Kerala

വെഞ്ഞാറമ്മൂട് സൂര്യ കൊലപാതക കേസ് പ്രതി മരിച്ച നിലയിൽ

കൊലപാതക കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമ്മൂട് സൂര്യ കൊലപാതക കേസ് പ്രതി ഷിജുവാണ് മരിച്ചത്. വയ്യേറ്റിലെ വീട്ടിൽ ഇന്ന് രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2016 ജനുവരി 27നാണ് കൊലപാതകം നടന്നത്. ആറ്റിങ്ങൽ ബസ് സ്റ്റാൻഡിനു സമീപത്തെ റോഡിൽ വെച്ചു സൂര്യയെ ഷിജു വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സൂര്യയുമായി പ്രണയത്തിലായിരുന്ന ഷിജു സംശയം കാരണമാണ് കൊലപ്പെടുത്തിയത്. ഡിസംബർ 16നു വിചാരണ ആരംഭിക്കാനിരിക്കുകയായിരുന്നു.

Kerala

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയില്‍ സിപിഐഎം പങ്ക്; സിബിഐ അന്വേഷണം വേണം; കെ.സുധാകരന്‍

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിപിഐഎം നേതാവും എംഎല്‍എയുമായ വ്യക്തിയുടെ മകനുമായുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പറയുന്നത്. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം ശരിയാംവിധം അന്വേഷിച്ചാല്‍ പ്രതിസ്ഥാനത്ത് വരുന്നത് സിപിഐഎം ഉന്നതരായിരിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. 2020ൽ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടാനാണ് സിപിഐഎം ശ്രമിച്ചത്. കൊലപാതകത്തിന്റെ യഥാര്‍ത്ഥകാരണം അന്വേഷിക്കാത്ത പൊലീസ് ഭീഷണിക്കും സമര്‍ദ്ദത്തിനും വഴങ്ങി പ്രതികളെ കണ്ടെത്തുകയായിരുന്നു. […]

Kerala

വെഞ്ഞാറമ്മൂട് കൊലപാതകം സിപിഎമ്മിന്റെ രണ്ട് ഗുണ്ടാ ചേരികൾ തമ്മിലുണ്ടായ സംഘർഷം : തിരുവനന്തപുരം ഡിസിസി : ദൃശ്യങ്ങളിൽ വിശദീകരണവുമായി ഡിസിസി

വെഞ്ഞാറമ്മൂട് കൊലപാതകം സിപിഐഎമ്മിന്റെ രണ്ട് ഗുണ്ടാ ചേരികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഫലമാണെന്ന് കോൺഗ്രസ് നേതാക്കൾ. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വിശദീകരിച്ചുകൊണ്ടായിരുന്നു ആരോപണം. കോൺഗ്രസ് നേതാക്കളായ എം.എം.ഹസ്സൻ, കെ എസ് ശബരീനാഥൻ, പാലോട് രവി, നെയ്യാറ്റിൻകര സനൽ എന്നിവർ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. പ്രതികളെ ജാമ്യത്തിലിറക്കാൻ പോയത് സിപിഐഎമ്മുകാരനായ അഭിഭാഷകനാണ്. ചേരിപ്പോരിന്റെ ഫലമായി ഉണ്ടായ കൊലപാതകമാണെന്നും സിസിടിവി ദൃശ്യങ്ങളിലുള്ള പ്രതികളുള്ളത് എഎ റഹീമിന്റെ കസ്റ്റഡിയിലാണെന്നും നേതാക്കൾആരോപിച്ചു. കേരള പൊലീസ് അന്വേഷിച്ചാൽ യഥാർത്ഥ പ്രതികളെ പിടികൂടാനാകില്ല. […]

Kerala

വെഞ്ഞാറമൂട് ഇരട്ടക്കൊല: സ്ത്രീ അടക്കം മൂന്നുപേർ കൂടി അറസ്റ്റിൽ

ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കൂടി അറസ്റ്റിലായി. പ്രതികൾക്ക് ഒളിത്താവളം ഒരുക്കിയ മദപുരം സ്വദേശിനിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഏഴായി. കേസിൽ അറസ്റ്റിലായ നാലുപ്രതികളെ റിമാൻഡ് ചെയ്തു. അജിത്ത്, ഷജിത്ത്, സതി, നജീബ് എന്നിവരെയാണ് 14 ദിവസം റിമാൻഡ് ചെയ്തത്. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. റിമാൻഡിലായ […]

Kerala

കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ചിരുന്നു : മന്ത്രി ഇപി ജയരാജൻ

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ നിർണായക വിവരവുമായി മന്ത്രി ഇപി ജയരാജൻ. കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ചിരുന്നുവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഹക്ക് മുഹമ്മദിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കൊലപാതകം ആസൂത്രിതമാണെന്ന് മന്ത്രി ഇ പി ജയരാജൻ പറയുന്നു. കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൃത്യംനടന്നത്. കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ച് ലക്ഷ്യം നിർവഹിച്ചു എന്നറിയിച്ചെന്നും ഇ പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം […]