മുഖ്യമന്ത്രി പിണറായി വിജയൻ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടിക്കാഴ്ച നടത്തി. ആലപ്പുഴ സി പി ഐഎം ജില്ലാ സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന സ്വകാര്യ റിസോർട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. സൗഹൃദ കൂടിക്കാഴ്ചയെന്നും രാഷ്ട്രീയം ചർച്ചയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എസ് എൻ ഡി പി യോഗം തെരഞ്ഞെടുപ്പിൽ അന്തിമ വിജയം തനിക്കായിരിക്കും. കോടതി വിധി ചിലർ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. സമുദായാംഗങ്ങളായ എല്ലാവർക്കും വോട്ടവകാശം നൽകിക്കൊണ്ടുള്ള […]



