ അദ്ദേഹത്തിന്​ […]

India

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില അതീവഗുരുതരം

ഡല്‍ഹിയിലെ ആര്‍.ആര്‍ സൈനികാശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത് കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില അതീവഗുരുതരം.ഡല്‍ഹിയിലെ ആര്‍.ആര്‍ സൈനികാശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ തലച്ചോറിൽ കട്ടപിടിച്ച രക്തം നീക്കിയിരുന്നു. ഇപ്പോള്‍ വെന്‍റിലേറ്ററിലാണ് അദ്ദേഹം. ശസ്ത്രക്രിയക്ക് ശേഷവും അദ്ദേഹത്തിന്‍റെ നില വഷളായിരുന്നുവെന്നും ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി […]